ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വിജയ വഴിയിൽ തിരിച്ചെത്തി അൽ നസ്ർ

റിയാദിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ നാസർ 4-0 ന് അൽ റേദിനെ പരാജയപ്പടുത്തി.ഒരിടവേളക്കുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയതാണ് മത്സരത്തിന്റെ സവിശേഷത.മത്സരത്തിന്റെ നാലാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ സ്കോറിംഗ് അക്കൗണ്ട് തുറന്നു.

ഈ സീസണിൽ അൽ നാസറിനായി റൊണാൾഡോ നേടുന്ന 12 മത്തെ ഗോളായിരുന്നു ഇത്.ഗനംത്തിന്റെ ക്രോസിൽ നിന്നും തകർപ്പൻ ഒരു ഹെഡ്ഡറിലൂടെയാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. ഈ ഗോളിന്റെ ലീഡിലാണ് അൽ നസ്ർ ആദ്യ പകുതിയിൽ കളം വിട്ടത്. ഈ ഗോളോടെ റൊണാൾഡോ ഈ സീസണിൽ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരമായും മാറി.

2022/23 ൽ അൽ നാസറിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ടാലിസ്കയ്ക്ക് ശേഷം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് രണ്ടാമതാണ്.55-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ യഹ്‌യയുടെ പന്ത് സ്വീകരിച്ച് കീപ്പറെ അനായാസം തോൽപ്പിച്ച് ഗരീബ് ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കി.രണ്ട് പകരക്കാരായ മുഹമ്മദ് മാരനും എ. അൽ സുലൈഗീമും അധികസമയത്ത് സ്കോർ ചെയ്തു.

25 കളികളിൽ നിന്ന് 56 പോയിന്റുമായി അൽ നാസർ രണ്ടാം സ്ഥാനത്ത് തുടരുന്നു, ടേബിളിൽ ടോപ്പർ ആയ അൽ ഇത്തിഹാദിനെക്കാൾ മൂന്ന് പോയിന്റ് കുറവാണ് അൽ നാസറിന്.

Rate this post