❝പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപുലികൾ , വിജയം എട്ടു വിക്കറ്റിന്❞
കോമൺവെൽത്ത് ഗെയിംസ് വനിതാ ടി-ട്വന്റി ക്രിക്കറ്റിൽ പാകിസ്താനെതിരെ ഇന്ത്യൻ ടീമിന് വിജയം. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ എട്ട് വിക്കറ്റിന് ആണ് പാകിസ്താനെ പരാജയപ്പെടുത്തിയത്.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് 99 റണ്‍സിന് എല്ലാവരും പുറത്തായി.
ഇന്ത്യ സ്മൃതി മന്ദനയുടെ (42 പന്തില്‍ പുറത്താവാതെ 63) അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 11.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഷെഫാലി വര്‍മ (16), സബിനേന മേഘ്ന (14) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജമീമ റോഡ്രിഗസ് (2) പുറത്താവാതെ നിന്നു. നേരത്തെ സ്നേഹ് റാണ, രാധാ യാധവ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ബോർഡിൽ 99 റൺസ് മാത്രമാണ് എടുക്കാനായത്. ഇന്ത്യൻ സ്പിന്നർമാരായ സ്നേഹ് റാണയും രാധ യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 30 പന്തിൽ 32 റൺസെടുത്ത ഓപ്പണിംഗ് ബാറ്റ്സ്മാൻ മുനീബ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.അവരെക്കൂടാതെ, ബിസ്മ മറൂഫിന്റെ നേതൃത്വത്തിലുള്ള ടീമിൽ നിന്ന് ഒരു ബാറ്ററും 20 റൺസ് പോലും തികച്ചില്ല.ഷഫാലി വർമ്മയ്ക്കൊപ്പം രേണുക, മേഘ്ന സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
42 പന്തിൽ 63 റൺസ് നേടിയ സ്മൃതി മന്ദാനയുടെ ഇന്നിഗ്സിൽ 3 സിക്സറുകളും, 8 ബൗണ്ടറിയും ഉണ്ടായിരുന്നു.സ്മൃതിയുടെ വേഗതയാർന്ന ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ഇന്ത്യയുടെ ആദ്യ ജയമാണിത് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്നു നേടിയ ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി. ഓഗസ്റ്റ് 3ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ബാർബഡോസിനെ നേരിടും.