നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും നിർഭാഗ്യവാനായ താരം|Paul Pogba

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും നിർഭാഗ്യവാനായ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ പോൾ പോഗ്ബ എന്ന ഒറ്റ ഉത്തരമേയുള്ളൂ. അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് തലത്തിലും ഫ്രഞ്ച് മധ്യനിരതാരത്തിനെ നിർഭാഗ്യം പിടികൂടിയിരിക്കുകയാണ്.തന്റെ സീനിയർ കരിയറിൽ ആകെ രണ്ട് ക്ലബുകളിൽ പോഗ്ബ കളിച്ചിട്ടുണ്ട്.

2011-2012 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി തുടങ്ങിയ പോഗ്ബ പിന്നീട് 2012-16 കാലഘട്ടത്തിൽ യുവന്റസിനായി കളിച്ചു.പിന്നീട് 2016-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി, അതിനുശേഷം വീണ്ടും 2022-ൽ യുവന്റസിലേക്ക് മടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ 2022-ൽ അവസാനിച്ചതിന് ശേഷം സൗജന്യ ട്രാൻസ്ഫറിൽ പോഗ്ബ യുവന്റസിലേക്ക് മടങ്ങി. പോഗ്ബ വീണ്ടും യുവന്റസിനെ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട് .

നിർഭാഗ്യവശാൽ 2022 സീസൺ ആരംഭിക്കുന്നതിന് മുമ്പ് പോഗ്ബയ്ക്ക് പരിക്കേറ്റു.തോടെ 2018 ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ഭാഗമായ പോഗ്ബയ്ക്ക് 2022 ലോകകപ്പ് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാൽ, ഇപ്പോഴിതാ പോഗ്ബയ്ക്ക് മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് മോഹങ്ങളുമായി ഫ്രഞ്ച് താരം യുവന്റസിലേക്ക് മടങ്ങിയെങ്കിലും ഈ സീസണിൽ ഇതുവരെ ഒരു ചാമ്പ്യൻസ് ലീഗ് മത്സരം പോലും കളിക്കാനായിട്ടില്ല.

മാത്രമല്ല, ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ യുവന്റസ് പുറത്തായതിനാൽ പോഗ്ബയ്ക്ക് ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാനാകില്ല. പരിക്ക് മാറി തിരിച്ചെത്തിയ പോഗ്ബ യുവന്റസിനൊപ്പം യൂറോപ്പ ലീഗിൽ കളിക്കും.

Rate this post