❝ഇനിയുള്ള🏟🔥കരിയർ കുട്ടികാലത്തെ🤩⚽ആ സ്വപ്നം യാഥാർഥ്യമാക്കാൻ❞ 🔴🚩യുണൈറ്റഡ് ക്ലബ് വിട്ട് അയാൾ പോവുന്നു…

കഴിഞ്ഞ സീസണിൽ ലിഗ് 1 ഭീമൻമാരായ പാരീസ് സെന്റ് ജെർമെയ്നിൽ നിന്നും ഓൾഡ് ട്രാഫൊർഡിൽ എത്തിയ താരമാണ് എഡിസൺ കവാനി. യൂറോപ്പിലെ നിരവധി മുൻനിര ടീമുകളെല്ലാം നോട്ടമിട്ട താരത്തെ കഴിഞ്ഞ ഒക്ടോബറിൽ ഒരു സൗജന്യ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സ്വന്തമാക്കുകയായിരുന്നു. എന്നാൽ പുറത്തു വരുന്ന റിപോർട്ടുകൾ അനുരസരിച്ച് ഉറുഗ്വേ അന്താരാഷ്ട്ര താരം യുണൈറ്റഡ്‌ വിട്ട് അടുത്ത സീസണിൽ അര്ജന്റീനയിലേക്ക് പോകുമെന്നാണ്.

അർജന്റീനിയൻ മാധ്യമമായ ഓലെയുടെ റിപ്പോർട്ടിൽ മുൻ പി‌എസ്‌ജി സ്‌ട്രൈക്കർ മാൻ യുണൈറ്റഡ് വിട്ട് അടുത്ത സീസണിൽ അര്ജന്റീനയൻ ക്ലബ് ബോക ജൂനിയേഴ്സിൽ ചേരുമെന്നാണ്. കവാനിയുടെ ഏജന്റുമാർ ഇതിനകം തന്നെ ബൊക്ക ക്ലബ് അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ഇരു ക്ലബ്ബുകളും തമ്മിൽ ഉടൻ കരാർ ഉണ്ടായേക്കുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.കവാനി മാൻ യുണൈറ്റഡുമായി ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനുള്ള ഒരു സീസൺ ദൈർഘ്യമുള്ള കരാർ ഒപ്പിട്ടിരിക്കുന്നത്. ഒരു വര്ഷം കഴിഞ്ഞു കരാർ അവസാനിക്കുന്നതോടെ ഫ്രീ ട്രാൻസ്ഫറിൽ താരത്തിന് ക്ലബ് വിടാൻ സാധിക്കും.

അർജന്റീനയിലേക്കുള്ള തന്റെ നീക്കം ഉറപ്പാക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കാൻ കവാനി തയ്യാറാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൂന്നു വര്ഷത്തെ കരാറിൽ കവാനിയെ സ്വന്തമാക്കനാണ് ബൊക്ക ജൂനിയേർസ് ശ്രമിക്കുന്നത്.കോപ ലിബർട്ടഡോറസ് പോലെയുള്ള വലിയ മത്സരങ്ങളിൽ കവാനിയുടെ സാനിധ്യം ക്ലബിന് മുതൽ കൂട്ടാവുമെന്നാണ് ബൊക്ക കണക്കു കൂട്ടുന്നത്. ചെറുപ്പ കാലം മുതലേ ബൊക്കയുടെ കടുത്ത ആരാധകനായ കവാനിയുടെ സ്വപ്നമായിരുന്നു അവർക്കു വേണ്ടി ബൂട്ട് കെട്ടുക എന്നത്. ഇതിനു മുന്നോടിയായി ബോക പ്രസിഡന്റ് ജുവാൻ റോമൻ റിക്വെൽമുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ബൊക്കയുടെ നിലയിൽ സ്വർണ നിറമുള്ള ജേഴ്‌സി ധരിക്കുന്നത് തന്റെ സ്വപ്നമെന്നും കവാനി പറഞ്ഞിട്ടുണ്ട്.

എന്നാൽ യുണൈറ്റഡിൽ കവാനിക്ക് ഒരു ബെഞ്ച് കളിക്കാരൻ എന്ന നിലയിൽ നിന്നും ഉയരാൻ സാധിച്ചിട്ടില്ല. പലപ്പോഴും സോൽസ്‌ജെയറിന്റെ ബാക്കപ്പ് മാൻ ആയി ആണ് പ്രവർത്തിച്ചത്.മാർക്കസ് റാഷ്‌ഫോർഡിനും ആന്റണി മാർഷലിനുമാന് നോർവീജിയൻ മുൻഗണന കൊടുത്തത്. യൂണൈറ്റഡിനായി എല്ലാ മത്സരങ്ങളിലുമായി 25 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി.

2007 ൽ ഉറുഗ്വേ ക്ലബ് ഡാനൂബിയോയിൽ നിന്ന് ഇറ്റാലിയൻ ക്ലബ് പലേർമോയിലേക്ക് എത്തിയ കവാനി 2010-11 സീസണിൽ മറ്റൊരു ഇറ്റാലിയൻ ക്ലബായ നാപ്പോളിയിലെത്തി.നേപ്പിൾസിലെ മികച്ച പ്രകടനം അദ്ദേഹത്തെ ലോകത്തിലെ മികച്ച സ്‌ട്രൈക്കറായി മാറ്റി. പിന്നീട പിഎസ്ജി യിലെത്തിയ 34 കാരൻ അവർക്കായി 200 ഗോളുകൾ നേടുകയും, ചെയ്തു.