“അത്‌ലറ്റികോ മാഡ്രിഡിന്റെ ചരിത്രം തിരിത്തുയെഴുതിയ സിമിയോണിയുടെ 10 വർഷങ്ങൾ”

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി. അത്‌ലറ്റികോ മാഡ്രിഡ് എന്ന ശരാശരി ടീമിൽ നിന്നും യൂറോപ്യൻ ഫുട്ബോളിൽ പല അത്ഭുതങ്ങളും കാണിക്കാൻ സിമിയോണിക്കായിട്ടുണ്ട്. ബാഴ്സലോണയും ,റയൽ മാഡ്രിഡും അരങ്ങു വാഴുന്ന സ്പാനിഷ് ഫുട്ബോളിൽ ഇരു ടീമുകൾക്കും വെല്ലുവിളിയുമായി ഒരു മൂന്നാമത്തെ ടീമിനെ കൊണ്ട് വരാനും സിമിയോണിക്കായിട്ടുണ്ട്.

കളിക്കാരനായും പരിശീലക്കയും അത്ലറ്റികോക്ക് വേണ്ടി സേവനമനുഷ്ടിച്ചിട്ടുണ്ട് അർജന്റീനിയൻ. അത്ലറ്റികോക്കൊപ്പം പരിശീലകനായി പത്തുവർഷം പൂർത്തിയാക്കുന്ന സിമിയോണി നിരവധി കിരീടങ്ങൾ അവർക്കായി നേടി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനത്തോടെ വ്യക്തമായ ലീഡോഡ് കൂടി ബാഴ്സയെയും റയലിനെയും പിന്തള്ളി കിരീടം നെടുകയും ചെയ്തു.2011-ൽ അർജന്റീനയുടെ വരവിനു മുമ്പുള്ള അത്‌ലറ്റിക്കോയുടെ ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ സിമിയോണിയുടെ നേട്ടങ്ങളുടെ വില നമുക്ക് മനസ്സിലാവും.

കളിക്കാരനായിരുന്ന കാലത്ത് അഞ്ച് സീസൺ സിമിയോണി അത്ലെറ്റിക്കോയുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. പിന്നീട് 2012 ഡിസംബറിൽ ടീം തകർച്ച നേരിട്ടപ്പോഴാണ് പരിശീലകനായെത്തിയത്. പിന്നീടുള്ള 10 വർഷം കൊണ്ട് യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി സിമിയോണി അത്ലെറ്റിക്കോയെ മാറ്റി.കടുത്ത പ്രതിരോധത്തിലൂന്നിയ ഫുട്ബോൾ ശൈലിയാണ് സിമിയോണിയുടേത്. ടച്ച്ലൈനിൽ പതിവുപോലെ കറുത്ത സ്യൂട്ടിൽ ഒച്ചവച്ചും കളിക്കാരെ പ്രചോ​ദിപ്പിച്ചും നീങ്ങുന്ന സിമിയോണിയുടെ സാന്നിധ്യം ടീമിന് പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ചു.

2021 മാർച്ചിൽ അത്‌ലറ്റിക് ക്ലബിനെതിരായ 2-1 വിജയം ടീമിന്റെ ചുമതലയുള്ള അദ്ദേഹത്തിന്റെ 309-ാമത്തെ വിജയമായിരുന്നു, അത് ഇതിഹാസ താരം ലൂയിസ് അരഗോണസിനെ മറികടന്ന് എക്കാലത്തെയും മികച്ച വിജയങ്ങൾ നേടിയ അത്ലറ്റികോ പരിശീലകനായി. ട്രോഫികൾക്കും റെക്കോർഡുകൾക്കുമൊപ്പം, വല്ലപ്പോഴും ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നവരും അണ്ടർ അച്ചീവറുമായ അത്‌ലറ്റിക്കോ ഡി മാഡ്രിഡിനെ ഭൂഖണ്ഡത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ടീമുകളിലൊന്നാക്കി മാറ്റാൻ സിമിയോണിക്ക് കഴിഞ്ഞു. സിമിയോണിയുടെ കീഴിൽ അത്ലറ്റികോ 552 മത്സരങ്ങൾ കളിക്കുകയും 327 വിജയങ്ങൾ നേടുകയും ചെയ്തിതുണ്ട്. പരിശീലകനെന്ന നിലയിൽ രണ്ട് ലാലിഗ ചാമ്പ്യൻഷിപ്പുകൾ, കൂടാതെ രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങൾ, രണ്ട് യുവേഫ സൂപ്പർ കപ്പുകൾ, ഒരു കോപ്പ ഡെൽ റേ, ഒരു സ്പാനിഷ് സൂപ്പർ കപ്പ് – അർജന്റീനൻ വിവിധ റെക്കോർഡുകൾ തകർക്കുകയും നിരവധി നാഴികക്കല്ലുകൾ നേടുകയും ചെയ്തു.

സ്ഥാനമേറ്റെടുത്ത് മുതൽ അത്ലറ്റിക്കോയെ പുതിയ തലങ്ങളിലേക്ക് കൊണ്ട് പോകുന്നതിൽ വിജയിച്ച സിമിയോണി ക്ലബ്ബിനെ രണ്ടു തവണ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ വിജയിച്ചു .നിർഭാഗ്യവശാൽ രണ്ടു തവണയും പരാജയപെട്ടു. 2013 -14 സീസണിൽ ലാ ലീഗ്‌ കിരീടം നേടിയ അത്‌ലറ്റികോ 2012 -13 ൽ കോപ്പ ഡി ലറെയും സ്വന്തമാക്കിയിട്ടുണ്ട്. 2011 -12 2017 -18 ലും യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയ അത്‌ലറ്റികോ 2012 , 2018 ലും യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കി.10 വർഷം നീണ്ട പരിശീലക കാലയളവിൽ നിരവധി വ്യക്തിഗത നേട്ടങ്ങളും സിമിയോണിയെ തേടിയെത്തി.

പുത്തൻ തലമുറ സിമിയോണിയെ അറിയപ്പെടുന്നത് സ്പാനിഷ് ക്ലബ്ബയാ അത്ലറ്റികോ മാഡ്രിഡിന്റെ മേനേജർ എന്ന നിലയിലാണെങ്കിൽ പഴയ തലമുറക്ക് അദ്ദേഹം അർജന്റീനിയൻ ഇതിഹാസപുരുഷനാണ്.അർജന്റീന ആരാധകർ വാഴ്തപെടാതെ പോയ ഫുട്‌ബോൾ ഇതിഹാസം. സ്വന്തം രാജ്യത്തിനായി നീലയും വെള്ളയും കലർന്ന ജേഴ്സിയിൽ 100 അന്തരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും രണ്ടു കോപ്പ അമേരിക്ക കിരീടവും ,ഫിഫാ കോൺഫെഡറേഷൻ കിരീടവും ( കിങ് ഫഹദ് കപ്പ് ) നേടിയ താരവുമാണ് സിമിയോണി.1993 ൽ അർജെന്റീന കോപ്പ അമേരിക്ക കിരീടം നെടുബോൾ ആ ടീമിലെ പോരാളിയായിരുന്നു സിമിയോണി .

1988 മുതൽ 2004 വരെ അർജന്റീന നാഷണൽ ടീമിന് വേണ്ടി കളിച്ച സിമിയോണി 1994 ,1998 ,2002 വേൾഡ് കപ്പുകളിലും അര്ജന്റീന ജേഴ്സിയണിഞ്ഞ ക്ലാസിക് മിഡ്ഫീൽഡർ തൊണ്ണുറുകളിൽ അര്ജന്റീന ടീമിന്റെ നേടും തൂണായിരുന്നു. 1992 ൽ സെവിയ്യയിലൂടെയാണ് സിമിയോണി യൂറോപ്യൻ ഫുട്ബോളിൽ കാലെടുത്തു വെക്കുന്നത്. പിന്നീട അത്ലറ്റികോ മാഡ്രിഡ് ,ഇന്റർ മിലൻ ,ലാസിയോ എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടി