ചെന്നൈ സൂപ്പർ കിങ്സിൽ റെയ്നയ്ക്ക് പകരം ഇംഗ്ലീഷ് വെടികെട്ടുതാരമെത്തുമോ ?

ഐപിഎല്ലിൽ സൂപ്പർ കിങ്സിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാൽ ഐ‌പി‌എൽ 2020 ൽ നിന്ന് വിട്ടുനിന്നത് സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടിയായി. അതിനുശേഷം സൂപ്പർ കിംഗ്സ് ക്യാമ്പിലേക്ക് തിരിച്ചുവരുമെന്നും ഐ‌പി‌എൽ 2020 ൽ പങ്കെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് റെയ്‌ന സൂചന നൽകിയിരുന്നുവെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് റെയ്‌നയ്ക്ക് പകരക്കാരനായി ലോക ഒന്നാം നമ്പർ ടി 20 ബാറ്റ്‌സ്മാൻ ഡേവിഡ് മലൻ സി‌എസ്‌കെ ടീമിലെത്തുമെന്നാണ്.

ഈ അടുത്ത കാലത്തായി ടി 20 ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഇംഗ്ലീഷ് ഇടം കയ്യൻ ഓസ്‌ട്രേലിയക്കെതിരെയുള്ള ടി 20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ഐപിഎല്ലിൽ ഒരു ടീമിൽ എടുക്കാവുന്ന പരമാവധി വിദേശ താരങ്ങൾ ചെന്നൈയിൽ ഉള്ളതിനാൽ റെയ്നയ്ക്ക് പകരക്കാരനായി ഒരു വിദേശ താരം എത്തുമോ എന്നതും സംശയമാണ്. ലീഗിന്റെ പതിമൂന്നാം പതിപ്പ് സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലെ മൂന്ന് വേദികളിലായിട്ടാണ് നടക്കുന്നത്.