“എതിരാളികളെ ഭയപ്പെടുത്താൻ അയാൾ എത്തുകയാണ് , ധോണി വീണ്ടും ചെന്നൈ ക്യാപ്റ്റൻ “

ഐപിൽ പതിനഞ്ചാം സീസണിന് മുൻപ് ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം വളരെ അധികം ഞെട്ടിച്ച ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഐപിഎല്ലിൽ ഇതുവരെ ചെന്നൈ ടീമിനെ നയിച്ചിട്ടുള്ള ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി ജഡേജയെ പുത്തൻ നായകനായി നിയമിച്ചാണ് ചെന്നൈ സീസണിന് തുടക്കം കുറിച്ചത്.

എന്നാൽ ജഡേജക്ക് കീഴിൽ പ്രതീക്ഷിച്ച നേട്ടം ചെന്നൈക്ക് സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് സാധിച്ചില്ല. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ ഈ സീസണിൽ ഇതുവരെ കളിച്ച എട്ടിൽ ആറിലും തോൽവി വഴങ്ങിയാണ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്തുള്ളത്. എന്നാൽ ശേഷിക്കുന്ന സീസണിൽ ചെന്നൈയെ നയിക്കുക ധോണി തന്നെ എന്നുള്ള തീരുമാനം പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ചെന്നൈ ടീം. സീസണിലെ ബാക്കി കളികളിൽ ചെന്നൈ നായകനായി ധോണി എത്തുമെന്നുള്ള പ്രഖ്യാപനം സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി ടീം അറിയിക്കുകയാണ്.

തന്റെ കളിയിൽ കൂടുതൽ ശ്രദ്ധ നൽകാൻ ജഡേജ ക്യാപ്റ്റൻസി റോൾ ഒഴിയുകയാണെന്ന് അറിയിച്ച ചെന്നൈ ടീം ധോണിക്ക് ക്യാപ്റ്റൻസി കൈമാറുവാൻ തീരുമാനം എടുക്കുന്നതായി അറിയിക്കുന്നു.

സീസണിൽ ഇനിയും ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേഓഫിൽ സ്ഥാനം നേടാനുള്ള എല്ലാ അവസരവും ശേഷിക്കുന്നുണ്ട്.. സീസണിൽ ആറ് കളികൾ ശേഷിക്കവേ എല്ലാ മത്സരവും ജയിക്കേണ്ടത് ചെന്നൈ ടീമിന് പ്രധാനം തന്നെയാണ്.ധോണിക്ക് കീഴിൽ വീണ്ടും എത്തുമ്പോൾ ജയവും മികച്ച ഒരു കുതിപ്പും തന്നെയാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.