അവശ്വസനീയമായ തിരിച്ചു വരവിലൂടെ തീമിന് യുഎസ് ഓപ്പൺ കിരീടം

ഈ വർഷത്തെ യു.എസ് ഓപ്പൺ കിരീടം ഉയർത്തി രണ്ടാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീം. കന്നി ഗ്രാൻഡ് സ്ലാം കിരീടമാണ് ഡൊമിനിക് തീമിന്റെ .2014 ൽ മാരിൻ സിലിക്കിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻസ്ലാം ചാമ്പ്യനുമാന് തീം.ഇന്നലെ നടന്ന യുഎസ് ഓപ്പൺ ഫൈനലിൽ അലക്സാണ്ടർ സ്വെരെവിനെ 2-6, 4-6, 6-4, 6-3, 7-6 (6) എന്ന സ്കോറിനാണ് തീം പരാജയപ്പെടുത്തിയത്. 1949 ൽ പാഞ്ചോ ഗോൺസാലസിനു ശേഷം രണ്ട് സെറ്റുകൾ നഷ്ടപെട്ടതിനുശേഷം യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ കളിക്കാരനുമായി ഈ 27 കാരൻ.

Alexander Zverev embraces Dominic Thiem at the end of the match. Photograph: Justin Lane/EPA

അവിശ്വസനീയം എന്നു വിളിക്കാവുന്ന വിധം തിരിച്ചു വന്നാണ് ഓസ്ട്രിയൻ താരം തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടനേട്ടം സ്വന്തമാക്കിയത്.ഇതോടെ 2014 നു ശേഷം ടെന്നീസ് പുരുഷ വിഭാഗത്തിൽ പുതിയ ഒരു ഗ്രാന്റ് സ്‌ലാം ജേതാവ് ഉണ്ടായി.കൂടാതെ 2016 നു ശേഷം ഇത് ആദ്യമായാണ് ഫെഡറർ, നദാൽ, ജ്യോക്കോവിച്ച് എന്നിവർ അല്ലാതെ ഒരു താരം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തുന്നത്. 27 കാരൻ ആയ തീം ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രിയൻ താരം ആണ്, യു.എസ് ഓപ്പൺ നേടുന്ന ആദ്യ ഓസ്ട്രിയൻ താരവും. തോറ്റു എങ്കിലും മികച്ച പ്രകടനം തന്നെയാണ് 23 കാരൻ ആയ സെരവ് പുറത്ത് എടുത്തത്.

ആദ്യ സെറ്റ് മുതൽ തീമിനെ ഞെട്ടിക്കുന്ന പ്രകടനം ആണ് അലക്‌സാണ്ടർ സെരവിൽ നിന്ന് ഉണ്ടായത്. ആദ്യ രണ്ടു സീറ്റുകൾ സ്വന്തമാക്കിയ സ്വെരെവിനെതീരെ മൂന്നാം സെറ്റിൽ വീണ്ടും ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച തീം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. എന്നാൽ അവസാന മൂന്ന് സെറ്റുകളിൽ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അവശ്വസീനമായ രീതിയിൽ തീം മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.