❝മൂന്നു ഫൈനലുകളിലും ഗോൾ നേടിയ അർജന്റീനയുടെ ” മാലാഖ ” ❞|Ángel Di María

1986 ൽ മറഡോണ വേൾഡ് കപ്പ് നേടികൊടുത്തതിന് ശേഷം അർജന്റീനക്ക് ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചില്ല. 1990 ലും 2014 ലും ഫൈനലിൽ എത്തിയെങ്കിലും രണ്ടു തവണയും ജര്മനിയോട് പരാജയപെടാനായിരുന്നു വിധി.2014 ലെ ബ്രസീൽ ലോകകപ്പിലെ തോൽവി ലയണൽ മെസ്സിക്കും അര്ജന്റീനക്കും ഹൃദയഭേദകമായിരുന്നു. അധിക സമയത്ത് മാറിയോ ഗോട്സെ നേടിയ ഗോളിനായിരുന്നു ജർമനി വിജയിച്ചത്.

എന്നാൽ ആ ഫൈനലിൽ ഒരു താരം കളിച്ചിരുന്നണെങ്കിൽ കിരീടം അര്ജന്റീന ക്ക് കിട്ടുമായിരുന്നു എന്ന് പലർക്കും തോന്നിയിട്ടുണ്ട്. മറ്റാരുമ്മല്ല ഏഞ്ചൽ ഡി മരിയായാണ് ആ താരം. ഖത്തര്‍ ലോകകപ്പോടെ അര്‍ജന്റൈന്‍ കുപ്പായം അഴിക്കുമെന്ന് എയ്ഞ്ചല്‍ ഡി മരിയയുടെ പ്രഖ്യാപനം വന്നത് മാസങ്ങൾക്ക് മുൻപാണ്. ഫൈനലിസിമയില്‍ ഇറ്റലിക്കെതിരായ തകർപ്പൻ ഗോളിലൂടെ ഖത്തറിൽ തനിക്ക് പലതും തെളിയിക്കാനുണ്ടെന്ന് താരം മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.

ഇറ്റലിക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ രണ്ടാം ഗോൾ നേടിയ ഡി മരിയ മുന്നേറ്റനിരയിൽ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഗോൾ നേടിയ മാർട്ടിനെസിൽ നിന്നും പന്ത് സ്വീകരിച്ച് കില്ലെനിയേയും വെട്ടിച്ച് പന്ത് ചിപ്പ് ചെയ്ത് ഡൊണാരുമയ്ക്ക് മുകളിലൂടെയാണ് മുൻ പിഎസ്ജി താരം ഗോൾ നേടിയത്. മത്സരത്തിൽ 54 പാസുകളാണ് ഡി മരിയയില്‍ നിന്ന് വന്നത്. പാസ് കൃത്യത 83 ശതമാനം. രണ്ട് ചാന്‍സുകള്‍ സൃഷ്ടിച്ചപ്പോള്‍ രണ്ട് വട്ടം ഡ്രിബിള്‍ ചെയ്ത് മുന്നേറി. ഇറ്റാലിയന്‍ താരങ്ങളുടെ മൂന്ന് ടാക്കിളുകളെ അതിജീവിച്ച മരിയ 10 റിക്കവറീസ് ആണ് നടത്തിയത്. നാല് വട്ടം ലോങ് ബോളുകളിലും കൃത്യത കാണിച്ചു.

അടുത്ത കാലത്തായി അര്ജന്റീന നേടിയ എല്ലാ കിരീടങ്ങളിലും ഡി മരിയ സാനിധ്യം അറിയിച്ചു.ഒളിംപിക് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും താരം ഗോൾ നേടി അർജന്റീനയുടെ ഭാഗ്യ താരമായി മാറി.2008 ൽ;ഇ ഒളിമ്പിക്സ് ഫൈനലിൽ നൈജീരിയ ആയിരുന്നു അർജന്റീനയുടെ എതിരാളികൾ.മൂന്നു ഫൈനലുകളിലും ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്താണ് ഡി മരിയ ഗോളുകൾ നേടിയത് .2021 ലെ കോപ്പ ഫൈനലിൽ ബ്രസീലിനെതിരെ ഡി മരിയയുടെ ഗോളിലാണ് അര്ജന്റീന കിരീടം നേടിയത്

2014 ലെ ഫൈനലിൽ ഡി മാറിയ ഉണ്ടായിരുന്നെകിൽ അര്ജന്റീന കിരീട നേടിയേനെ എന്ന് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നുണ്ട്.2014 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരായ കളിയില്‍ പരിക്കേറ്റതോടെയാണ് മരിയക്ക് ഫൈനലും നഷ്ടമായത്. രണ്ടാം റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ എക്‌സ്ട്രാ ടൈമില്‍ മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ മുന്നോട്ട് നയിച്ചത്.

34 കാരനായ ഡി മരിയ ദേശീയ ടീമിനായി 122 തവണ കളിക്കുകയും 25 ഗോളുകൾ നേടുകയും ചെയ്തു.2008 സെപ്റ്റംബറിൽ ഡി മരിയ അർജന്റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ച ഡി മരിയ രണ്ട് വർഷത്തിന് ശേഷം അർജന്റീനയുടെ ലോകകപ്പ് കാമ്പെയ്‌നിന്റെ പ്രധാന ഭാഗമായി മാറി.അർജന്റീനക്കാരൻ ഇതിനകം മൂന്ന് ഫിഫ ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്, കൂടാതെ FIFA ലോകകപ്പ് 2022 ടൂർണമെന്റിലെ അദ്ദേഹത്തിന്റെ നാലാമത്തെയും അവസാനത്തേതുമായിരിക്കും. അർജന്റീനയ്‌ക്കൊപ്പം അണ്ടർ 20 ലോകകപ്പും ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്.