❝ എല്ലാവരും ഹാലണ്ടിനു 💰🏃‍♂ പിറകെ
ഓടിയപ്പോൾ ആ വഴി മാറ്റി പിടിച്ചു
✍️😍 ബ്രില്യൻസ് വെച്ച് കളിച്ചു ഇംഗ്ലീഷ് വമ്പന്മാർ ❞

ലോക ഫുട്ബോളിൽ വളർന്നു വരുന്ന കൗമാര താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാം.ബോറുസിയ ഡോർട്മണ്ട് സ്റ്റാർ‌ലെറ്റിനായി 100 മില്യൺ ഡോളർ വരെ മുടക്കാൻ തയ്യാറായി എത്തിയിരിക്കുന്നത് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയാണ്. ചാമ്പ്യൻസ് ലീഗിലെയും ബുണ്ടസ്‌ലീഗിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ് 17 കാരനായ ഇംഗ്ലീഷ് താരം.ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന യുവാക്കളിൽ ഒരാളായി ബെല്ലിങ്ങ്ഹാം മാറി.

അടുത്ത സീസണിലേക്ക് ചെൽസി നോട്ടമിടുന്ന വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനേക്കാൾ മികച്ച ഓപ്‌ഷനായാണ് ബില്ലിങ്‌ഹാമിനെ ചെൽസി കാണുന്നത്. മറ്റൊരു ഇംഗ്ലീഷ് ക്ലബ് ലിവർപൂളും ബെല്ലിംഗ്ഹാമിനു സ്വന്തമാക്കാൻ താല്പര്യമായി വന്നിരുന്നു. അടുത്ത സീസണിൽ കൂടുതൽ യുവ താരങ്ങളെ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന പരിശീലകൻ തോമസ് ട്യുച്ചാൽ താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.


2020 ൽ ബർമിംഗ്ഹാം സിറ്റിയിൽ നിന്ന് 25 മില്യൺ ഡോളർ ചിലവാക്കിയാണ് ഡോർട്ട്മുണ്ട് താരത്തെ സ്വന്തമാക്കിയത്.ഈ സീസണിൽ ഡോർട്മുണ്ടിനായി എല്ലാ മത്സരങ്ങളിലും 39 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും ഈ ഇംഗ്ലീഷ് മിഡ്ഫീൽഡർ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദത്തിൽ സിറ്റിക്കെതിരെ നേടിയ ഗോളോടെ കൂടുതൽ ശ്രദ്ധ കിട്ടുകയും ചെയ്തു.

സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള താരത്തെ പ്രശംസിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ പ്രകടനത്തെയും പ്രായത്തെയും കുറിച്ച് ചോദിച്ചപ്പോൾ “എനിക്ക് അത് വിശ്വസിക്കാൻ കഴിയില്ല എന്നാണ് പെപ് മറുപടി പറഞ്ഞത്. ഒരു പതിനേഴുകാരനെക്കാൾ മികവാണ് ബെല്ലിങ്ങ്ഹാം പുറത്തെടുക്കുന്നതെന്നും സിറ്റി പരിശീലകൻ പറഞ്ഞു.