പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാണക്കേടിന്റെ തുടക്കം

2020 -2021 സീസൺ ഇംഗ്ലീഷ് പ്രീമിയർലീഗിനു പരാജയത്തോടെ തുടക്കമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് .സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരെ തകർത്തു വിട്ടു.ടീം ശക്തമാക്കാതെ സീസൺ തുടങ്ങിയ മാഞ്ചസ്റ്റർ ക്യാമ്പിലെ നിരാശ ഗ്രൗണ്ടിലും കാണാൻ ആയി. മത്സരം തുടക്കം മുതൽ തന്നെ പതറിയ മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം മിനുട്ടിൽ തന്നെ പിറകിലായി. ടൗൺസെൻഡിന്റെ വകയായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ആദ്യ ഗോൾ. ആ ഗോളിൽ നിന്ന് കരകയറാൻ മാഞ്ചസ്റ്ററിനായില്ല. ബോൾ കൈവശം വെക്കുന്നതിലും പാസുകളുടെയും കാര്യത്തിലില്ലാം ബഹുദൂരം മുന്നിലായിരുന്നെങ്കിലും ഗോളുകൾ നേടാൻ മാഞ്ചസ്റ്റർ യൂണൈറ്റഡിനായില്ല .

ബ്രൂണോയും പോഗ്ബയും റാഷ്ഫോർഡും മാർഷ്യലും ലെൻഡെലോഫും എല്ലാം ഒരു പോലെ നിറം മങ്ങി.‌ ലിൻഡെലോഫിന്റെ ഹാൻഡ്ബോളിൽ 74 ആം മിനുട്ടിൽ സാഹയിലൂടെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് പാലസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ഗോൾ വീണതോടെ ഉണർന്നു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ മടക്കി ,പുതിയ സൈനിങ്‌ ഡച്ച് താരം വാൻ ഡെ ബീക് 80 ആം മിനുട്ടിൽ ഒരു ഗോൾ മടക്കി. എന്നാൽ അഞ്ചു മിനിട്ടുകൾക്ക് ശേഷം 85 ആം മിനുട്ടിൽ വീണ്ടുമൊരു പെനാൽറ്റിയിലൂടെ മുൻ യുണൈറ്റഡ് താരം സാഹ മൂന്നാമത്തെ ഗോളും സ്വന്തമാക്കി. പാലസിന്റെ ഈ സീസണിലെ രണ്ടാം പ്രീമിയർ ലീഗ് വിജയമാണ് . പുതിയ താരം വാൻ ഡെ ബീക് ഗോൾ നേടിയത് മാത്രമാണ് യുണൈറ്റഡിന് ഇന്നലത്തെ മത്സരത്തിൽ ആശ്വസിക്കാനുള്ളത്.