❝ എല്ലാ ⚽🔥ഫാൻസും 💪ആഗ്രഹിച്ചത് 👏
നടപ്പാക്കാൻ കഴിഞ്ഞത് ഈ
മൂന്നു 🦁 പുലികുട്ടികൾക്ക് മാത്രം ❞

യൂറോപ്യൻ ഫുട്ബോളിനെ പിടിച്ചു കുലുക്കുന്ന പ്രഖ്യാപനമായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും, ഇറ്റാലിയൻ ലീഗിലെയും ,ലാ ലീഗയിലെയും വമ്പന്മാർ അണിനിരക്കുന്ന ലീഗിലേക്ക് പല പ്രമുഘ ക്ലബ്ബുകളും മുഖ തിരിച്ചിരിക്കുകയാണ്. ജർമനിയിലെയും ,ഫ്രാൻസിലെയും ,പോർചുഗലിലെയും ക്ലബ്ബുകൾ സൂപ്പർ ലീഗിൽ ചേരില്ല എന്ന പ്രസ്താവന ഇറക്കുകയും ചെയ്തു.യൂറോപ്യൻ സൂപ്പർ ലീഗിലേക്കില്ലെന്ന് ജർമ്മൻ വമ്പന്മാരായ ബൊറുസിയ ഡോർട്ട്മുണ്ട് പ്രസ്താവനയിറക്കി.

യുവേഫയോടും ചാമ്പ്യൻസ് ലീഗിനുമൊപ്പം തുടരുമെന്ന് ബൊറുസിയ ഡോർട്ട്മുണ്ട് സിഇഒ ഹാൻസ് ജോവാക്കിം വട്സ്കെ വ്യക്തമാക്കിയത്. യുവേഫയുടെ പുതിയ ചാമ്പ്യൻസ് ലീഗ് മാറ്റങ്ങളോട് സഹകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബൊറുസിയ ഡോർട്ട്മുണ്ടും ബയേൺ മ്യൂണിക്കും അടക്കമുള്ള രണ്ട് ജർമ്മൻ ക്ലബ്ബുകളും യുവേഫക്കും യൂറോപ്യൻ ക്ലബ്ബ് അസോസിയേഷനൊപ്പവും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു ജർമൻ ക്ലബായ ലയപസിഗും സൂപ്പർ ലീഗിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി.

ഫ്രഞ്ച് ഭീമന്മാരായ പി എസ്ജി യും സൂപ്പർ ലീഗിൽ പങ്കെടുക്കാനില്ല എന്ന് വ്യകതമാക്കി.വേർപിരിഞ്ഞ 12 ക്ലബ്ബുകൾ യുവേഫയ്ക്ക് പുറത്തുള്ള ഒരു സൂപ്പർ ലീഗിനുള്ള പദ്ധതികൾ തുടരുമ്പോൾ, യൂറോപ്യൻ ഫുട്ബോളിന്റെ ഭരണസമിതി ചാമ്പ്യൻസ് ലീഗിനെ പരിഷ്കരിക്കാനുള്ള സ്വന്തം പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. ഇതിനു അനുകൂലമായി വോട്ട് ചെയ്തവരിൽ പാരിസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖലീഫിയും ഉൾപ്പെട്ടു.

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നുള്ള ക്ഷണം പോർച്ചുഗീസ് ചാമ്പ്യന്മാരായ പോർട്ടോ നിരസിച്ചതായി പ്രസിഡന്റ് പിന്റോ ഡ കോസ്റ്റ പറഞ്ഞു. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന പുതിയ ടൂർണമെന്റുമായി രംഗത്ത് വന്നത്. ടീമുകൾ എല്ലാം യൂറോപ്യൻ ക്ലബ്ബ് അസോസിയേഷനിൽ നിന്നും രാജി വെക്കുകയും ചെയ്തു.

ബയേണും പിഎസ്ജിയും ബൊറുസിയ ഡോർട്ട്മുണ്ട് അടക്കമുള്ള ക്ലബ്ബുകൾ സൂപ്പർ ലീഗിലെത്തുമെന്ന് മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തള്ളിയാണ് ബൊറുസിയ ഡോർട്ട്മുണ്ട് സി ഇ ഒ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിറക്കിയത്.