“കന്നി ടി20 അർദ്ധ സെഞ്ച്വറി നേടി ധോണിയുടെ റെക്കോർഡും തകർത്ത് ദിനേഷ് കാർത്തിക്” |Dinesh Karthik

ടി20 ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായി ദിനേഷ് കാർത്തിക് മാറി. 37-കാരൻ തന്റെ 36-ാമത് ടി20 അന്താരാഷ്ട്ര മത്സരത്തിലാണ് ആദ്യ അർധ സെഞ്ച്വറി സ്വന്തമാക്കിയത്. തന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് 16 വർഷത്തിന് ശേഷമാണ് അർധ സെഞ്ച്വറി നേടുന്നത്.

രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന 5 മത്സരങ്ങളുടെ പരമ്പരയിലെ 4-ാം ടി20യിൽ അവസാന ഓവറുകളിൽ ബീസ്റ്റ് മോഡിലേക്ക് കടന്ന ദിനേഷ് കാർത്തിക് 27 പന്തിൽ 55 റൺസെടുത്തു. 2 സിക്‌സറുകളും 9 ബൗണ്ടറികളും നേടിയ കാർത്തികിന്റെ സ്ട്രൈക്ക് റേറ്റ് 200 നു മുകളിൽ ആയിരുന്നു.

ഒരിക്കൽ കൂടി ടോസ് ഭാഗ്യം സൗത്താഫ്രിക്കക്ക്‌ ഒപ്പം നിന്നപ്പോൾ ക്യാപ്റ്റൻ ബാവുമ ബൗളിംഗ് സെലക്ട് ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ തീരുമാനത്തിനൊപ്പം നിന്ന സൗത്താഫ്രിക്കൻ ബൗളർമാർ മനോഹരമായി പന്തെറിഞ്ഞതോടെ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായി. ഇഷാൻ കിഷൻ (27), ഗൈഗ്വാദ് (4 റൺസ്‌ ), ശ്രേയസ് അയ്യർ (5 റൺസ്‌ )എന്നിവരെ നഷ്ടമായ ഇന്ത്യക്കായി തിളങ്ങിയത് ഹാർദിക്ക് പാണ്ട്യ & ദിനേശ് കാർത്തിക്ക് സഖ്യം.ഹാർദിക് പാണ്ട്യ വെറും 31 ബോളിൽ 3 ഫോറും 3 സിക്സ് അടക്കം 46 റൺസ്‌ നേടിയാപ്പോൾ അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോറിംഗ് വേഗത്തിൽ ചലിപ്പിച്ചത് ദിനേശ് കാർത്തിക്ക്.വളരെ അധികം നാളുകൾക്ക്‌ ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് ഈ ടി :20 പരമ്പരയോടെ എത്തിയ കാർത്തിക്ക് തന്റെ ബാറ്റിങ് മികവ് എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

തന്റെ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തിയ ദിനേശ് കാർത്തിക്ക് വെറും 27 ബോളിൽ നിന്നും 9 ഫോറും 3 സിക്സും അടക്കമാണ് 55 റൺസിലേക്ക് എത്തിയത്. അവസാന ഓവറുകളിൽ സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ കുഴപ്പിച്ച താരം വരാനിരിക്കുന്ന ലോകകപ്പിൽ തന്റെ സ്ഥാനം ആവശ്യമെന്ന് തെളിയിച്ചു.ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തിൽ കാർത്തിക്കും ഹാർദിക്കും തകർത്തടിച്ചപ്പോൾ ഇന്ത്യ ആദ്യ 10 ഓവറിൽ 56 റൺസിൽ നിന്ന് അവസാന 10 ഓവറിൽ 113 റൺസ് കൂട്ടിച്ചേർത്തു.ഡ്വെയ്ൻ പ്രിട്ടോറിയസിനെതിരായ ഇന്ത്യൻ ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ തകർപ്പൻ സിക്‌സറുമായാണ് കാർത്തിക് തന്റെ കന്നി ടി20 അർദ്ധ സെഞ്ച്വറി നേടിയത്.

“ഡികെ…ഡികെ” എന്ന് ആർത്തുവിളിച്ച കാണികൾക്കൊയി സ്പിന്നർമാരെ സ്വീപ് ചെയ്യുകയും റിവേഴ്‌സ് സ്വീപ്പ് ചെയ്യുകയും പേസർമാരെ കട്ട് ഷോട്ടിലൂടെയും പുൾ ചെയ്തും കാർത്തിക് തന്റെ റേഞ്ച് പ്രദർശിപ്പിച്ചു.27 പന്തിൽ 55 റൺസെടുത്ത കാർത്തിക് കളിയിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ബാറ്ററായി. 2018 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 36 വയസ്സുള്ളപ്പോൾ തന്റെ രണ്ടാം ടി20 അർദ്ധ സെഞ്ച്വറി നേടിയ എംഎസ് ധോണിയെ അദ്ദേഹം മറികടന്നു.

Rate this post