ഡൽഹി പഞ്ചാബ് മത്സരത്തിൽ അമ്പയർക്ക് മാൻ ഓഫ് ദി മാച്ച് കൊടുക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ

ഐപിഎല്ലിലെ ഡെൽഹിക്കെതിരായുള്ള മത്സരത്തിൽ പഞ്ചാബ് പരാജയപ്പെടാൻ കാരണം അമ്പയറുടെ തെറ്റായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും പഞ്ചാബിന്റെ മുൻ താരവുമായ സെവാഗ് അഭിപ്രായപ്പെട്ടു. ആദ്യാവസാനം ആവേശകരമായ മത്സരത്തില്‍ നിശ്ചത ഓവറില്‍ മത്സരം സമനിലയിലേക്ക് നീങ്ങിയതോടെ സൂപ്പര്‍ ഓവറില്‍ വിജയം ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.

നന്നായി പൊരുതിയ പഞ്ചാബിന്റെ തോല്‍വിക്ക് പിന്നില്‍ അംപയറുടെ പിഴവുമുണ്ട്. അവസാന ഓവറില്‍ രണ്ട് റണ്‍ ഓടിയെടുത്തത് ഒരു റണ്‍സ് മാത്രമാണ് അംപയര്‍ നല്‍കിയത്.ക്രീസില്‍ ബാറ്റ് പൂര്‍ണമായും എത്തിയില്ല എന്ന കാരണത്താലായിരുന്നു ഒരു റണ്‍സ് നിഷേധിക്കപ്പെട്ടത്. എന്നാല്‍ സ്‌ക്രീനില്‍ ബാറ്റ് പൂര്‍മായും എത്തിയതായി വ്യക്തമാവുകയും ചെയ്തിരുന്നു. അംപയറുടെ ഈ തെറ്റായ തീരുമാനമാണ് പഞ്ചാബിന് ജയം നിഷേധിച്ചതെന്ന് പറയാം. ഇപ്പോഴിതാ അംപയറുടെ തെറ്റായ തീരുമാനമാണ് പഞ്ചാബിനെ തോല്‍പ്പിച്ചതെന്നാരോപിച്ച് രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പഞ്ചാബ് പരിശീലകനും താരവുമായ വീരേന്ദര്‍ സെവാഗ്.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ 19ാം ഓവറിലാണ് നാടകീയമായ സംഭവം നടന്നത്. മിന്നും ഫോമില്‍ മായങ്ക് അഗര്‍വാള്‍ ബാറ്റ് ചെയ്യുന്നു,ഒപ്പം ക്രിസ് ജോര്‍ദാനും. ഇരുവരും ഓടിയെടുത്ത രണ്ട് റണ്‍സില്‍ ഒരു തവണ ക്രീസില്‍ പൂര്‍ണ്ണമായും ബാറ്റ് എത്തിയില്ലെന്ന കാരണം പറഞ്ഞ് ലെഗ് അംപയര്‍ ഒരു റണ്‍സ് മാത്രമാണ് നല്‍കിയത്. ഈ ഒരു റണ്‍സ് പഞ്ചാബിന് വിജയത്തിന്റെ വിലയുണ്ടായിരുന്നു. അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ സെവാഗിന്റെ ട്വീറ്റ് ഇങ്ങനെ ‘മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയ ആളെ തിരഞ്ഞെടുത്തതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഷോര്‍ട്ട് റണ്‍ വിധിച്ച അംപയറാണ് മാന്‍ ഓഫ് ദി മാച്ച്. അത് ഷോര്‍ട്ട് റണ്ണല്ല,അതാണ് വ്യത്യാസം’-എന്നാണ് സെവാഗ് ട്വീറ്ററിൽ കുറിച്ചത്.