❝ റയൽ പ്രതിരോധ 💪🔥 നിരയിലേക്ക് കാരിരുമ്പിന്റെ
കരുത്തുമായ് ⚽👊 ആ പോരാളിയെത്തുന്നു ❞

കഴിഞ്ഞ 48 മണിക്കൂറുകളായി ഫുട്ബോൾ ലോകം സൂപ്പർ ലീഗിന്റെ ഉദയത്തെയും അതിന്റെ അവസാനത്തെയും കുറിച്ചുള്ള വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. യൂറോപ്യൻ ഫുട്ബോളിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഒരു പദ്ധതിയായിയുന്നു സൂപ്പർ ലീഗ്.സൂപ്പർ ലീഗ് ആരംഭിക്കില്ല എന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ബയേൺ മ്യൂണിച്ച് പ്രതിരോധ താരം ഡേവിഡ് അലബ റയൽ മാഡ്രിഡുമായി അഞ്ചുവർഷത്തെ കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നു.

മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, ചെൽസി എന്നിവ ഉൾപ്പെടുന്ന നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകൾ അലാബയെ സ്വന്തമാക്കാനായി മത്സരിക്കാനയുണ്ടായി. സ്കൈ ജർമ്മനി റിപ്പോർട്ട് അനുസരിച്ച് 2026 വരെ പ്രാബല്യമുള്ള അഞ്ചു വർഷത്തെ കരാറിൽ ഓസ്ട്രിയൻ റയൽ മാഡ്രിഡിൽ ചേരാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിക്ക് വിടുമെന്ന് പ്രഖ്യാപിച്ച 28 കാരൻ വളരെ കാലമായി റയൽ മാഡ്രിഡുമായു ബന്ധപ്പെട്ടിരുന്നു. മാഡ്രിഡിൽ കളിക്കാൻ അലബാ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.


ജർമൻ ഭീമന്മാർക്കൊപ്പം മികച്ച കരിയർ പടുത്തുയർത്തിയ അലാബ അവർക്കൊപ്പം ഒൻപത് തവണ ബുണ്ടസ്ലിഗ ജേതാവായ അലബ 2013, 2020 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗും ആറ് ഡിഎഫ്ബി-പോക്കൽ കിരീടങ്ങളും അഞ്ച് ഡിഎഫ്എൽ-സൂപ്പർകപ്പ് ട്രോഫികളും രണ്ട് ഫിഫ ക്ലബ് ലോകകപ്പുകളും നേടിയിട്ടുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെൻട്രൽ ഡിഫൻഡർ എന്ന നിലയിൽ ഈ സീസൺ അവസാനത്തോടെ റയലുമായി കരാർ അവസാനിക്കുന്ന ക്യാപ്റ്റൻ സെർജിയോ റാമോസിന് ഒത്ത പകരക്കാരൻ തന്നെയാണ് അലാബ.

ഒരു ലെഫ്റ്റ് ബാക്കായി കരിയർ തുടങ്ങി കഴിഞ്ഞ 18 മാസത്തിനുള്ളിൽ തന്നെ ഏറ്റവും മികച്ച സെൻട്രൽ ഡിഫൻഡറായി അദ്ദേഹം മാറി. ബയേണിൽ നേടിയത് പോലെ കിരീടങ്ങൾ നിറഞ്ഞ മികച്ച ഒരു കരിയർ തന്നെയാണ് റയലിലൂടെ അലാബ ലക്ഷ്യമിടുന്നത്.