❝ക്രിസ്റ്റൽ പാലസിനോട് പൊരുതി കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ❞|Kerala Blasters

യു കെയിൽ വെച്ച് നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തിനായി എൻഫീൽഡിലെ ഹോട്സ്പർ വേ ട്രെയിനിംഗ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് എഫ്‌സി അക്കാദമി കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.

ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ജയം. പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മത്സരത്തേക്കാൾ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആയുഷ് ആധികാരിയാണ് ഗോൾ നേടിയാണ്.പെനാൽറ്റിയിൽ നിന്നാണ് താരം ഗോൾ നേടിയത്.ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ബംഗളുരു എഫ് സി യെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി.