ഇഷാന്ത് ശർമയുടെ ബൗളിംഗ് മികവിൽ ഗുജറാത്തിനെ അട്ടിമറിച്ച് ഡൽഹി

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ അട്ടിമറിച്ച് അവസാന സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസ്. ഒരു ലോ സ്കോറിങ് ത്രില്ലർ മത്സരത്തിൽ അവിസ്മരണീയമായ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ഇഷാന്തിന്റെ അവസാന ഓവറിലെ മികച്ച ബോളിംഗ് പ്രകടനമാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്. ഡൽഹിക്കായി ബാറ്റിംഗിൽ അമൻ ഖാൻ തിളങ്ങിയപ്പോൾ ബോളിങ്ങിൽ ഇഷാന്ത് അടക്കമുള്ള ഡെത്ത് ഓവർ ബോളർമാർ മികവു കാട്ടുകയായിരുന്നു. മത്സരത്തിൽ അഞ്ചു റൺസിന്റെ വിജയമാണ് ഡൽഹി നേടിയത്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. എന്നാൽ ഒരു ഞെട്ടിക്കുന്ന തുടക്കം തന്നെയായിരുന്നു മുഹമ്മദ് ഷാമി ഡൽഹിക്ക് നൽകിയത്. ആദ്യ പന്തിൽ തന്നെ ഡൽഹിയുടെ സ്റ്റാർ ഓപ്പണർ സോൾട്ടിനെ(0) മുഹമ്മദ് ഷാമി കൂടാരം കയറ്റി. പിന്നീട് തുടരെത്തുടരെ ഷാമിയുടെ ബോളുകളിൽ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. അങ്ങനെ ഡൽഹി തകർന്നു വീഴുകയാണ് ഉണ്ടായത്m നിശ്ചിത നാലോറുകളിൽ 11 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ മുഹമ്മദ് ഷാമി പിഴുതു.

ഇതോടെ ഡൽഹി 23ന് 5 എന്ന നിലയിൽ പതറി. എന്നാൽ പിന്നീട് അക്ഷർ പട്ടേലും(27) അമൻ ഖാനും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഡൽഹിക്കായി കെട്ടിപ്പടുക്കുകയുണ്ടായി. അക്ഷർ പുറത്തായ ശേഷം ക്രീസിലെത്തിയ റിപ്പൽ പട്ടേലും ക്രീസിൽ ഉറച്ചതോടെ ഡൽഹി ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ അമൻ 44 പന്തുകളിൽ 51 റൺസ് നേടി. റിപ്പൽ 13 പന്തുകളിൽ 23 റൺസാണ് നേടിയത്. ഈ മികവിൽ നിശ്ചിത 20 ഓവറുകളിൽ 130 റൺസ് നേടാൻ ഡൽഹിക്ക് സാധിച്ചു.

മറുപടി ബാറ്റിങ്ങിൽ മോശം തുടക്കം തന്നെയാണ് ഗുജറാത്ത് ടൈറ്റൻസിനും ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പൺ സാഹയെ(0) ഗുജറാത്തിൽ നഷ്ടമായി. ശേഷം ഗില്ലും(6) വിജയ് ശങ്കറും(6) ഡേവിഡ് മില്ലറും(0) തുടർച്ചയായി കൂടാരം കയറിയതോടെ ഗുജറാത്തും തകരുകയായിരുന്നു. ഇങ്ങനെ 32ന് 4 എന്ന നിലയിൽ ഗുജറാത്ത് പതറി. എന്നാൽ പിന്നീട് ഹർദിക്ക് പാണ്ട്യയും(59*) അഭിനവ് മനോഹറും(26) ക്രീസിൽ ഉറക്കുകയായിരുന്നു. മത്സരത്തിൽ ആവശ്യമായത് ചെറിയൊരു വിജയലക്ഷ്യം ആയതിനാൽ തന്നെ ഇരുവരും ക്രീസിലുറച്ച സസൂക്ഷമം ബോളുകളെ നേരിടുകയായിരുന്നു.

ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. എന്നാൽ നിർണായക സമയത്ത് അഭിനവ് മനോഹറിനെ കൂടാരം കയറ്റാൻ ഡൽഹിക്ക് സാധിച്ചു. ഇതോടെ ഗുജറാത്തിന്റെ വിജയലക്ഷ്യം വലുതായി മാറി. അവസാന മൂന്നു ഓവറുകളിൽ 37 റൺസ് ആയിരുന്നു ഗുജറാത്തിന് വിജയിക്കാൻ വേണ്ടത്. എന്നാൽ 19ആം ഓവറിൽ ആൻറിച്ച് നോർക്യെയെ തുടർച്ചയായി മൂന്നു പന്തുകളിൽ സിക്സർ പായിച്ച് രാഹുൽ തീവാട്ടിയ (7 പന്തുകളിൽ 20) ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അങ്ങനെ അവസാന ഓവറിൽ 12 റൺസ് ആയിരുന്നു ഗുജറാത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന ഓവറിൽ ഇഷാന്ത് ശർമ തന്റെ അനുഭവസമ്പത്ത് വെളിപ്പെടുത്തുകയുണ്ടായി. വളരെ കൃത്യതയോടെ ഇശാന്ത് അവസാന ഓവർ പൂർത്തീകരിച്ചപ്പോൾ ഗുജറാത്ത് 5 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഗുജറാത്തിനെ അവരുടെ മൈതാനത്തു അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മലര്‍ത്തിയടിച്ചപ്പോള്‍ ഇഷാന്ത് സര്‍പ്രൈസ് ഹീറോയാവുകയായിരുന്നു. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.മത്സരത്തിലെ 20ാമത്തെ ഓവർ എറിയാൻ വരുമ്പോൾ 11 ഇഷാന്തിനു പ്രതിരോധിക്കേണ്ടിയിരുന്നത്. ആദ്യത്തെ രണ്ടു ബോളില്‍ ഒരു സിക്‌സര്‍ വീണാല്‍ കളി ഏറക്കുറെ തീര്‍ന്നുവെന്നുറപ്പിക്കാം.പക്ഷെ തന്റെ അനുഭവസമ്പത്ത് മുഴുവന്‍ ഈ നിര്‍ണായക ഓവറില്‍ ഇഷാന്ത് പുറത്തെടുക്കുകയായരുന്നു.വെറും ആര് റൺസാണ് ഇഷാന്ത് ആ ഓവറിൽ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് നേടി . 34 കാരനായ ഇശാന്തിന് ഇനിയിരു അംഗത്തിനുള്ള ബാല്യമുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പ്രകടനം .

Rate this post