❝ ❤️🤍 അത്‌ലറ്റികോ മാഡ്രിഡിന്റെ 🏆👑 കിരീട
വിജയത്തിലെത്തിച്ച 🇦🇷🧠 അർജന്റീനിയൻ തല ❞

സ്പാനിഷ് ലാ ലീഗയിൽ കരുത്തരായ റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും കുത്തക അവസാനിപ്പിച്ച്‌ അത്ലറ്റികോ മാഡ്രിഡ് കിരീടം നേടിയപ്പോൾ ഏറെ വാഴ്ത്തിയത് പരിശീലകൻ ഡീഗോ പാബ്ലോ സിമോയോണി ഗോൺസാലസ് എന്ന ഡീഗോ സ്‌മിയോണിയുടെ തന്ത്രങ്ങളായിരുന്നു. കളിക്കാരനായിരുന്ന കാലത്ത് അഞ്ച് സീസൺ സിമിയോണി അത്ലെറ്റിക്കോയുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. പിന്നീട് 2012 ഡിസംബറിൽ ടീം തകർച്ച നേരിട്ടപ്പോഴാണ് പരിശീലകനായെത്തിയത്. പിന്നീടുള്ള ഒമ്പത് വർഷം കൊണ്ട് യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി സിമിയോണി അത്ലെറ്റിക്കോയെ മാറ്റി.കടുത്ത പ്രതിരോധത്തിലൂന്നിയ ഫുട്ബോൾ ശൈലിയാണ് സിമിയോണിയുടേത്.

4-4-2 എന്ന ക്ലാസിക്ക് ശൈലിയിലാണ് സിമിയോണി നേട്ടങ്ങൾ കൊയ്തിരുന്നത്. ഡീ​ഗോ ​ഗോഡിൻ, ​ഗാബി, ഫിലിപ്പെ ലൂയിസ്, ഡീ​ഗോ കോസ്റ്റ, ജാൻ ഒബ്ലാക്ക്, ജുവാൻഫ്രാൻ. കോക്കെ തുടങ്ങിയ താരങ്ങൾ ദീർഘകാലം സിമിയോണി സംഘത്തിലെ പ്രധാനികളായിരുന്നു. എന്നാൽ ഇതിൽ പലരും ക്ലബ് വിട്ടതോടെ സിമിയോണിയൊന്ന് പതറി. വലിയ പ്രതീക്ഷയുമായെത്തിച്ച ജാവോ ഫെലിക്സ് സ്ഥിരത പുലർത്തിയതുമില്ല. ഈ സാഹചര്യത്തിൽ അത്ലെറ്റിക്കോയിൽ ഒരുപക്ഷെ സിമിയോണിയുടെ അവസാന സീസണായേക്കുമിതെന്നാണ് പലരും കരുതപ്പെട്ടത്. എന്നാൽ വിഖ്യാത പരിശീലകൻ മാഴ്സെലോ ബിയേൽസയെ കണ്ടുപഠിച്ച സിമിയോണി ഒരിക്കൽ കൂടി തന്റെ തന്ത്രങ്ങൾ പുതുക്കി.

പതിവ് 4-4-2 ശൈലി മാറ്റി 3-5-2 അല്ലെങ്കിൽ 5-3-2 എന്നീ ഫോർമേഷനുകൾ ഇക്കുറി സിമിയോണി പരീക്ഷിച്ചു. റയൽ മഡ്രിഡിൽ സിനദിൻ സിദാനും ബാഴ്സലോണയിൽ റൊണാൾഡ് കോമാൻ ഈ മൂന്ന് സെന്റർ ശൈലി പരീക്ഷിച്ചെങ്കിലും ഏറ്റവും നന്നായി അതുപയോ​ഗിച്ചത് സിമിയോണിയാണ്. ഇതോടെ പതിവ് പ്രതിരോധ ഫുടബോൾ വിട്ട് പൊസെഷൻ കേന്ദ്രീകരിച്ചുള്ള ശൈലി അത്ലെറ്റിക്കോ സ്വന്തമാക്കി.ബാഴ്സലോണയിൽ നിന്ന് നിസാരവിലയിക്ക് കിട്ടിയ ലൂയിസ് സുവാരസ്, മാർക്കോസ് ലോറന്റെ, ഏയ്ഞ്ചൽ കോറേയ, യാന്നിക്ക് കരാസ്കോ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം അത്ലെറ്റിക്കോയുടെ ആക്രമണത്തിന് മൂർച്ചകൂട്ടി.


ഒപ്പം ടച്ച്ലൈനിൽ പതിവുപോലെ കറുത്ത സ്യൂട്ടിൽ ഒച്ചവച്ചും കളിക്കാരെ പ്രചോ​ദിപ്പിച്ചും നീങ്ങുന്ന സിമിയോണിയുടെ സാന്നിധ്യം ടീമിന് പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ചു.രണ്ട് ലാ ലി​ഗ, രണ്ട് യൂറോപ്പാ ലീ​ഗ്, രണ്ട് യുവേഫ സൂപ്പർ കപ്പ്, ഓരോ കോപ്പാ ഡെൽ റേയും സ്പാനിഷ് സൂപ്പർ കോപ്പയും വമ്പൻ ട്രാൻസ്ഫറുകൾ അപൂർവമായി മാത്രം നടത്തി സിമിയോണി അത്ലെറ്റിക്കോയ്ക്ക് സമ്മാനിച്ചതാണ് ഇവയെല്ലാം. ഇതിനുപുറമെ രണ്ട് തവണ ടീമിനെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലുമെത്തിച്ചു. ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന വിശേഷണം അങ്ങനെ സൂപ്പർ സിമിയോണി സ്വന്തമാക്കി.

പുത്തൻ തലമുറ സിമിയോണിയെ അറിയപ്പെടുന്നത് സ്പാനിഷ് ക്ലബ്ബയാ അത്ലറ്റികോ മാഡ്രിഡിന്റെ മേനേജർ എന്ന നിലയിലാണെങ്കിൽ പഴയ തലമുറക്ക് അദ്ദേഹം അർജന്റീനിയൻ ഇതിഹാസപുരുഷനാണ്.അർജന്റീന ആരാധകർ വാഴ്തപെടാതെ പോയ ഫുട്‌ബോൾ ഇതിഹാസം. സ്വന്തം രാജ്യത്തിനായി നീലയും വെള്ളയും കലർന്ന ജേഴ്സിയിൽ 100 അന്തരാഷ്ട്ര മത്സരങ്ങൾ കളിക്കുകയും രണ്ടു കോപ്പ അമേരിക്ക കിരീടവും ,ഫിഫാ കോൺഫെഡറേഷൻ കിരീടവും ( കിങ് ഫഹദ് കപ്പ് ) നേടിയ താരവുമാണ് സിമിയോണി.1993 ൽ അർജെന്റീന അവരുടെ അവസാനത്തെ കോപ്പ അമേരിക്ക കിരീടം നെടുബോൾ ആ ടീമിലെ പോരാളിയായിരുന്നു സിമിയോണി .

1988 മുതൽ 2004 വരെ അർജന്റീന നാഷണൽ ടീമിന് വേണ്ടി കളിച്ച സിമിയോണി 1994 ,1998 ,2002 വേൾഡ് കപ്പുകളിലും അര്ജന്റീന ജേഴ്സിയണിഞ്ഞ ക്ലാസിക് മിഡ്ഫീൽഡർ തൊണ്ണുറുകളിൽ അര്ജന്റീന ടീമിന്റെ നേടും തൂണായിരുന്നു. 1992 ൽ സെവിയ്യയിലൂടെയാണ് സിമിയോണി യൂറോപ്യൻ ഫുട്ബോളിൽ കാലെടുത്തു വെക്കുന്നത്. പിന്നീട അത്ലറ്റികോ മാഡ്രിഡ് ,ഇന്റർ മിലൻ ,ലാസിയോ എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടി