❝അത്‌ലറ്റികോ⚽🚩മാഡ്രിഡിന്റെ✍️🤩ചരിത്രം തിരുത്താൻ ഒരുങ്ങി പോരാളി👔🔥ആശാൻ സിമിയോണി ❞

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി. അത്‌ലറ്റികോ മാഡ്രിഡ് എന്ന ശരാശരി ടീമിൽ നിന്നും യൂറോപ്യൻ ഫുട്ബോളിൽ പല അത്ഭുതങ്ങളും കാണിക്കാൻ സിമിയോണിക്കായിട്ടുണ്ട്. ബാഴ്സലോണയും ,റയൽ മാഡ്രിഡും അരങ്ങു വാഴുന്ന സ്പാനിഷ് ഫുട്ബോളിൽ ഇരു ടീമുകൾക്കും വെല്ലുവിളിയുമായി ഒരു മൂന്നാമത്തെ ടീമിനെ കൊണ്ട് വരാനും സിമിയോണിക്കായിട്ടുണ്ട്.

കളിക്കാരനായും പരിശീലക്കയും അത്ലറ്റികോക്ക് വേണ്ടി സേവനമനുഷ്ടിച്ചിട്ടുണ്ട് അർജന്റീനിയൻ. അത്ലറ്റികോക്കൊപ്പം പരിശീലകനായി പത്തുവർഷം പൂർത്തിയാക്കുന്ന സിമിയോണി നിരവധി കിരീടങ്ങൾ അവർക്കായി നേടി കൊടുത്തിട്ടുണ്ട്. ഈ സീസണിൽ മികച്ച പ്രകടനത്തോടെ വ്യക്തമായ ലീഡോഡ് കൂടി ബാഴ്സയെയും റയലിനെയും പിന്തള്ളി കിരീടത്തിലേക്ക് കുതിക്കുകയാണ് അത്‌ലറ്റികോ. ഇന്നലെ ലാ ലീഗയിൽ വിയ്യ യലിനെതിരെ രണ്ടു ഗോളിന്റെ വിജയം നേടിയതോടെ കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കാനായി.

ഇന്നലത്തെ വിജയത്തോടെ ഡീഗോ സിമിയോണി തന്റെ പരിശീലന ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലും പിന്നിട്ടു. ഇന്നലത്തെ വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം 308 മത്തെ വിജയമായിരുന്നു. മുൻ അത്‌ലറ്റികോ പരിശീലകൻ ലൂയിസ് അരഗോണസസിന്റെ റെക്കോർഡിനൊപ്പമെത്താനും കഴിഞ്ഞു . 2008 ൽ സ്പാനിഷ് ദേശീയ ടീമിനെ യൂറോ കപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകനായിരുന്നു അരഗോണസ്. കളിക്കാരനായും പരിശീലകനാണ് പേരെടുത്ത അരഗോണസ് അത്ലറ്റിന്റെ ഇതിഹാസ വ്യക്തിത്വമായിരുന്നു.

കളിക്കാരനായി പത്തുവർഷവും പരിശീലകനായി 15 വർഷവും മാഡ്രിഡ് ടീമിന്റെ ഭാഗമായിരുന്നു അരഗോണസ്. മൂന്നു വ്യത്യസ്ഥ കാലയളവുകളിലായി അത്ലറ്റിക്കോയെ ആകെ 612 മത്സരങ്ങളിൽ പരിശീലിപ്പിച്ച അരഗോണസിന് 308 മത്സരങ്ങളിൽ വിജയിച്ചു . 2011 ൽ അത്ലറ്റികോയുടെ പരിശീലകനായി സ്ഥാനമേറ്റ സിമിയോണി 512 മത്സരങ്ങളിൽ നിന്നാണ് 308 വിജയങ്ങൾ നേടിയത്.

സ്ഥാനമേറ്റെടുത്ത് മുതൽ അത്ലറ്റിക്കോയെ പുതിയ തലങ്ങളിലേക്ക് കൊണ്ട് പോകുന്നതിൽ വിജയിച്ച സിമിയോണി ക്ലബ്ബിനെ രണ്ടു തവണ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിക്കുന്നതിൽ വിജയിച്ചു .നിർഭാഗ്യവശാൽ രണ്ടു തവണയും പരാജയപെട്ടു. 2013 -14 സീസണിൽ ലാ ലീഗ്‌ കിരീടം നേടിയ അത്‌ലറ്റികോ 2012 -13 ൽ കോപ്പ ഡി ലറെയും സ്വന്തമാക്കിയിട്ടുണ്ട്. 2011 -12 2017 -18 ലും യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയ അത്‌ലറ്റികോ 2012 , 2018 ലും യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കി.10 വർഷം നീണ്ട പരിശീലക കാലയളവിൽ നിരവധി വ്യക്തിഗത നേട്ടങ്ങളും സിമിയോണിയെ തേടിയെത്തി.