❝ഞാനായിരുന്നു ✅ ശെരിയെന്ന് 🔴🔵 എല്ലാവർക്കും
മനസ്സിലായി ❞ ബാഴ്സലോണ വിട്ടതിനെ ക്കുറിച്ച്
ഡാനി ആൽവേസ്

ബാഴ്സയുടെ പ്രതാപ കാലത്തെ അവരുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ബ്രസീലിയൻ ഫുൾ ബാക്ക് ഡാനി ആൽവേസ്. 2008 -2016 വരെ ബാഴ്സ പ്രതിരോധത്തിലെ ശക്തികേന്ദ്രമായി പ്രവർത്തിച്ച ഡാനി പെപ് ഗ്വാർഡിയോളക്ക് കീഴിൽ കിരീടങ്ങൾ വാരിക്കൂട്ടി. എന്നാൽ മികച്ച ഫോമിൽ ആയിരുന്നിട്ടും 2016 ൽ ആൽവേസ് ബാഴ്സ വിട്ട് യുവന്റസിലേക്ക് ചേക്കേറി. എന്നാൽ താരത്തിന്റെ തീരുമാനത്തിനെതിരെ പല വിമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ അന്നുയർന്ന വിമർശങ്ങൾക്കെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് ബ്രസീലിയൻ.

2016 ൽ ക്യാമ്പ് നൗവിൽ നിന്ന് പുറത്തുപോയതിന് ബ്രസീലിയൻ ഫുൾ ബാക്ക് ബാഴ്‌സലോണ ബോർഡിനെതിരെ ആഞ്ഞടിച്ചു.2008 ൽ സെവില്ലയിൽ നിന്ന് 35.5 മില്യൺ ഡോളറിന്റെ ഇടപാടിൽ ബാഴ്സയിൽ എത്തിയ ആൽവേസ് 8 വര്ഷം ബാഴ്സയിൽ ചിലവഴിച്ചിരുന്നു.തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചോദ്യോത്തര വേളയിൽ സംസാരിച്ച 37 കാരൻ ബാഴ്സ ബോർഡിനെ വിമർശിച്ച് രംഗത്തെത്തിയത്. ” ആ സമയത്ത് ക്ലബ്ബിൽ ഉണ്ടായിരുന്ന ബോർഡിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല ,അതിനു ശേഷം ഞാനാണ് ശെരിയെന്നു തെളിഞ്ഞു. ആ സമയത്ത് എല്ലാത്തിനെക്കുറിച്ചും തുറന്നു പറയുന്ന വ്യക്തി താനാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ക്ലബ് വിടാൻ തീരുമാനിച്ചപ്പോൾ മണ്ടത്തരമാണെന്ന് എല്ലാവരും പറഞ്ഞു പക്ഷെ എന്റെ തീരുമാനം ശെരിയാണെന്നു പിന്നീട് തെളിഞ്ഞു, അതിൽ എനിക്ക് ദുഃഖം തോന്നിയിട്ടില്ല “. ഡാനി ആൽ‌വസ് എ‌എസിലൂടെ പറഞ്ഞു.


ഒരു വർഷം യുവന്റസിൽ ചിലവഴിച്ച ആൽവേസ് 2017 ൽ പിഎസ്ജി യിൽ എത്തി .പാരീസ് സെന്റ് ജെർമെയ്നിനൊപ്പം ഫ്രഞ്ച് തലസ്ഥാനത്ത് രണ്ട് സീസണുകൾ ചെലവഴിച്ചതിന് ശേഷം ഡാനി ആൽ‌വസ് ജന്മനാടായ ക്ലബ് സാവോ പോളോയിലേക്ക് മാറി. തന്റെ കരിയറിലെ ഏറ്റവും കടുത്ത പ്രതിരോധ എതിരാളിയായി ആൽവേ തെരെഞ്ഞെടുത്തത് സെർജിയോ റാമോസിനെയാണ് . സെവില്ലയ്ക്ക് വേണ്ടി അവരുടെ കരിയറിലെ ആദ്യഘട്ടത്തിൽ ഒരുമിച്ചു കളിച്ച ഇരുവരും യഥാക്രമം ബാഴ്‌സലോണയിലും റയൽ മാഡ്രിഡിലും ചേർന്നു.

യുവന്റസ് , ബാഴ്‌സലോണ, പി‌എസ്‌ജി എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളമുള്ള ഏറ്റവും വലിയ ക്ലബ്ബുകളിൽ 41 സീനിയർ ട്രോഫികൾ നേടിയിട്ടുണ്ട് ഡാനി ആൽ‌വസ്.ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഇടയിൽ ആരെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ബാഴ്സലോണ ക്യാപ്റ്റൻ ലയണൽ മെസ്സിക്കൊപ്പം തന്റെ ഇൻസ്റ്റാഗ്രാം ചിത്രം വെളിപ്പെടുത്തി ആൽവസ് മറുപടി നൽകി.