ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , നിർണായക മത്സരത്തിൽ തകർപ്പൻ ജയവുമായി അൽ നസ്ർ |Cristiano Ronaldo

ഇന്നലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ മുസായ്ദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനക്കാരായ അൽ-നാസർ ഏഴാം സ്ഥാനക്കാരായ അൽ-തായ്ക്കെതിരെ 2-0 ത്തിന്റെ വിജയം നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയതാണ് മത്സരത്തിന്റെ സവിശേഷത.വിജയത്തോടെ സൗദി പ്രോ ലീഗ് കിരീടം നേടാനുള്ള അൽ-നാസറിന്റെ നേരിയ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിച്ചു.

രണ്ടാം പകുതിയുടെ 52-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും 80-ാം മിനിറ്റിൽ ബ്രസീലിയൻ താരം താലിസ്കയുമാണ് അൽ നാസറിന്റെ ഗോളുകൾ നേടിയത്. പെനാൽറ്റിയിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്.സീസണിലെ അഞ്ചാമത്തെ പെനാൽറ്റി ഗോളായിരുന്നു പോർച്ചുഗീസ് താരം ഇന്നലെ നേടിയത്.സീസണിലെ തന്റെ 13-ാം പ്രോ ലീഗ് ഗോളും കൂടിയായിരുന്നു ഇത്.

ജനുവരിയിൽ റൊണാൾഡോ ക്ലബ്ബിലേക്ക് അപ്രതീക്ഷിത നീക്കം പൂർത്തിയാക്കിയതിന് ശേഷം അൽ-നാസർ ലീഗ് ലീഡർമായ അൽ-ഇത്തിഹാദിനോട് രണ്ട് തവണ പരാജയപ്പെട്ടു. 2018-19 ന് ശേഷം ആദ്യമായി പ്രോ ലീഗ് കിരീടം ഉയർത്താനുള്ള ക്ലബിന്റെ പ്രതീക്ഷകൾ ഇല്ലാതവുകയും ചെയ്തിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോയ്ക്ക് ബോക്‌സിന്റെ അരികിൽ നിന്ന് ഗോൾ നേടാനുള്ള അവസരം ലഭിച്ചിരുന്നു എന്നാൽ അൽ തയെയുടെ കീപ്പർ മികച്ച ഡൈവിംഗ് രക്ഷക്കെത്തി.

എതിരാളി അൽ-ഹിലാലുമായി 2-2ന് സമനിലയിൽ പിരിഞ്ഞ ശേഷം അൽ-നാസറും ടേബിൾ ടോപ്പർ അൽ-ഇത്തിഹാദും തമ്മിലുള്ള വ്യത്യാസം വെറും മൂന്ന് പോയിന്റായി കുറഞ്ഞു.ഈ സീസണിൽ 3 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.അൽ-നാസർ അടുത്തതായി മൂന്നാം സ്ഥാനക്കാരായ അൽ-ഷബാബിനെ മെയ് 24-ന് നേരിടും, അത് കിരീടം നേടുന്നതിനുള്ള നിർണ്ണായക നിമിഷമായിരിക്കും. അതേസമയം, അതേ ദിവസം തന്നെ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന അൽ-ബത്തിനെ അൽ-ഇത്തിഹാദ് നേരിടും. 27 മത്സരങ്ങളിൽ നിന്നും അൽ നാസറിന് 60 പോയിന്റും അൽ ഇത്തിഹാദിന്‌ 63 പോയിന്റും ആണുള്ളത്.

Rate this post