❝👑⚽ക്രിസ്റ്റ്യാനോ റൊണാൾഡോയെ🤍റയൽ മാഡ്രിഡ്💪🔥സ്വന്തമാക്കും
മുൻപേ റാഞ്ചാൻ✍️💰ഒരുങ്ങി കഴിഞ്ഞു മാഞ്ചസ്റ്റർ യുണൈറ്റഡ്❞

യുവന്റസിന്റെ ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താകലിനെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി സംശയത്തിലായിരിക്കുകയാണ്. ഓൾഡ് ലേഡിയെ യൂറോപ്യൻ പ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരാൻ ശ്രമം നടത്തിയെങ്കിലും റോണോക്ക് വിജയിക്കാനായില്ല . അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോ തന്റെ ഇതിഹാസ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കൊറോണ വൈറസും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും മൂലം റൊണാൾഡോയുടെ കൈമാറ്റം ഇത്തവണ ഒരു ശ്രമകരമായ കാര്യമാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾ വാർത്തയിൽ നിറഞ്ഞതോടെ മുൻ കാല ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്ജി യും തലപര്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്യൂട്ടോസ്പോർട്ടിന്റെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ യുവന്റസ് വിടുകയാണെങ്കിൽ സ്പെയിനിലേക്ക് മടങ്ങുന്നതിനേക്കാൾ കൂടുതൽ സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്താനാണ്. യുവന്റസുമായുള്ള മൂന്നു വർഷ കരാറിന്റെ രണ്ടാം വര്ഷത്തിലായ താരത്തെ 25 മില്യൺ ഡോളറിന് കൈമാറ്റം ചെയ്യാൻ യുവന്റസ് തായ്യാറാണ്. ഒരു വര്ഷം 28 മില്യൺ ഡോളർ ആണ് റൊണാൾഡോയുടെ ശമ്പളം.

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലങ്ങൾ ചിലവഴിച്ച ക്ലബ്ബുകളിലേക്ക് മടങ്ങി വരാൻ റൊണാൾഡോ താല്പര്യപെടുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. പിഎസ്ജി സൂപ്പർ താരം എംബാപ്പയെ സ്വന്തമാക്കാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡ് റൊണാൾഡോയെ ടീമിലെത്തിക്കാൻ സാദ്ധ്യതകൾ വിരളമാണ്.നിലവിലെ സാഹചര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച സ്‌ട്രൈക്കറുടെ അഭാവമുണ്ട്. പരിശീലകൻ സോൾഷെറിനും പോർച്ചുഗീസ് താരത്തെ റെഡ് ഡെവിൾസിൽ എത്തിക്കാൻ താല്പര്യമുണ്ട്.

യുവന്റസിനായി ഈ സീസണിൽ 30 കളികളിൽ നിന്ന് 30 ഗോളുകൾ നേടിയ 36 കാരൻ 23 ഗോളുമായി സിരി എയിലെ ടോപ് സ്കോററാണ്. പോർച്ചുഗൽ ദേശീയ ടീമ്സിലെ സഹ താരം ബ്രൂണോ ഫെർണാണ്ടസിന്റെ സാനിധ്യം റൊണാൾഡോയെ യുണൈറ്റഡിലേക്ക് അടുക്കാൻ സഹായകമാവും. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാനൊരുങ്ങുന്ന ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയെ യുവന്റസിന് കൈമാറി റൊണാൾഡോയെ റെഡ് ഡെവിൾസിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്