ഐപിഎൽ തുടങ്ങാനിരിക്കെ വിവാദമായി ധോണിയുടെ ” ചൈനീസ് പ്രേമം “

ഈ സീസണിലെ ഐപിഎല്ലിലെ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി ധോണി നിൽക്കെയാണ് “ചൈനീസ് പ്രേമം ” വിവാദത്തിലാവുന്നത്. ഒരു വർഷത്തിന് ശേഷമാണ് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത് അതിന്റെ ഇടയിലാണ് ഈ വിവാദം.ഐപിഎൽ ആദ്യ മത്സരത്തിൽ ചെന്നൈ ഇന്ത്യൻസിനെയാണ് നേരിടുന്നത്.

ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് 224 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ഐപി എല്ലിന്റെ മുഖ്യ സ്പോൺസർ സ്ഥാനത്തു നിന്നും ചൈനീസ് ഫോൺ നിർമാതാക്കളായ വിവോയെ ഒരു വർഷത്തേക്ക് കരാറിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി മറ്റൊരു ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ ഓപ്പോയുമായി സ്‌പോൺസർഷിപ് കരാറിൽ ഒപ്പിട്ടത്.

ഒപ്പോയുമായി കരാർ ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്നും യുവ താരങ്ങളെ പ്രചോദിപ്പിക്കാനായി ഒപ്പോയുടെ ക്യാമ്പയ്‌നിൽ ഭാഗമായതിൽ ആവേശം തരുന്നുവെന്നും ധോണി പറഞ്ഞു .ധോണിയെ പോലുള്ള ഇതിഹാസ താരത്തെ ഒപ്പോയുടെ പ്രചാരണത്തിന് കിട്ടിയത് കിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഓപ്പോ അറിയിച്ചു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായി സേവനം ചെയ്യുന്ന ചൈനീസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചതോടെ വെട്ടിലായത് ധോണിയുടെ ആരാധകരാണ്.