❝ ആ യുവതി വീണ്ടും 🤦‍♂️രംഗത്ത് റൊണാള്‍ഡോ‌
ക്കെതിരെ 56💰😲 മില്ല്യണ്‍ യൂറോ ആവശ്യപ്പെട്ട് കാത്രിൻ ❞

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ 56 മില്ല്യണ്‍ യൂറോ ആവശ്യപ്പെട്ട് യുവതി. 2009ല്‍ താരത്തിനെതിരേ മാനഭംഗക്കേസ് നല്‍കിയ ക്ലബ്ബ് ഡാന്‍സറായ മയോര്‍ഗയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. ഇത്രയും വര്‍ഷം സഹിച്ച അപമാനത്തിനും വേദനയ്ക്കും നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ആവശ്യം. മുൻ മോഡലായ കാത്രിൻ മയോർ‌ഗ യുവെന്റസ് സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച 56 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ടെന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു.

2009 ൽ ലാസ് വെഗാസിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മയോർ‌ഗ ആരോപിക്കുന്നത്. എന്നാൽ പോർച്ചുഗൽ നായകൻ ആരോപണം ശക്തമായി നിഷേധിച്ചു. നിലവിൽ റൊണാൾഡോയുടെ രണ്ടു വർഷത്തെ വേതനത്തിന് തുല്യമായ 56.5 മില്യൺ ഡോളറാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപെടുന്നത്.


എന്നാല്‍ കോടതിക്ക് പുറത്ത് ഈ കേസ് അവസാനിപ്പിച്ചതാണെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ അറിയിച്ചു. യുവതിക്ക് 2010ല്‍ നഷ്ടപരിഹാരവും നല്‍കിയിരുന്നു.കോടതിക്ക് വെളിയിൽ വെളിപ്പെടുത്താത്ത ഒത്തുതീർപ്പിന്റെ ഭാഗമായി 2010 ൽ 375,000 ഡോളർ – 270,000 ഡോളർ മയോർ‌ഗ സ്വീകരിച്ചു എന്ന് അഭിഭാഷകന്‍ അറിയിച്ചു.

റിപ്പോർട്ട് അനുസരിച്ച് മുൻകാല വേദനകൾക്കും കഷ്ടപ്പാടുകൾക്കും” 18 മില്യൺ ഡോളറും “ഭാവി വേദനയ്ക്കും കഷ്ടപ്പാടിനും” 18 മില്യൺ ഡോളറും ശിക്ഷാനടപടികൾക്ക് 18 മില്യൺ ഡോളറും യുവതി ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ നേരെ വരുന്ന ആരോപണങ്ങളെ റൊണാൾഡോ ശക്തമായി തന്നെ പ്രതിഷേധിച്ചു. “എനിക്കെതിരായ ആരോപണങ്ങൾ ഞാൻ ശക്തമായി നിഷേധിക്കുന്നു. ബലാത്സംഗം എന്നത് ഞാൻ ചെയ്യുന്നത്തിനും വിശ്വസിക്കുന്നതുമായ എല്ലാത്തിനും എതിരായ ഒരു മ്ലേച്ഛമായ കുറ്റകൃത്യമാണ്. മാധ്യമങ്ങളെ ഉപയോഗിച്ച് എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും ‘ റൊണാൾഡോ മുൻപ് പറഞ്ഞിട്ടുണ്ട് .