❝⚽👑ക്രിസ്റ്റ്യാനോ റൊണാൾഡോ🟢⚫സ്പോർട്ടിംഗിലേക്കോ, റൊണാൾഡോയുടെ👕✌️അമ്മ ജേഴ്സി തായ്യാറാക്കി കഴിഞ്ഞു❞

യുവന്റസിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള ഊഹക്കച്ചവടങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. താരം പഴയ ക്ലബായ റയൽ മാഡ്രിഡിലേക്ക് എന്ന അഭ്യൂഹങ്ങളും ഉയർന്നു വരികയാണ്. അതിനിടയിൽ ശനിയാഴ്ച രാത്രി റൊണാൾഡോയുടെ പേരുള്ള മറ്റൊരു ക്ലബ്ബിന്റെ ജേഴ്സിയുമായി താരത്തിന്റെ അമ്മയെത്തി.ടോണ്ടേലയ്‌ക്കെതിരായ തന്റെ പ്രിയപ്പെട്ട സ്‌പോർട്ടിംഗ് സിപിയുടെ ജയം ഡോണ ഡോലോറസ് അവീറോ ആഘോഷിച്ചത് ‘ക്രിസ്റ്റ്യാനോ 7’ എന്നെഴുതിയ നിലവിലെ സ്‌പോർട്ടിംഗ് ജേഴ്സി ഉയർത്തിപിടിച്ചാണ്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ലയൺസ് ലീഡ് 12 പോയിന്റായി ഉയർത്തിയതിന് ശേഷം, പച്ചയും വെള്ളയും നിറത്തിൽ ജേഴ്സി ധരിച്ചായിരുന്നു ആഘോഷം.ആഘോഷവേളകൾക്കിടയിൽ ഡൊലോറസ് അവീറോ തന്നെയാണ് മകന്റെ പേരും നമ്പറും ഉപയോഗിച്ച് ഷർട്ട് കാണിക്കുന്നത്.ക്രിസ്റ്റ്യാനോയ്ക്ക് 2022 വരെ ടൂറിനിൽ ഒരു കരാർ ഉണ്ടെങ്കിലും, ഈ വേനൽക്കാലത്ത് യുവന്റസ് അവനെ മാറ്റാൻ നോക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്, ഒപ്പം തന്റെ പ്രഫഷണൽ ജീവിതം ആരംഭിച്ച ക്ലബിലേക്ക് മടങ്ങി വരാനുള്ള സാധ്യതയും കാണുന്നുണ്ട്.29 ദശലക്ഷം യൂറോയാണ് യുവന്റസ് റൊണാൾഡോക്ക് ഇട്ടേക്കുന്ന വില എന്നാൽ താരത്തിന്റെ വിലയിൽകുറവുണ്ടാവാൻ സാധ്യയുള്ളതിനാൽ സ്പോർട്ടിങ് താരത്തെ സ്വന്തമാക്കാന് ഇറങ്ങാൻ സാദ്ധ്യതകൾ കാണുന്നുണ്ട്.

നിലവിലെ ഫോം തുടന്നാൽ സ്പോർട്ടിങ്ങിനു കിരീടം നേടാനും അത് വഴി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയും. ഇത് റൊണാൾഡോയെ ആകർഷിക്കും എന്നാണ് എല്ലാവരും കണക്കു കൂട്ടുന്നത്. സ്പോർട്ടിങ് ക്ലബ്ബിന്റെ പ്രശസ്തമായ അക്കാദമിയിലൂടെ കടന്നുവന്ന റൊണാൾഡോ ആറ് വർഷം ക്ലബ്ബിൽ ചിലവഴിച്ചു. സ്പോർട്ടിങ് അവസാനമായി ലീഗ് കിരീടം നേടിയ 2001/02 ലാണ് റോണോ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തുന്നത്. സ്‌പ്‌സോർട്ടിങ്ങിന്റെ സീനിയർ ടീമിൽ ഒരു വർഷം മാത്രമാണ് റൊണാൾഡോക്ക് കളിയ്ക്കാൻ സാധിച്ചത് അടുത്ത സീസണിൽ യുണൈറ്റഡ് റോണോയെ റാഞ്ചി .

സാമ്പത്തിക കാര്യങ്ങളിൽ അത്ര മികച്ചതല്ലെങ്കിലും ക്രിസ്റ്റ്യാനോയെ ജന്മ നാട്ടിലെ ക്ലബ്ബിലെത്തിക്കാൻ സ്‌പോർട്ടിംഗ് ബോർഡ് സാധ്യമായത് എന്തും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.കുറച്ച് വർഷങ്ങൾക്ക് മുമ്പ് ക്ലബ് അദ്ദേഹത്തെ ഓണററി അംഗമാക്കി അവരുടെ യൂത്ത് അക്കാദമിക്ക് പേരിട്ടു. തന്റെ അമ്മയുടെ ആഗ്രഹം നടപ്പിലാക്കാൻ റോണോ സ്പോർട്ടിലേക്ക് മടങ്ങുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.