❝🇵🇹ക്രിസ്റ്റ്യാനോ റൊണാൾഡോക്കും🤜🔥🤛 🇸🇪ഇബ്രാഹിമോവിച്ചിനും
മാത്രം സ്വന്തമായൊരു✍️😲റെക്കോർഡ് ❞

ലോക ഫുട്ബോളിലെ പകരം വെക്കാനില്ലാത്ത രണ്ടു താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, സ്ലാറ്റൻ ഇബ്രാഹിമോവിച്ചും.39 കാരനായ ഇബ്രാഹിമോവിച്ചും, 36 കാരനായ റൊണാൾഡോയും പ്രായം തളർത്താത്ത പോരാളികളാണ്. ഇറ്റാലിയൻ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടാൻ മത്സരിക്കുന്ന ഇരുവരും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.ഞായറാഴ്ച ഫിയോറെന്റീനയ്‌ക്കെതിരായ 3 -2 ന്റെ വിജയം നേടിയ മത്സരത്തിൽ എസി മിലാന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്കുള്ള തിരിച്ചുവരവ് നടത്തിയ സ്ലാട്ടൻ ഒൻപതാം മിനുട്ടിൽ തന്നെ ഗോൾ നേടി. ഈ ഗോളോടെ സിരി എയിൽ ഒരു സീസണിൽ 15 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി സ്വീഡിഷ് സ്‌ട്രൈക്കർ മാറി. ഗോൾ നേടുമ്പോൾ 39 വയസും 169 ദിവസവും ആയിരുന്നു താരത്തിന്റെ പ്രായം.

എന്നാൽ ടൂറിനിൽ ബെനവെന്റോയെ നേരിട്ട യുവന്റസിന് അപ്രതീക്ഷിത തോൽവി നേരിട്ടത് റൊണാൾഡോയുടെയും യുവന്റസിന്റെയും കിരീട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതെയിരുന്നു. ഫെബ്രുവരി അവസാനം പേശികൾക്ക് പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു ഇബ്ര തിരിച്ചു വരവ് ഗംഭീരമാക്കി. ഇന്നലത്തെ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലൻ തമ്മിലുള്ള പോയിന്റ് വ്യത്യാസം ആറാക്കി കുറക്കാൻ മിലാനായി. എന്നാൽ ടൂറിനിൽ രണ്ടാം പകുതിയിൽ അര്ജന്റീന താരം അഡോൾഫോ ഗെയ്ച്ച് നേടിയ ഏക ഗോളിനാണ് യുവന്റസ് പരാജയം രുചിച്ചത്. നിലവിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോയുടെ യുവന്റസ്.

നിലവിൽ 23 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. സ്ലാറ്റനാവട്ടെ 15 ഗോളുമായി നാലാം സ്ഥാനത്താണ്. ലോക ഫുട്ബോളിലെ അപൂർവ റെക്കോർഡ് കയ്യാളുന്ന രണ്ടു താരങ്ങളാണ് ഇരുവരും.90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഫുട്ബോൾ കളിയുടെ ഓരോ മിനിറ്റിലും ഒരു ഗോൾ നേടിയ രണ്ടു താരങ്ങളാണ് സ്ലാട്ടനും റോണോയും.ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സിക്ക് പോലും തന്റെ കരിയറിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല.സിരി എയിൽ മികച്ച പ്രകടനം നടത്തുന്ന സ്ലാട്ടനെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്വീഡിഷ് ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുകയാണ്. 2016 യൂറോ കപ്പിന് ശേഷം ആദ്യമായാണ് സ്ലാട്ടൻ ദേശീയ ടീമിൽ ഇടം പിടിക്കുന്നത്.

പോർച്ചുഗീസ് ദേശീയ ടീമിന് വേണ്ടി 102 ഗോളുകൾ നേടിയ റൊണാൾഡോ വരുന്ന ലോക കപ്പ് യോഗ്യത മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്തി ഇറാൻ ദേശീയ താരം അലി ദേയിയുടെ 109 ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തയിലാണ് 36 കാരൻ. കഴിഞ്ഞ ദിവസം 770 ഔദ്യോഗിക ഗോൾ തികച്ച റൊണാൾഡോയെ യുവന്റസ് ആദരിച്ചിരുന്നു.