ഖത്തർ ലോകകപ്പിനെ ‘എക്കാലത്തെയും മോശം’ എന്ന് വിശേഷിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയ അവീറോ |Qatar 2022
ഖത്തറിൽ നടന്ന ലോകകപ്പ് ലോകകപ്പിലെ എക്കാലത്തെയും മോശം പതിപ്പാണെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയ അവീറോ പറഞ്ഞു. സോഷ്യൽ മീഡിയയിൽ റൊണാൾഡോയെക്കുറിച്ച് പലപ്പോഴും പോസ്റ്റുകൾ ഇടാറുള്ള കാറ്റിയ അവീറോ, ഈ എഡിഷനിലെ ഏറ്റവും മികച്ച മത്സരമായിരുന്നു അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരമെന്ന് പറഞ്ഞു.
കിരീടം നേടിയ അർജന്റീനയെയും ഫൈനലിൽ ഹാട്രിക് നേടിയ കൈലിയൻ എംബാപ്പെ എന്നിവരെയും കാറ്റിയ അവീറോ പ്രശംസിച്ചു.“ഏറ്റവും മോശം ലോകകപ്പ്. പക്ഷെ എനിക്ക് വളരെ മികച്ച ഒരു ഫൈനൽ കാണേണ്ടി വന്നു. എന്തൊരു മത്സരമായിരുന്നു അത് അത്. അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ, ”കറ്റിയ അവീറോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. കൂടാതെ, ലോകകപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിന് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയെ കാറ്റിയ അവീറോ പ്രശംസിച്ചു.“കൈലിയൻ എംബാപ്പെ, ഈ വ്യക്തി അവിശ്വസനീയമാണ്. മഹത്തായ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. അവിശ്വസനീയമാണ്, ”കാറ്റിയ അവീറോ കൂട്ടിച്ചേർത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയായതിനാൽ കാറ്റിയ അവീറോയുടെ പ്രതികരണങ്ങൾ ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. അതേ സമയം, ലയണൽ മെസ്സിയുടെയും കൈലിയൻ എംബാപ്പെയുടെയും ചിത്രങ്ങൾ പങ്കുവെച്ച് കത്തിയ അവീറോ ലോകകപ്പിനെക്കുറിച്ച് ഈ പ്രതികരണം നടത്തിയിട്ടുണ്ട്.അതേ സമയം അവിടെയെത്തിയ ആരാധകരെല്ലാം ഖത്തർ ലോകകപ്പിനെക്കുറിച്ച് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സ്ത്രീകൾക്കും കുടുംബങ്ങൾക്കും ലോകകപ്പ് നന്നായി ആസ്വദിക്കാനായെന്നും സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും നിരവധി ആരാധകരും പറഞ്ഞു.
Katia Aveiro (Cristiano Ronaldo's sister):
— The Football Index 🎙 ⚽ (@TheFootballInd) December 19, 2022
"It's the worst World Cup in history." pic.twitter.com/wdqa7yg7vb
ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്നാണ് ഖത്തർ ലോകകപ്പിനെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വിശേഷിപ്പിച്ചത്.അതേസമയം റൊണാൾഡോയെ സംബന്ധിച്ച് മോശം ലോകകപ്പായിരുന്നു ഖത്തറിലേത്. ഒരു ഗോൾ മാത്രം നേടിയ താരം ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ ഇലവനിൽ നിന്നും പുറത്തായിരുന്നു. മികച്ച ടീമുണ്ടായിട്ടും മൊറോക്കോയോട് തോറ്റ് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തു പോവുകയും ചെയ്തു.