“വിരമിക്കലിന് ശേഷം 44 വയസ്സിൽ ‘ലോകത്തിലെ ഏറ്റവും മോശം ടീമിലേക്ക്’ തിരിച്ചു വന്ന് ബ്രസീലിയൻ താരം ഡെനിൽസൺ”

മുൻ ബ്രസീൽ താരം ഡെനിൽസൺ 44-ാം വയസ്സിൽ ഫുട്ബോളിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിലാണ്.ഒരിക്കൽ ലോകത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായിരുന്ന വിംഗർ വിരമിച്ച് 12 വർഷത്തിന് ശേഷം ഐബിസ് സ്പോർട്സ് ക്ലബിലേക്ക് മടങ്ങിയെത്തി.2010 ൽ തന്റെ കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ഗ്രീസിൽ കവാലയ്ക്ക് വേണ്ടി അവസാനമായി പ്രൊഫഷണലായി താരം ബൂട്ട് കെട്ടിയത്.

മുൻ സാവോ പോളോ ബോർഡോ വിങ്ങർ ഒരിക്കൽ കൂടി ഫീൽഡിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മോശം ടീമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു ടീമിലേക്ക് വിചിത്രമായ നീക്കം നടത്തുകയും ചെയ്തു.1996 നും 2003 നും ഇടയിൽ ബ്രസീലിനായി ഡെനിൽസൺ 61 മത്സരങ്ങൾ കളിച്ച ഡെനിൽസൺ 2002 ൽ വേൾഡ് കപ് നേടിയ ബ്രസീൽ ടീമിലും അംഗമായിരുന്നു. ലോകകപ്പ് വിജയത്തിന് മുമ്പ്, 1998-ൽ 21.5 മില്യൺ പൗണ്ടിന് സാവോപോളോയിൽ നിന്ന് റിയൽ ബെറ്റിസിലേക്ക് മാറിയപ്പോൾ അദ്ദേഹം ലോകത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി.

ബ്രസീലിലെ പെർണാംബുക്കാനെ സ്റ്റേറ്റിലെ താഴ്ന്ന ഡിവിഷനിൽ കളിക്കുന്ന ഇബിസിന് വേണ്ടിയാണ് ഡെനിൽസൻ ഇനി കളിക്കുക. കഴിഞ്ഞ ദിവസം താരം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.റിയൽ ബെറ്റിസിലെ തന്റെ സമയമാണ് ബ്രസീലിയൻ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത് – അവിടെ അദ്ദേഹം ഏഴ് വർഷം ചെലവഴിച്ചു, 196 തവണ കളിച്ചു, സാവോ പോളോയ്‌ക്കായി 191 മത്സരങ്ങളും താരം കളിച്ചു.സൗദി അറേബ്യയിലെ അൽ നാസർ, ബോർഡോ, എഫ്‌സി ഡാളസ്, വിയറ്റ്‌നാം, ഗ്രീസ് എന്നിവിടങ്ങളിലും ഡെനിൽസൻ തന്റെ സാനിധ്യം അറിയിച്ചു.

1980-കളിൽ തുടർച്ചയായി നാല് വർഷത്തോളം ഒരു മത്സരം പോലും വിജയിക്കാതെ ലോകത്തിലെ ഏറ്റവും മോശം ക്ലബെന്ന നാണം കെട്ട വിശേഷണം സ്വന്തമാക്കിയ ടീമാണ് ഇബിസ്. എന്നാലിപ്പോൾ നിലവിൽ കളിക്കുന്ന ലീ​ഗിൽ നിന്നും തരംതാഴ്ത്തൽ ഒഴിവാക്കുക എന്ന ലക്ഷ്യവുമായണ് ഇബിസ് ഡെനിൽസനെ ഒപ്പം കൂട്ടിയത്.

Rate this post