മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം കളിക്കാരുടെ പ്രകടനത്തിൽ ഇടിവ് സംഭവിക്കാൻ കാരണമായി |Cristiano Ronaldo

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം കാരണം ജാഡോൺ സാഞ്ചോയുടെയും മാർക്കസ് റാഷ്‌ഫോർഡിന്റെയും പ്രകടനത്തിൽ ഇടിവ് സംഭവിച്ചതായി ലിവർപൂൾ ഇതിഹാസം ജോൺ ബാൺസ് അഭിപ്രായപ്പെട്ടു.37 കാരനായ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ കഴിഞ്ഞ വർഷം നവംബറിൽ പരസ്പര ഉടമ്പടി പ്രകാരം അവസാനിപ്പിച്ചിരുന്നു.

സ്‌ട്രൈക്കറുടെ വിവാദ അഭിമുഖത്തിന് ശേഷമാണ് റെഡ് ഡെവിൾസ് തീരുമാനത്തിലെത്തിയത്.ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ ക്ലബ്ബിനെയും മാനേജർ എറിക് ടെൻ ഹാഗിനെയും റൊണാൾഡോ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.2022 ഫിഫ ലോകകപ്പ് അവസാനിച്ചതിന് ശേഷം, അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് അൽ-നാസറിന് സൗജന്യ ട്രാൻസ്ഫറിൽ ചേർന്നു.2025 ജൂൺ വരെയുള്ള കരാറിൽ പ്രതിവർഷം 200 ദശലക്ഷം യൂറോ റൊണാൾഡോ നേടും.

സീസണിന്റെ ആദ്യ പകുതിയിൽ റൊണാൾഡോയുടെ സാനിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗങ്ങളുടെ പ്രകടനത്തെ ബാധിച്ചുവെന്ന് ബാൺസ് പറഞ്ഞു.”റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്നപ്പോൾ കളിക്കാരെ വളരെ പ്രതികൂലമായി ബാധിച്ചുവെന്ന് ഞാൻ കരുതുന്നു.അദ്ദേഹത്തിന്റെ സാന്നിധ്യവും സ്വാധീനവും കാരണം ഒട്ടുമിക്ക കളിക്കാരും പിന്നോട്ട് പോയി.റാഷ്‌ഫോർഡിനും സാഞ്ചോയ്ക്കും ഇപ്പോൾ എന്തുചെയ്യാനാകുമെന്ന് കാണിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ ഒരു ക്ലബിൽ പോയി നന്നായി തുടങ്ങിയില്ലെങ്കിൽ, അത് ശരിക്കും ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് 80 മില്യൺ പൗണ്ട് വിലയിട്ട് വാങ്ങുമ്പോൾ”അദ്ദേഹം കൂട്ടിച്ചേർത്തു.

“സാഞ്ചോയ്ക്ക് ഒരുപാട് സാധ്യതകളുണ്ട്. അതിനാൽ അദ്ദേഹത്തെ ഉടൻ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.സാഞ്ചോയ്ക്ക് ധാരാളം കഴിവുകൾ ഉള്ളതിനാൽ ആരാധകർ അദ്ദേഹത്തിന് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. റാഷ്‌ഫോർഡുമായുള്ള വ്യത്യാസം അദ്ദേഹം ക്ലബ്ബിൽ രണ്ട് വർഷം നന്നായി കളിച്ചു എന്നതാണ്”ബാൺസ് പറഞ്ഞു.

2/5 - (1 vote)