‘യൂറോപ്പിലെ എന്റെ ജോലി പൂർത്തിയായി, ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ കളിച്ചു എല്ലാം നേടി’ | Cristiano Ronaldo

രണ്ട് ദിവസം മുമ്പ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായി ഔദ്യോഗിക കരാർ ഒപ്പിട്ടിരുന്നു. ഇപ്പോൾ ക്ലബ് പ്രസിഡന്റ് മുസല്ലി അൽ-മുഅമ്മർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നാസർ ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്.

സ്റ്റേഡിയത്തിലെ അവതരണത്തിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് അധികൃതരുമായി മാധ്യമങ്ങളെ കണ്ടു. അൽ നാസർ ക്ലബ്ബിൽ ചേർന്നതിന് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ പ്രസ് മീറ്റായിരുന്നു ഇത്.യൂറോപ്പിലെ തന്റെ പ്രവർത്തനം അവസാനിച്ചതായി ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “യൂറോപ്പിലെ എന്റെ ജോലി പൂർത്തിയായി. ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ കളിച്ചു. എല്ലാം ഞാൻ നേടി. അൽ നാസറിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഇവിടുത്തെ നിലവാരത്തെക്കുറിച്ച് ആളുകൾക്ക് അറിയില്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു.

യൂറോപ്പ്, ബ്രസീൽ, യുഎസ്, പോർച്ചുഗൽ തുടങ്ങി നിരവധി ക്ലബ്ബുകളിൽ നിന്ന് തനിക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ വെളിപ്പെടുത്തി. “യൂറോപ്പിലെ നിരവധി അവസരങ്ങൾ, ബ്രസീലിലെയും ഓസ്‌ട്രേലിയയിലെയും യുഎസിലെയും പോർച്ചുഗലിലെയും നിരവധി ക്ലബ്ബുകൾ എന്നെ സൈൻ ചെയ്യാൻ ശ്രമിച്ചുവെന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയും.എന്നാൽ അൽ നാസറിന് ഞാൻ വാക്ക് നൽകി “ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.താൻ തന്റെ കരിയറിൽ ഉടനീളം റെക്കോർഡുകൾ തകർത്തിട്ടുണ്ട്. സൗദിയിലും താൻ അതാകും ചെയ്യുക. ഇവിടെയും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും. റൊണാൾഡോ പറഞ്ഞു.

ഞാൻ അങ്ങനെ ഒരു താരമാണ്. റെക്കോർഡുകൾ തകർക്കുന്നത് എനിക്ക് സ്വാഭാവിക കാര്യമാണ്. റൊണാൾഡോ പറഞ്ഞു.മികച്ച കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനമാണെന്ന് അൽ നാസർ കോച്ച് റൂഡി ഗാർഷ്യ പറഞ്ഞു.“ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് മാറുന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്, പക്ഷേ എനിക്ക് ഗ്രൂപ്പിനെ അറിയാം, അത് അതിശയകരമാണ്.എന്റെ ഏറ്റവും മികച്ചത് നൽകാനും ടീമിനെ സഹായിക്കാൻ ഞാൻ ഇവിടെയുണ്ട്, ”റൊണാൾഡോ പറഞ്ഞു.

Rate this post