❝ ഇയാളിത് ⚽🤦‍♂️ആരുടെ ഭാഗത്താണ്
വൈറൽ 📽 വീഡിയോ 🗣 ശക്തമായ പ്രതിഷേധവും ❞

ചാമ്പ്യൻസ് ലീഗിൽ പതിനാലാം കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ റയൽ മാഡ്രിഡിനെ നിലം പരിശാക്കുന്ന പ്രകടനമാണ് ചെൽസി ഇന്നലെ പുറത്തെടുത്തത്. സിദാനു കീഴിൽ മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കൂടി റയൽ മാഡ്രിഡിനു പ്രവേശനം ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മത്സരത്തിൽ പൂർണ ആധിപത്യം നേടിയ ചെൽസി മാഡ്രിഡ് പ്രതീക്ഷകൾ ഇല്ലാതാക്കി. പരിക്കിൽ നിന്നും മുകതനായ മുൻ ചെൽസി താരം ഈഡൻ ഹസാർഡിന്റെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള തിരിച്ചു വരവും കൂടിയായിരുന്നു ഇന്നലത്തെ മത്സരം.

റയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ റെക്കോർഡുകൾ തകർത്ത് സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയ ബെൽജിയം ഇന്റർനാഷണലൈന് അത്ര മികച്ച ദിനങ്ങൾ ആയിരുന്നില്ല റയലിൽ.മത്സരത്തിൽ തോൽവി വഴങ്ങിയതിന്റെ നിരാശക്കൊപ്പം റയൽ മാഡ്രിഡ് ആരാധകരുടെ വിമർശനം ക്ലബിലെ സൂപ്പർതാരമായ ഈഡൻ ഹസാർഡിനെതിരെ തിരിയുകയാണ്. കളി പൂർത്തിയായതിനു ശേഷം തോൽവി നേരിട്ടതിന്റെ യാതൊരു ദുഖവുമില്ലാതെ മുൻ ചെൽസി സഹതാരങ്ങൾക്കൊപ്പം തമാശ പറഞ്ഞും ചിരിക്കുന്ന ഹസാർഡിന്റെ പ്രവൃത്തിയാണ് ആരാധകരുടെ രോഷം ഉയർത്തുന്നത്.


റയലിന്റെ തോൽവിയിലും മുൻ ടീമംഗങ്ങൾക്കൊപ്പം തമാശ പങ്കിടുന്ന താരത്തിന്റെ ചെയ്തികളെ അംഗീകരിക്കാൻ കഴിയാത്ത ആരാധകർ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. മത്സസര ശേഷം ചെൽസി സെന്റെർ ബാക്ക് കുർട്ട് സൂമ , ഗോൾകീപ്പർ എഡ്വാർഡ് മെൻഡി എന്നിവരുമായി സൗഹൃദം പങ്കിട്ട് പുഞ്ചിരിക്കുകയും ,ചെൽസി ഡ്രസിങ് റൂമിൽ അവരുടെ ആഹ്ലാദത്തിൽ പങ്കു ചേരുകയും ചെയ്തു.

ചെൽസിക്കെതിരെ സെമി ഫൈനൽ പോരാട്ടത്തിൽ ഈഡൻ ഹസാഡ് ആദ്യ പതിനൊന്നിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിനായില്ല. പഴ ഹസാർഡിന്റെ നിഴൽ മാത്രമായിരുന്നു ഇന്നലെ .സെമി ഫൈനലിനു ശേഷം പരിശീലകൻ സിനദിൻ സിദാൻ ഹസാർഡിനു പൂർണമായും ഫോമിലേക്ക് തിരിച്ചെത്താൻ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഏതായലയും ഹസാർഡിന്റെ പ്രവർത്തിയിൽ ആരാധകർ വൻ വിമര്ശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വന്നിരിക്കുന്നത്.