❝ റൊണാൾഡോയുടെ 🤝⚽ ഏജന്റുമായി
ചർച്ചയാരംഭിച്ചു കഴിഞ്ഞു🔴🚩 മാഞ്ചസ്റ്റർ യുണൈറ്റഡ് ❞

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെപ്പറ്റി ധാരാളം അഭ്യൂഹങ്ങൾ വാർത്തകളിൽ നിറയുന്നുണ്ട്. 2022 ൽ യുവന്റസുമായി കരാർ അവസാനിക്കുന്ന റൊണാൾഡോയെ തിരിച്ചെത്തിക്കാൻ താരത്തിന്റെ ഏജന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ. കൈമാറ്റം ഉറപ്പാക്കുന്നതിന് യുവന്റസ് റൊണാൾഡോ തന്റെ വേതന ആവശ്യങ്ങൾ കുറയ്ക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിനിധികളും റൊണാൾഡോയുടെ ഏജന്റായ ജോർജ് മെന്ഡസും തമ്മിൽ നടത്തിയ ചർച്ചകൾ നടത്തിയെന്നും പോർച്ചുഗീസ് താരത്തിനു വേണ്ടി മുപ്പതു മില്യൺ യൂറോയാണ് യുവന്റസ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുണൈറ്റഡിലേക്ക് കൂടുമാറുന്നതിനായി തന്റെ വേതന ആവശ്യങ്ങൾ പ്രതിവർഷം 31 മില്യൺ ഡോളറിൽ നിന്ന് 20 മില്യൺ ഡോളറിലേക്ക് കുറക്കാൻ താരം തയ്യറാണെന്നും റിപ്പോർട്ടുകളുണ്ട്.


2003 നും 2009 നും ഇടയിൽ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു എഫ്എ കപ്പ്,ഒരു ചാമ്പ്യൻസ് ലീഗ് എന്നിവ എന്നിവ യൂണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതും സിരി എ കിരീടം നേടാൻ സാധിക്കാതെതും താരത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.അതേസമയം താൻ ഗോളുകൾ അടിച്ചു കൂട്ടുമ്പോഴും ടീം മോശം ഫോമിൽ തുടരുന്നത് റൊണാൾഡോയെ വളരെയധികം അസ്വസ്ഥനാക്കുന്നുണ്ട്.ഇനിയും കിരീടങ്ങൾ സ്വന്തമാക്കാനുള്ള തന്റെ ആഗ്രഹം യുവന്റസിനൊപ്പം തുടർന്നാൽ നടക്കില്ലെന്നാണ് താരം കരുതുന്നത്. തന്റെ കരിയറിന്റെ അവസാനത്തിൽ ട്രോഫികൾ കൊണ്ടുവരാൻ കഴിയുന്ന ഒരു ക്ലബിനായി റൊണാൾഡോ ആഗ്രഹിക്കുന്നുവെന്ന് ഗാസെറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്തത്.

നേരത്തെ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡന്റായ പെരസ് അതിനെ പൂർണമായും നിഷേധിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനു പുറമെ പിഎസ്‌ജിയാണ് റൊണാൾഡോയെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ക്ലബ്.