❝ ഈ 🤚അഞ്ചു🔥 കാരണങ്ങൾ കൊണ്ട്
മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോ⚽👌മികച്ചതാവുന്നു ❞

ആധുനിക ഫുട്ബോൾ ലോകം അടക്കിഭരിക്കുന്ന രണ്ടു സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഇവരിൽ ആളാണ് മികച്ചത് എന്ന ചർച്ച ആരാധകർക്കിടയിൽ ഇപ്പോഴും സജീവമായി നിൽക്കുന്നുണ്ട്. എന്നാൽ മെസ്സിയെക്കാൾ മികച്ചൊരു കരിയർ റൊണാൾഡോക്ക് ഉണ്ട് എന്ന് തെളിയിക്കുന്ന 5 കാര്യങ്ങൾ ഏതാണെന്നു പരിശോധിക്കാം.

5 . കൂടുതൽ അന്തരാഷ്ട്ര ഗോളുകൾ

അന്തരാഷ്ട്ര മത്സരങ്ങളിൽ മെസ്സിയെക്കാൾ കൂടുതൽ മികവ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉണ്ട് എന്ന് നിസംശയം പറയാം.36 കാരനായ പോർച്ചുഗലിന്റെ ദേശീയ ടീമിന്റെ ക്യാപ്റ്റനും രാജ്യത്തെ ഏറ്റവും കൂടുതൽ ക്യാപ്ഡ് കളിക്കാരനും അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററുമാണ്. റൊണാൾഡോ പോർച്ചുഗലിന്റെ സീനിയർ ടീമിൽ 173 മത്സരങ്ങളിൽ നിന്ന് 103 ഗോളുകൾ നേടി മുന്നേറ്റം തുടരുകയാണ്.റൊണാൾഡോയെപ്പോലെ ലയണൽ മെസ്സിയും അർജന്റീന ദേശീയ ടീമിന്റെ ക്യാപ്റ്റനാണ്. ദേശീയ ടീമിനായി 142 മത്സരങ്ങളിൽ നിന്ന് 71 ഗോളുകൾ നേടിയിട്ടുണ്ട് . എന്നാൽ 33 വയസുകാരൻ തന്റെ ക്ലബ് ഫോം.

4 .ശാരീരിക ക്ഷമത

ആധുനിക തലമുറയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഉടനീളം പുലർത്തുന്ന ശാരീരിക ക്ഷമത അവശ്വസനീയമാണ്. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റൊണാൾഡോ പലപ്പോഴും പരിശീലന മൈതാനത്ത് എത്തുന്ന ആദ്യ കളിക്കാരനും അവസാനമായി പുറപ്പെടുന്ന കളിക്കാരനുമാണ്. 36 ആം വയസ്സിലും 20 കാരന്റെ ഊർജ്ജസ്വലതയോടെയാണ് പോർച്ചുഗീസ് താരം കളിക്കുന്നത്.


3 .യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ചാമ്പ്യൻസ് ലീഗിൽ തിളങ്ങിയിട്ടുണ്ടെങ്കിലും മെസ്സിയേക്കാൾ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.പോർച്ചുഗൽ ഇന്റർനാഷണൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്, ഒരെണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം, നാല് റയൽ മാഡ്രിഡിനൊപ്പം. ലയണൽ മെസ്സി ബാഴ്‌സലോണയ്‌ക്കൊപ്പം നാലെണ്ണത്തിൽ വിജയിച്ചു.176 കളികളിൽ നിന്ന് 134 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ്. ലയണൽ മെസ്സി 149 മത്സരങ്ങളിൽ നിന്ന് 120 ഗോളുകൾ നേടി.

2 .അന്തരാഷ്ട്ര കിരീടം

ലയണൽ മെസ്സിക്കെതിരെ പലപ്പോഴും ഉയർന്നു വരുന്ന ഒരു വിമർശനം അപാരമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും അർജന്റീനകൊപ്പം ഒരു അന്താരാഷ്ട്ര കിരീടം നേടാൻ സാധിച്ചില്ല എന്നതാണ്.റൊണാൾഡോയാവട്ടെ പോർച്ചുഗൽ ദേശീയ ടീമിനൊപ്പം 2016 ൽ യൂറോ കപ്പ് നേടി. ടൂർണമെന്റിലെ പ്രകടനത്തിന് റൊണാൾഡോ സിൽവർ ബൂട്ട് നേടി. മൂന്ന് ഗോളുകൾ നേടി, മൂന്ന് അസിസ്റ്റുകൾ നൽകിയ റോണോ പോർച്ചുഗൽ അവരുടെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ട്രോഫി ഉയർത്തി. 2019 ലെ യുവേഫാ നേഷൻസ് ലീഗും സ്വന്തമാക്കി.

1 .ഒന്നിലധികം രാജ്യങ്ങളിൽ ലീഗ് കിരീടങ്ങൾ

ലയണൽ മെസ്സി ബാഴ്‌സലോണയിലെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്നതിൽ തർക്കമില്ല എന്നാൽ റൊണാൾഡോയെ പോലെ മറ്റു ലീഗുകളിൽ കളിച്ചിട്ടില്ല.മൂന്ന് മികച്ച യൂറോപ്യൻ ലീഗുകളിൽ റൊണാൾഡോ ബൂട്ട് കെട്ടിയിട്ടുണ്ട് . 2003 ൽ സ്‌പോർട്ടിംഗ് സിപിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു, ക്ലബിൽ ആറ് സീസണുകൾ ചെലവഴിക്കുകയും മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തു. 2009 ൽ ലോക റെക്കോർഡ് ഇടപാടിൽ റയൽ മാഡ്രിഡിൽ ചേർന്ന ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാകുകയും രണ്ട് ലാ ലിഗ കിരീടങ്ങൾ നേടുകയും ചെയ്തു. 2018 ൽ യുവന്റസിലേക്ക് മാറിയ റോണോ അവർക്കൊപ്പം രണ്ട് സിരി എ കിരീടങ്ങൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ടീമെന്ന നിലയിൽ യുവന്റസ് മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും വ്യക്തിഗ പ്രകടനത്തിൽ റോണോ മുന്നിൽ തന്നെയാണ്.