ഡാനി ആൽവസിന് ബാഴ്‌സലോണയിലേക്ക് വരാൻ പച്ചക്കൊടി കാണിച്ച് സാവി

ഒരു ഘട്ടത്തിൽ കൈവിട്ടുപോയ ബ്രസീലിയൻ പ്രതിരോധ താരം ഇപ്പോൾ ക്യാമ്പ് നൗവിലേക്ക് തകർപ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.ഡാനി ആൽവസിനായുള്ള ക്യാമ്പ് നൗവിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് ബാഴ്‌സലോണ യു-ടേൺ നടത്തി, വെറ്ററൻ ഡിഫൻഡറിനായുള്ള കരാർ ഇപ്പോൾ യാഥാർഥ്യമാവാൻ പോവുകയാണ് .പുതിയ ഹെഡ് കോച്ച് സാവി തന്റെ മുൻ സഹതാരവുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ബ്രസീൽ ഇന്റർനാഷണലുമായി ഒരു കരാറിലെത്താൻ ക്ലബിനോദ് ആവശ്യപ്പെടുകയും ചെയ്തു.

സാവി യുഗത്തിന്റെ ആദ്യ സൈനിംഗായി ആൽവസ് മാറും, പെപ് ഗ്വാർഡിയോളയുടെ കാലഘട്ടത്തിലും ആദ്യമായി എത്തിയവരിൽ ഒരാളായിരുന്നു ബ്രസീലിയൻ.കറ്റാലൻ പരിശീലകൻ സെർജി റോബർട്ടോയെ മിഡ്‌ഫീൽഡറായും ഓസ്കാർ മിങ്‌ഗൂസയെ സെൻട്രൽ ഡിഫൻഡറായും കണ്ടതോടെ വലതു വിങ്ങിൽ സെർജിനോ ഡെസ്റ്റിനൊപ്പം ഒരു താരത്തിനെ ബാഴ്സക്ക് ആവശ്യമായി വന്നു.ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവേസ് സാവോ പോളോയുമായി കരാർ അവസാനിപ്പിച്ചിരിക്കുകയാണ്. ആൽവസിന് വേതനം നല്കാൻ സാവോ പോളോക്ക് കഴിയാതിരുന്നതോടെ കരാർ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ മുൻ ബാർസ, പിഎസ്ജി, യുവന്റസ് റൈറ്റ്-ബാക്ക് ഇപ്പോൾ ഒരു സ്വതന്ത്ര ഏജന്റാണ്.

ഫ്രീ ഏജന്റായ ആൽവസിന് ബ്രസീലിൽ തുടരുക എന്നതായിരുന്നു പ്രാഥമിക ഉദ്ദേശം , ഫ്ലുമിനെൻസുമായി അദ്ദേഹം ചർച്ചകൾ നടത്തി, എന്നാൽ ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള സാധ്യത അദ്ദേഹത്തെ മനസ്സ് മാറ്റാൻ പ്രേരിപ്പിച്ചു, അതിനാൽ ബ്രസീലിൽ ഉണ്ടായിരുന്ന എല്ലാ ഓഫറുകളും അദ്ദേഹം നിരസിച്ചു.ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ആൽവസിന് ഒരു കണ്ണുണ്ട്, അത് തന്റെ ദേശീയ ടീമിനൊപ്പമുള്ള അവസാനത്തെ പ്രധാന ടൂർണമെന്റായിരിക്കും.

കറ്റാലൻ ക്ലബിനായി കളിക്കുന്നത് അടുത്ത വർഷം ഖത്തറിലേക്ക് പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബ്രസീലിയന് അറിയാം.ബാഴ്‌സലോണ ആൽവ്‌സിനെ പല തരത്തിൽ വളരെ ഉപയോഗപ്രദമായ കൂട്ടിച്ചേർക്കലായി കാണുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരന്റെ അനുഭവങ്ങൾ ടീമിന് കൂടുതൽ ഗുണം ചെയ്യും.അതിനൊപ്പം സെർജിനോ ഡെസ്റ്റ് പോലെയുള്ള യുവതാരങ്ങളെ തേച്ചുമിനുക്കി മൂർച്ച കൂട്ടാനും ആൽവ്സിന്റെ സാന്നിധ്യം കൊണ്ടു കഴിയും.