❝വിമർശകർക്ക് തകർപ്പൻ🔥⚽ഹാട്രിക്കിലൂടെ മറുപടി നൽകി👑✌️ക്രിസ്റ്റ്യാനോ ; കിരീടത്തിലേക്കടുത്ത്🏆🤩ഇന്റർ മിലാൻ ; അടിപതറി🤦‍♂️💔എസി മിലാൻ❞

തന്റെ വിമർശിച്ചവർക്കുള്ള കിടിലൻ മറുപടിയുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സീരി എയിൽ ആദ്യ 32 മിനുട്ടിൽ തന്നെ ഹാട്രിക്ക് നേടിയാണ് യുവന്റസിന്റെ വിജയത്തിലെത്തിച്ചത്.മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കലിയരിയെ പറയപെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഒരു പവർഫുൾ ഹെഡറിലൂടെ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ. 25ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. 32ആം മിനുട്ടിൽ റൊണാൾഡോ ഹാട്രിക്കും തികച്ചു. കിയേസയുടെ അസിസ്റ്റിൽ നിന്ന് ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു റൊണാൾഡോയുടെ മൂന്നാം ഗോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 57ആം ഹാട്രിക് ആയിരുന്നു ഇത്.


സിരി എ കിരീടത്തോട് കൂടുതൽ അടുക്കുകയായാണ് ഇന്റർ മിലാൻ .ഇന്നലെ നടന്ന മത്സരത്തിൽ ടൊറീനോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ററിന്റെ വിജയം.അവർ ലീഗിലെ തുടർച്ചയായ ഒമ്പതം വിജയമാണ് നേടിയത്.62ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലുകാകു ഇന്ററിനെ മുന്നിലെത്തിച്ചു. 70 ആം മിനുട്ടിൽ സനാബ്രിയയിലൂടെ ടോറിനോ സമനില പിടിച്ചു.കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയിരിക്കെ സാഞ്ചസിന്റെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനെസ് ഇന്ററിന്റെ വിജയ ഗോൾ നേടി.


കരുത്തന്മാരുടെ പോരാട്ടത്തിൽ നാപോളി എസി മിലൻ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപോളിയുടെ ജയം. കിരീട പോരാട്ടത്തിൽ മിലാണ് ഈ തോൽവി വൻ തിരിച്ചടിയായി മാറി.49 ആം മിനുട്ടിൽ മാറ്റിയോ പൊളിറ്റാനോയാണ് നാപോളിയുടെ ഡവിജയ ഗോൾ നേടിയത്. വിജയത്തോടെ ഗോൾ വ്യത്യാസത്തിൽ റോമയെ മറികടന്നു അവർ അഞ്ചാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ കരുത്തരായ റോമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പാർമ പരാജയപ്പെടുത്തി. 9 ആം മിനുട്ടിൽ വാലന്റൈൻ മിഹൈലയും , 55 ആം മിനുട്ടിൽ ഹെർണാനിപെനാൽറ്റിയിൽ നിന്നും നേടിയ ഗോളുകൾക്കായിരുന്നു പാർമയുടെ വിജയം.മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അറ്റ്ലാന്റ സ്പെസിയയെ പരാജയപ്പെടുത്തി .

27 മത്സരങ്ങളിൽ നിന്നും 65 പോയിന്റുമായി ഇന്റർ തന്നെയാണ് ഒന്നാമത്. 56 പോയിന്റുമായി മിലാൻ രണ്ടാമതും ,ഒരു മത്സരം കുറവ് കളിച്ച യുവന്റസിന് 55 പോയിന്റുമാണുള്ളത്. 52 പോയിന്റുമായി അറ്റ്ലാന്റയാണ് നാലാമത്.