❝മെസ്സിയയും👑🤝👑റൊണാൾഡോയെയും
ഒരു✍️💰ക്ലബിൽ കളിപ്പിക്കുക⚽🔥എന്നത് ഇപ്പോൾ
ബുദ്ധിമുട്ടുള്ള കാര്യമല്ല❞ ഡേവിഡ് ബെക്കാം

മേജർ ലീഗ് സോക്കറിൽ (എം‌എൽ‌എസ്) രണ്ടാം സീസണിനായി ഇന്റർ മിയാമി ഒരുങ്ങുകയാണ്. മേജർ ലീഗ് സോക്കറിന്റെ അരങ്ങേറ്റ സീഅനിൽ തന്നെ യുവന്റസ് താരങ്ങളായ ഗോൺസാലോ ഹിഗ്വെയ്ൻ, ബ്ലെയ്സ് മാറ്റുയിഡി എന്നിവരെ ക്ലബ് സ്വന്തമാക്കിയിരുന്നു. ക്ലബിന്‌ കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നതിനായി ക്ലബ്ബിന്റെ സഹ ഉടമയായ മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് .

2020-21 സീസണിന്റെ ആരംഭത്തിന് മുമ്പ്, ടീമിനായുള്ള തന്റെ പദ്ധതികളെക്കുറിച്ച് ഇ.എസ്.പി.എന്നുമായി സംസാരിച്ച ബെക്കാം ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവരെ എന്നിവരെ ടീമിലെത്തിക്കുന്നതിന്റെ പദ്ധതികളെക്കുറിച്ചും സംസാരിച്ചു. വരാനിരിക്കുന്ന ഇന്റർ മിയാമി കൈമാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ബെക്കാം യൂറോപ്പിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള കളിക്കാരുടെ മികച്ച പ്രകടനകൾ അവസാനിക്കുമ്പോൾ, അവരുടെ ഉയർന്ന കാലിബർ പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായി താരങ്ങൾ മേജർ ലീഗ് സോക്കറിനെ കാണുന്നത്.

“ഞങ്ങൾ മിയാമി പ്രഖ്യാപിച്ചപ്പോൾ, റൊണാൾഡോ, മെസ്സി, നെയ്മർ എന്നിവരെയാണോ ഞങ്ങൾ കൊണ്ടുവരാൻ പോകുന്നത് എന്നതിനെക്കുറിച്ച് എല്ലായ്പ്പോഴും സംസാരിക്കാറുണ്ടായിരുന്നു. എല്ലായ്പ്പോഴും ആ ചർച്ചകൾ നടക്കുമായിരുന്നു. ഇത് കഠിനമാണെന്ന് ഞാൻ കരുതുന്നില്ല, അതിനെകുറിച്ച് കളിക്കാർക്ക് തീരുമാനിക്കാവുന്നതാണ് കാരണം ഇത് ഒരു മികച്ച സ്ഥലമാണ്, ”ബെക്കാം പറഞ്ഞു. യൂറോപ്പിലെ വലിയ ‌‌ കളിക്കാരെ ആകര്ഷിക്കാവുന്ന എല്ലാം മിയാമിയിൽ ഉണ്ടെന്നും ബെക്കാം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്ഫർ വാർത്തകൾ കുറച്ചുകാലമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. താരത്തിന്റെ റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തു വന്നു.ചാമ്പ്യൻസ് ലീഗ് എഫ് സി പോർട്ടോയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പുറത്തായതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു. എന്നാൽ യുവന്റസ് കായിക ഡയറക്ടർ ഫാബിയോ പാരാറ്റിസി, സ്കൈ സ്പോർട്സിനോട് സംസാരിക്കുന്നതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് നിലനിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവിലെ സീസണിന്റെ അവസാനത്തിൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. പുതുതായി ചുമതലയേറ്റ പ്രസിഡണ്ട് ജോവാൻ ലാപോർട്ടയുടെ സാനിധ്യം മെസ്സി കരാർ പുതുക്കാനുള്ള സാധ്യതകൾ തുറന്നിരിക്കുകയാണ്. മെസ്സിയുമായി ചർച്ചകൾ ആരംഭിക്കാൻ ലപോർട്ട ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.എന്നാൽ നിലവിലെ സീസൺ അവസാനിച്ചുകഴിഞ്ഞാൽ തന്റെ ഭാവി തീരുമാനിക്കുകയുള്ളു എന്ന് താരം വ്യക്തമാക്കി.പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) മെസ്സിയെ സ്വന്തമാക്കാൻ മുൻനിരയിൽ തന്നെയുണ്ട്.

മാർച്ച് 27 ന് എം‌എൽ‌എസിലെ അവരുടെ രണ്ടാം സീസൺ ഇന്റർ മിയാമി കിക്ക് ഓഫ് ചെയ്യും.ആദ്യ മത്സരത്തിൽ അവർ താംബെ ബേ റൗഡിസിസിനെ നേരിടും.ഗോൺസാലോ ഹിഗ്വെയ്ൻ, ബ്ലെയ്സ് മാറ്റുയിഡി എന്നിവരെ കൂടാതെ, സീസണിന് മുമ്പ് സ്റ്റോക്ക് സിറ്റിയിൽ നിന്ന് റയാൻ ഷാക്രോസിനെയും മിയാമി സ്വന്തമാക്കി.