ഇരട്ട അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നാസറിന് തകർപ്പൻ ജയം |Cristiano Ronaldo

സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ താവൂണിനെതിരെ അൽ നാസറിന് വിജയം.പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലായിരുന്നു അൽ നാസറിന്റെ വിജയം.കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അൽ-നാസർ 2-1 ന് അൽ-താവൂണിനെ പരാജയപ്പെടുത്തി.

അൽ നസ്ർ നേടിയ 2 ഗോളുകൾക്കും അസിസ്റ്റ് നൽകിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചത്.മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ അബ്ദുൾറഹ്മാൻ ഗരീബിലൂടെ അൽ നാസർ ആദ്യ ലീഡ് നേടി. ഏവരെയും അമ്പരപ്പിച്ച ആ ഗോളിന് ക്രിസ്റ്റ്യാനോ റൊണാൾഡോ അസിസ്റ്റ് നൽകി.റൊണാൾഡോയുടെ വിഷൻ മുഴുവനും വിളിച്ചോതുന്ന നീളൻ പാസ് ഗരീബ് പിടിച്ചെടുക്കുകയും അദ്ദേഹം ഫിനിഷ് ചെയ്യുകയും ചെയ്തു.

ആദ്യ പകുതിയിൽ ഈ ഗോളിന്റെ ലീഡിലാണ് അൽ നസ്ർ കളം വിട്ടത്.പിന്നീട് അൽവാരോ മെഡ്രാനിലൂടെ അൽ താവൂണിന് സമനില ഗോൾ ലഭിച്ചു. എന്നാൽ മത്സരത്തിന്റെ 78-ാം മിനിറ്റിൽ സെന്റർ ബാക്ക് അബ്ദുള്ള മദു അൽ നാസറിന്റെ വിജയ ഗോൾ നേടി. ബോക്‌സിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കൈമാറിയ പന്ത് അബ്ദുള്ള മഡു ഫിനിഷ് ചെയ്തപ്പോൾ അൽ-നാസറിന് വിജയ ഗോൾ ലഭിച്ചു.

വിജയത്തോടെ സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ അൽ നാസർ ഒന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് അവർക്കുള്ളത്. അൽ-വെഹ്ദയ്‌ക്കെതിരായ ലീഗ് മത്സരത്തിൽ നാല് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ഇരട്ട അസിസ്റ്റുമായി തിളങ്ങി.

Rate this post