❝ വിസ്മയ ⚽💥 രാവിൽ അത്ഭുതം 🇩🇰🔥
തീർത്ത് ഫുട്ബോൾ ❤️👏 ആരാധകരുടെ
ഹൃദയവും 🇩🇰😍 മ നസ്സും കവർന്ന ഡെന്മാർക്ക് ❞

യൂറോ കപ്പിലെ ആരംഭം മുതൽ ആരാധകരുടെ ഹൃദയം കവർന്ന ടീമായിരുന്നു ഡെൻമാർക്ക്‌. ഈയടുത്ത കാലത്തൊന്നും ഒരു ടീമിന് വേണ്ടിയും ഫുട്ബോൾ ആരാധകർ ഇത്രയധികം പ്രാർത്ഥിച്ചിട്ടുണ്ടാവില്ല , കരഞ്ഞിട്ടുമുണ്ടാവില്ല. ഇന്നലെ കോപ്പൻഹേഗനിലെ സ്റ്റേഡിയത്തിലെ ആയിരകണക്കിന് വരുന്ന ജനക്കൂട്ടം തോളോട് തോൾ ചേർന്നും, കണ്ണോട് കണ്ണ് ചേർത്തും , ഹൃദയത്തോടെ ഹൃദയം ചേർത്ത് വെച്ചും ആലിംഗനം ചെയ്തുമാണ് ഡാനിഷ് ടീമിന്റെ വിജയം ആഘോഷിച്ചത്. സ്റ്റേഡിയത്തിൽ ഡാനിഷ് ടീമിന്റെ വിജയത്തിനായി ആർത്തു വിളിക്കുന്ന ആയിരകണക്കിന് ആരാധകരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റഷ്യയെ നേരിടാനെത്തുമ്പോൾ അവസാന സ്ഥാനക്കാരായ ഡെന്മാർക്കിന് പ്രീ ക്വാർട്ടർ പ്രതീക്ഷകൾ കുറവായിരുന്നു. ഏറെക്കുറെ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായ അവസ്ഥയിൽ തന്നെയായിരുന്നു ഡെന്മാർക്ക്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഗ്രൗണ്ടിൽ വീണു പോയ എറിക്സന്റെ തിരിച്ചു വരവിൽ പ്രചോദനം ഉൾകൊണ്ട ഡാനിഷ് പട ഒന്നിനെതിരെ നാല് ഗോളുകൾക്ക് റഷ്യയെ തകർത്തെറിഞ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ക്വാർട്ടറിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇന്നലെ കോപൻ ഹേഗനിൽ കണ്ട ഡെന്മാർക്ക് പ്രകടനം ഫുട്ബോളിന്റെ ഒരു കാവ്യനീതിയാണെന്ന് തോന്നി.

മറ്റൊരു മത്സത്തില്‍ ബെല്‍ജിയം 2-0ത്തിന് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചതും ഡെന്‍മാര്‍ക്കിനുള്ള വഴിയൊരുക്കി. സമ്പൂര്‍ണ ജയത്തോടെ ബെല്‍ജിയം ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി. ശേഷിക്കുന്ന മൂന്ന് ടീമിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഗോള്‍ വ്യത്യാസത്തില്‍ ഡെന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടുകയായിരുന്നു. മൈക്കല്‍ ഡാംസ്ഗാര്‍ഡ്, യൂസുഫ് പോള്‍സണ്‍, ആഡ്രിയാസ് ക്രിസ്റ്റന്‍സെന്‍, ജോകിം മെയ്ഹലെ എന്നിവരാണ് ഡാനിഷ് പടയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. ആര്‍ട്ടം സ്യൂബയുടെ വകയായിരുന്നു റഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത് .ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ വെയ്ല്‍സാണ് പ്രീ ക്വാര്‍ട്ടറില്‍ ഡെൻമാറികിന്റെ എതിരാളികൾ.

ഫിൻലാൻഡിനെതിരായ ഡെന്മർക്കിന്റെ ടൂർണമെന്റിലെ ആദ്യ ദിവസം ആരും മറക്കില്ല. ഡെന്മാർക്ക് അനായാസം വിജയിക്കുമെന്ന് എല്ലാവരും കരുതിയ മത്സരം. അതിനിടയിൽ ഫുട്ബോൾ ലോകത്തെ ആശങ്കയിലാക്കി എറിക്സൺ ഗ്രൗണ്ടിൽ വീണതും അത് ഡെന്മാർക്ക് താരങ്ങളെ എങ്ങനെ ബാധിച്ചു എന്നതും അന്നത്തെ മത്സരത്തിന്റെ ബാക്കി നിമിഷങ്ങളിൽ കണ്ടതാണ്. അന്ന് ഫിൻലാൻഡിനോടും പിന്നാലെ ബെൽജിയത്തോടും ഡെന്മാർക്ക് പരാജയപ്പെട്ടു. ഈ യൂറോ ഡെന്മാർക്കിന് സങ്കടത്തിന്റേത് മാത്രമാണ് എന്ന് വിലയിരുത്തപ്പെട്ടു. ഡെന്മാർക്ക് പ്രീക്വാർട്ടറിലേക്ക് പൊരുതി കയറും എന്ന് ആരും കാര്യമായി പ്രതീക്ഷിച്ചില്ല.എന്നാൽ എറിക്സൺ ആശുപത്രി വിട്ടതും റഷ്യക്ക് എതിരായ മത്സരത്തിന് മുന്നോടിയായി തന്റെ സഹതാരങ്ങളോട് സംസാരിച്ചതും ഡെന്മാർക്ക് ക്യാമ്പിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെയാണ് ഡെന്മാർക്ക് പറന്നുയർന്നത്.

ആദ്യമായല്ല യൂറോ കപ്പിൽ ഡെൻമാർക്ക് അആരാധകരെ അത്ഭുതപ്പെടുത്തുന്നത് . 1992 ൽ യൂറോയ്ക്ക് യോഗ്യത നേടുന്നതിൽ ഡെൻമാർക്ക് പരാജയപ്പെട്ടു. എന്നാൽ യുഗോസ്ലാവിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവർ പിന്മാറിയതോടെ ഡെന്മാർക്കിനു പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. യോഗ്യത റൗണ്ടിലെ ഗ്രൂപ്പിൽ യുഗോസ്ലാവിയക്കു പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഡെന്മാർക്ക്. എന്നാൽ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഹോളണ്ടിനെയും ഫൈനലിൽ ജർമനിയെയും പരാജയപ്പെടുത്തി കിരീടവുമായാണ് ഡാനിഷ് പട മടങ്ങിയത് .

29 വര്ഷം മുൻപ് പുറത്തെടുത്ത അത്ഭുതം ഈ വർഷം ഡാനിഷ് ടീമിൽ നിന്നും ഉണ്ടാവും എന്നാണ് ആരാധകർ കണക്കു കൂട്ടുന്നത്. 5.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ഡെന്മാർക്കിന്റെ വിജയത്തിനായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പിന്തുണയുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ഡെന്മാർക്ക് ടൂണമെന്റിൽ എവിടെ വരെ എത്തും എന്നതിന് വലിയ പ്രസക്തിയില്ല പക്ഷെ ആരാധകരുടെ ഇടയിൽ ഡാനിഷ് ടീമിന്റെ സ്ഥാനം ഹൃദയത്തിൽ തന്നെയാവും