‘സ്റ്റമ്പിന് പിന്നിൽ ധോണി നിൽക്കുന്നത് വലിയ പ്രചോദനം’ : ഐപിഎൽ 2023ലെ ഏറ്റവും മികച്ച ഫിനിഷറായ ധ്രുവ് ജൂറൽ പറയുന്നു

വ്യാഴാഴ്ച രാത്രി ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന് റോയൽസിന് മികച്ച തുടക്കമാണ് ലഭിച്ചത്.മധ്യ ഓവറിലും ന്യായമായ രീതിയിൽ റൺസ് ഒഴുകയും ചെയ്തു.നന്നായി സെറ്റ് ചെയ്ത യശസ്വി ജയ്‌സ്വാൾ പുറത്തായതോടെ രാജസ്ഥാൻ റോയൽസ് ഇന്നിംഗ്‌സ് തടസ്സപ്പെട്ടതായി തോന്നി.

എന്നാൽ ഡെത്ത് ഓവറുകളിൽ ധ്രുവ് ജുറൽ ആഞ്ഞടിച്ചതോടെ റോയൽസ് മികച്ച സ്കോറിലെത്തി.സിഎസ്‌കെയുടെ ചെലവിൽ റോയൽസിനെ 32 റൺസിന് വിജയിപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കുന്നതിൽ യുവ താരം നിർണായക പങ്കുവഹിച്ചു.ഉത്തർപ്രദേശിൽ നിന്നുള്ള 22 കാരനായ ബാറ്റർ റോയൽസിനായി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ ആണ് പുറത്തെടുത്തത്.2023 സീസണിലെ രാജസ്ഥാന്റെ ആദ്യ മത്സരം മുതൽ ഒരു ഫിനിഷറുടെ റോളിൽ തന്നെയാണ് ജൂറൽ കളിക്കുന്നത്.

ഇത് രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കാരണം ഹെറ്റ്മേയറെ ഒഴിച്ച് നിർത്തിയാൽ രാജസ്ഥാന് ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ പാകത്തിനുള്ള ബാറ്റർമാർ കുറവാണ്. ചെന്നൈക്കെതിരെ നേടിയത് ആവശ്യമായ വിജയമാണെന്ന് യുവ താരം ഊന്നിപ്പറഞ്ഞു.“ഇത് ശരിക്കും നല്ലതായി തോന്നി (ടീമിന്റെ വിജയത്തിന് സംഭാവന ചെയ്യുന്നത്),ഞാൻ ഈ ടൂർണമെന്റിനായി കഠിനമായി പരിശീലിക്കുന്നു, ദിവസവും മൂന്നോ നാലോ മണിക്കൂർ ബാറ്റിംഗ് ചെയ്യുന്നു. എന്റെ മന്ത്രം ഇതാണ്” ജൂറൽ പറഞ്ഞു.താൻ വിക്കറ്റിൽ എത്തുമ്പോൾ ഏതാനും ഓവറുകൾ മാത്രമേ ബാക്കിയുള്ളൂ എന്നതിൽ കാര്യമില്ലെന്നും ജുറെൽ പറഞ്ഞു.

“ടീം മാനേജ്‌മെന്റ് എനിക്ക് നൽകിയ ഈ സ്ഥാനത്തിനായി ഞാൻ പരിശീലിച്ചു,” അദ്ദേഹം പറഞ്ഞു. “എല്ലാ പന്തും സിക്‌സറിന് അടിക്കുന്നതിന് ഞാൻ പരിശീലിച്ചിട്ടുണ്ട്.” എംഎസ് ധോണിയുടെ സാന്നിദ്ധ്യം കുട്ടിക്കാലം മുതൽ ഇതിഹാസ കളി കാണുന്നതിനാൽ തന്നെ ഒരുപാട് പ്രജോദിപ്പിച്ചതായിട്ടും യുവതാരം പറഞ്ഞു.

“ധോണിക്കോപ്പം ഒരേ ഫീൽഡ് പങ്കിടാൻ എനിക്ക് ഭാഗ്യമുണ്ടായി. കുട്ടിക്കാലം മുതൽ അദ്ദേഹം കളിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഒരു സമ്മർദ്ദവും തോന്നുന്നില്ല. മറുവശത്ത്, ഇത് ഒരു പ്രചോദനം പോലെ പ്രവർത്തിക്കുന്നു. ധോണി എന്റെ സ്റ്റമ്പിന് പുറകിൽ നിൽക്കുന്നതും എന്നെ നിരീക്ഷിക്കുന്നതും കണ്ടപ്പോൾ എനിക്ക് പ്രചോദനം തോന്നി” ജുറെൽ പറഞ്ഞു.

Rate this post