❝⚽👑ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ💪🔥തിരിച്ചു
വരവ്🤩✌️അനുകൂലമാകുന്ന മൂന്നു താരങ്ങൾ ❞

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ യൂറോപ്യൻ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി മുതൽ തന്റെ ബാല്യ കാല ക്ലബ് സ്പോർട്ടിങ് ലിസ്ബൺ വരെ നീളുന്നതാണ് റൊണാൾഡോയെ സ്വന്തമാക്കാൻ ഒരുങ്ങുന്ന ക്ലബ്ബുകളുടെ പട്ടിക. എന്നാൽ യുവന്റസുമായി 2022 വരെ കരാറുള്ള പോർച്ചുഗീസ് സൂപ്പർ താരം അതുവരെ ക്ലബ്ബിൽ തുടരുമെന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ. റൊണാൾഡോ അടുത്ത വർഷത്തെ ക്ലബ്ബിന്റെ പ്രോജക്ടിന്റെ ഭാഗമാണെന്നും അതിനാൽ താരം ഒരു വര്ഷം കൂടി ക്ലബ്ബിൽ തുടരുമെന്ന് യുവന്റസ് പ്രസിഡന്റ് കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.

ടൂറിൻ വിടുകയാണെങ്കിൽ അദ്ദേഹം ചേരാൻ സാധ്യതയുള്ള ക്ലബ്ബാണ് റോണോയുടെ പഴയ ക്ലബ് റയൽ മാഡ്രിഡാണ്.നിലവിലെ റയൽ പരിശീലകൻ സിദാനും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.റൊണാൾഡോക്ക് റയലിൽ ചേരാൻ താല്പര്യമുണ്ടെകിൽ അദ്ദേഹം സ്പെയിനിൽ കളിക്കുമെന്ന് റയൽ മാഡ്രിഡ് വൃത്തങ്ങൾ വ്യക്തമാക്കി. 2018 ൽ റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം റയലിന് ഒത്ത പകരക്കാരനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല, ഇതിനൊരു പരിഹാരമായാണ് പിഎസ്ജി യുടെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബപ്പേയോ, ഡോർട്മുണ്ട് ഗോളടി യന്ത്രം ഏർലിങ് ഹാളണ്ടിനെയോ റയൽ ടീമിലെത്തിയാക്കൻ ശ്രമിക്കുന്നത്. ഈ രണ്ടു യുവ താരങ്ങളുടെയും ഡീലിൽ നിന്നും റയൽ പിന്മാറിയാൽ 36 കാരനായ റൊണാൾഡോക്ക് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് മുൻഗണന കൊടുക്കും എന്ന റിപ്പോർട്ടുകളും പുറത്തു വന്നു.

രണ്ടു യുവതാരങ്ങളെ റയൽ സ്വന്തമാക്കുകയാണെങ്കിൽ 31 ദശലക്ഷം യൂറോ വേതനം നൽകി റൊണാൾഡോയെ റയലിലെത്തിക്കാൻ സാധ്യത കുറവാണ്. 2021 ലെ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോ റയൽ മാഡ്രിഡിൽ വീണ്ടും ചേരുകയാണെങ്കിൽ ഒരു മുതൽക്കൂട്ടാകും.ഡ്രിബ്ലർ എന്ന നിലയിൽ റൊണാൾഡോയുടെ പ്രകടനത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും സിരി എയിലെ ഒരു ഗെയിമിന് ഏകദേശം ഒരു ഗോളുമായി ലോകത്തിലെ ഏറ്റവും മാരകമായ ഗോൾ സ്‌കോറർമാരിൽ ഒരാളായി റോണാ മാറി. ബെൻസിമയെ കൂടാതെ മികച്ച സ്‌ട്രൈക്കറുടെ അഭാവം റയലിൽ നിഴലിക്കുന്നുണ്ട്.


സാന്റിയാഗോ ബെർണബ്യൂവിലെ റൊണാൾഡോ പുനസമാഗമത്തിൽ ഏറ്റവും ഗുണം ലഭിക്കുന്ന മൂന്നു താരങ്ങളാണ് സ്‌ട്രൈക്കർ കരിം ബെൻസിമ. ടോണി ക്രൂസ്, വിനീഷ്യസ് ജൂനിയർ എന്നിവർ.റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസെമയ്ക്ക് മുന്നേറ്റത്തിൽ ഒരു പങ്കാളിയെ ആവശ്യമാണ്.തുടർച്ചയായ മൂന്ന് വർഷമായി റയലിന്റെ ഗോൾ സ്കോറിന് ഭാരമെല്ലാം ഫ്രഞ്ച് താരത്തിന്റെ ചുമലിലാണ്. ഈ സീസണിൽ ലാ ലീഗയിൽ 17 ഗോളുകൾ നേടിയിട്ടുണ്ട് സ്‌ട്രൈക്കർ. കഴിഞ്ഞ സീസണിൽ ബെൻസീമക്ക് സെന്റർ ബാക്ക് സെർജിയോ റാമോസ് ആയിരുന്നു ടീമിലെ രണ്ടാമത്തെ മുൻനിര സ്കോറർ. ഈ സീസണിൽ പ്രതിരോധ മിഡ്ഫീൽഡർ കാസെമിറോയാണ് രണ്ടാമത്തെ ടോപ് സ്‌കോറർ.ഒരു സീസണിൽ 30-40 ഗോളുകൾ നേടാൻ കഴിയുന്ന റൊണാൾഡോയെ പോലെയുളള താരം റയലിലുണ്ടെങ്കിൽ അനായാസം കിരീടങ്ങൾ നേടാനാവും.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പാസുകൾ കൊടുക്കുന്ന താരമാണ് ജർമൻ താരമാണ് ക്രൂസ്. ഈ സീസണിൽ 8 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. എന്നാൽ റയൽ സ്‌ക്വാഡിലെ മികച്ച വിങ്ങർമാരുടെ അഭാവവും , താരങ്ങളുടെ വേഗതയില്ലായ്മയും പലപ്പോഴും ക്രൂസിന്റെ പാസ്സുകളും ക്രോസ്സുകൾ പിടിച്ചെടുക്കാൻ മറ്റു റയൽ താരങ്ങൾക്കാവുന്നില്ല .അതിനാൽ റൊണാൾഡോയുടെ വരവ് അതിനൊരു മാറ്റം കൊണ്ട് വരുമെന്നും ക്രൂസിന് കൂടുതൽ ഗോളവസവും ഒരുക്കാൻ സാധിക്കുമെന്നതുമാണ് കരുതുന്നത്.

വൻപ്രതീക്ഷയോടെ റയലിലെത്തിയിട്ടും മികവ് പുറത്തെടുക്കാൻ സാധിക്കാത്ത താരമാണ് വിനീഷ്യസ് ജൂനിയർ. എന്നാൽ റൊണാൾഡോയുടെ വരവ് ബ്രസീലിയൻ താരത്തിന്റെ കളിയിൽ മാറ്റം കൊണ്ട് വരൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്.എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും ഗെയിമിനെ സമീപിക്കുന്നതും എങ്ങനെയെന്ന് കാണാനും .ഫിനിഷിംഗ്, പരിശീലനം, പന്ത് നീക്കുക എന്നി കാര്യങ്ങളിൽ റോണോയിൽ നിന്നും പഠിക്കാനും ഒരു പോസിഷനിൽ കളിക്കുന്ന രണ്ടു താരങ്ങൾ എന്ന നിലയിൽ വിനിഷ്യസിന് ഗുണകരമായി തീരും. ഇത് ബ്രസീലിയൻ യുവ താരത്തിന്റെ വളർച്ചയിൽ നിർണയ പങ്കു വഹിക്കും എന്ന കാര്യത്തിൽ സംശയമില്ല.