❝ ബ്രസീലിനെ 🇧🇷🔐 പൂട്ടി ടീം 💪🇪🇨 ഇക്വഡോർ കോപ്പ അമേരിക്ക ക്വർട്ടർ 🏆😍 ഫൈനലിനു യോഗ്യത നേടി

കോപ്പ മേരിക്കയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ സമ്പൂർണ വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. വിരസമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. സൂപ്പർ നെയ്മറിന്റെ അഭാവത്തിൽ ഇറങ്ങിയ ബ്രസീലിയൻ മുന്നേറ്റ നിരക്ക് മത്സരം വിജയിപ്പിക്കാനുള്ള കരുത്തില്ലായിരുന്നു. 4 കളികളിൽ നിന്നും 10 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ക്വാർട്ടറിലെത്തി. കൊളംബിയ , ഇക്വഡോർ, പെറുഎന്നിവരും ബി ഗ്രൂപ്പിൽ നിന്നും ക്വാർട്ടറിലെത്തി.

ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച ബ്രസീൽ നിരവധി മാറ്റങ്ങളുമായാണ് ഇക്വഡോറിനെ നേരിടാനെത്തിയത്. സൂപ്പർ താരം നെയ്മർക്ക് പരിശീലകൻ ടിറ്റെ വിശ്രമം അനുവദിച്ചു. ഗബ്രിയേൽ ബാർബോസ ,എവെർട്ടൻ , ഡഗ്ലസ് ലൂയിസ് , ലോദി , എമേഴ്സൺ, ലൂക്കാസ് പക്വെറ്റ എന്നിവർ ആദ്യ ഇലവനിൽ ടീമിൽ ഇടം പിടിച്ചു. ഇക്വഡോറിന്റെ മുന്നേറ്റത്തോടെഅയ്നു മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ മൊയ്‌സെസ് കൈസെഡോയുടെ മികച്ചൊരു ലോങ്ങ് റേഞ്ച് ഷോട്ട് ബ്രസീലിയൻ ഗോൾ കീപ്പർ രക്ഷപെടുത്തി. പതിനൊന്നാം മിനുട്ടിൽ ഇക്വഡോർ താരം എനെർ വലൻസിയയുടെ ലോംഗ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. പതിനഞ്ചാം മിനുട്ടിൽ മിഡ്ഫീൽഡർ ലൂക്കാസ് പക്വെറ്റക്ക് അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ ഹെർണൻ ഗാലിൻഡെസിനെ മറികടക്കാനായില്ല. ലൂക്കാസ് പക്വെറ്റയുടെ പാസിൽ നിന്നും സ്‌ട്രൈക്കർ ബാർബോസക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനയില്ല.


ആദ്യ പകുതിയിൽ ഭൂരിഭാഗം സമയവും ബ്രസീലിന്റെ കയ്യിലായിരുന്നു പന്ത് പക്ഷെ ഗോളവസരങ്ങൾ സൃഷ്ടിക്കാനായില്ല. 38 ആം മിനുട്ടിൽ ബ്രസീൽ മുന്നിലെത്തി എവർട്ടൺ എടുത്ത മികച്ചൊരു ഫ്രീ കിക്കിൽ നിന്നും റയൽ മാഡ്രിഡ് താരം എഡെർ മിലിറ്റാവോ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ഇക്വഡോർ വല കുലുക്കി. ഗോൾ ഒഴിച്ച് നിർത്തിയാൽ ആദ്യ പകുതിയിൽ ബ്രസീലിനു കാര്യമായ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇക്വഡോർ കൂടുതൽ മുന്നേറി കളിച്ചു.51 ആം മിനുട്ടിൽ എനെർ വലൻസിയയുടെ ഷോട്ട് ബ്രസീലിയൻ കീപ്പർ തടഞ്ഞിട്ടു .

തൊട്ടടുത്ത മിനുട്ടിൽ ഇക്വഡോർ സമനില ഗോൾ നേടി. എനെർ വലൻസിയയുടെ ഒരു ഹെഡ്ഡർ പകരക്കാരനായി ഇറങ്ങിയ എയ്ഞ്ചൽ മെന മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കി. 62 ആം മിനുട്ടിൽ ബ്രസീൽ രണ്ടു മാറ്റങ്ങൾ കൊണ്ട് വന്നു ഫിർമിനോക്ക് പകരം വിനീഷ്യസ് ജൂനിയറും ഡഗ്ലസ് ലൂയിസിന് പകരം കാസീമിറോയും ഇറങ്ങി. 65 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ വിനീഷ്യസ് ജൂനിയറിനു ഗോൾ നേടാൻ സുവർണാവസരം ലഭിച്ചെങ്കിലും ക്ലോസ് റേഞ്ചിൽ നിന്നുള്ള താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.

75 ആം മിനുട്ടിൽ ലൂക്കാസ് പക്വെറ്റയ്ക്കായി എവർട്ടൺ റിബീറോയും എവർട്ടണിന് പകരമായി റിച്ചാർലിസൺ ബ്രസീലിനു വേണ്ടി കളത്തിലിറങ്ങി .അവസാന മിനുട്ടുകളിൽ ഇരു ടീമുകളുടെ ഭാഗത്തു നിന്നും ഗോൾ നേടാൻ കാര്യമായ ശ്രമങ്ങൾ ഉണ്ടായിരുന്നില്ല. മത്സരം സമനില ആയതോടെ ഇക്വഡോർ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പെറുവും ക്വാർട്ടർ ഉറപ്പിച്ചു.