❝ വിവാദമാക്കാൻ ⚽👕 നോക്കിയവർക്ക് 😛
പാളിപ്പോയ റൊണാൾഡോയുടെ ജേഴ്‌സിയേറ് ❞

ഇറ്റാലിയൻ സിരി എ യിൽ തുടർച്ചയായി രണ്ടാം ജയം നേടിയിരിക്കുകയാണ് നിലവിലുള്ള ചാമ്പ്യന്മാരായ യുവന്റസ്. ഇന്നലെ നടന്ന മത്സരത്തിൽ ജനോവയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാനായില്ലെങ്കിലും യുവ താരങ്ങളുടെ മികവിൽ യുവന്റസ് വിജയം പുടിച്ചെടുക്കുകയായിരുന്നു.ഡെജൻ കുലുസെവ്സ്കി, അൽവാരോ മൊറാറ്റ, വെസ്റ്റൺ മക്കെന്നി എന്നിവരാണ് ഗോളുകൾ നേടിയത് .

എന്നാൽ ഇന്നലെ നടന്ന മത്സരത്തിന് ശേഷം റൊണാൾഡോ തന്റെ ഷർട്ട് വലിച്ചെറിഞ്ഞത് വളരെ പെട്ടെന്ന് വിവാദമായിരുന്നു. മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്നതിൽ അസ്വസ്ഥനായാണ് റൊണാൾഡോ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. മത്സരത്തിന് ശേഷം ജേഴ്‌സി വലിച്ചെറിഞ്ഞ റൊണാൾഡോ നിരാശ പ്രകടിപ്പിക്കുകയായിരുന്നല്ലന്നും മറിച്ച് ബോൾ ബോയിക്ക് സമ്മാനമായി അത് നൽകുകയായിരുന്നുവെന്നുമാണ് ക്ലബ്ബിനോട് അടുത്ത വൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.


ഏതാനും ആഴ്ചകൾക്ക് മുമ്പ്, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സെർബിയയുമായുള്ള സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പോർച്ചുഗലിന്റെ ഗോൾ അനുവദിക്കാത്തത് കൊണ്ട് റൊണാൾഡോ തന്റെ ക്യാപ്റ്റന്റെ ബാൻഡ് നിലത്തേക്ക് എറിയുകയും തുന്നലിലേക്ക് പോവുകയും ചെയ്യുകയും അത് വിവാദവുകയും ചെയ്തു. മത്സരത്തിൽ ഗോളുകളൊന്നും നേടാനാവാതിനാൽ താരം അസ്വസ്ഥനായിരുന്നു എന്നാണ് ഒരു കൂട്ടർ പറയുന്നത് .

മത്സരത്തിൽ മൊറാറ്റയുടെ ഗോളിന് പ്രധാന പങ്കു വഹിച്ച റൊണാൾഡോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. മത്സരത്തിലുടനീളം റൊണാൾഡോ ആറു ഷോട്ടുകൾ ഗോളിലേക്ക് അടിച്ചു. സിരി ആ യിൽ 27 കളികളിൽ നിന്ന് 25 ഗോളുമായി ടോപ് സ്കോററാണ് 36 കാരൻ.