❝ 🤜 എഡിസൺ കവാനി 🔴🚩 മാഞ്ചസ്റ്റർ
യുണൈറ്റഡിന്റെ ⚽🔥 കൊലയാളി ❞

ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരിച്ചു വരവിന്റെ രാജാക്കന്മാർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്നലെ ആസ്റ്റൺ വില്ലക്കെതിരെ പിന്നിൽ നിന്നും തിരിച്ചു വന്നു തകർപ്പൻ ജയവും യുണൈറ്റഡ് സ്വന്തമാക്കിയത്.2020-21 സീസൺ പ്രീമിയർ ലീഗിൽ ആദ്യം ഗോൾ വഴങ്ങിയതിന് ശേഷം യുണൈറ്റഡ് വിജയം നേടുന്ന പത്താമത്തെ പോരാട്ടമായിരുന്നു ഇത്. യുണൈറ്റഡിന്റെ ഈ കുതിപ്പിന് പിന്നിൽ പോർച്ചുഗീസ് താരം ബ്രൂണോ ഹെർണാണ്ടസിന് കരുത്തു പകരുന്ന താരമാണ് 34 കാരനായ ഉറുഗ്വേൻ സ്‌ട്രൈക്കർ എഡിസൺ കവാനി.

2020 ഒക്ടോബർ 5 ആം തീയതി ട്രാൻസ്ഫർ വിന്ഡോ തീരുന്ന ദിവസം യുണൈറ്റഡ് നടത്തിയ ഫ്രീ സൈനിംഗ്. 8 മാസം ആയിട്ട് ഫ്രീ ഏജന്റ് ആയിരുന്നതും, പ്രായം 34 ആയതുകൊണ്ടും, കുറെ നാൾ കളിക്കാതെ ഇരുന്നത് കൊണ്ടും, ഇഞ്ചുറി പ്രശ്നങ്ങൾ ആയത് കൊണ്ടും ഫാന്സിന് പൊതുവെ ഇഷ്ടപ്പെടാത്ത സൈനിങ് ആയിരുന്നു കവാനിയുടേത്. കൂടാതെ സമ്മർ ട്രാൻസഫർ വിന്ഡോൽ സാഞ്ചോ ഇന്ന് വരും നാളെ വരും എന്ന് കരുതി ആശിച്ചു ആശിച്ചു അവസാനം കവാനിയിലേക്ക് എത്തുമ്പോൾ ഫാൻസ്‌ സാഞ്ചോ വരാതെ ഇരുന്നതിന്റെയും, കവാനിക്ക് 7 ആം നമ്പർ ജേഴ്‌സി കൊടുത്തിന്റെയും അമർഷം പ്രകടിപ്പിച്ചു.


കൂടാതെ, പാരിസിൽ പെനാൽറ്റിക്ക് അടി ഉണ്ടാക്കിയത് പോലെ ഇവിടെ വന്ന് പെനാൽറ്റി എടുക്കാൻ ഉരസി ഡ്രെസ്സിങ് റൂം കുളമാകുമോ എന്നു വരെ കരുതിയിട്ടുണ്ട്. എന്നാൽ സത്യം പറഞ്ഞാൽ നാളിതുവരെ തികച്ചും പ്രൊഫഷണൽ ആയിട്ടാണ് യൂണിറ്റിഡിൽ കവാനി പെരുമാറിയിട്ടുള്ളത്. അന്ന് പ്രീമിയർ ലീഗിൽ 17 ഗോൾസ് അടിച്ചു നിൽക്കുന്ന ആന്റണി മാർഷ്യൽനു മത്സരമായി കവാനി വന്നപ്പോൾ ഞാൻ ഉൾപ്പടെ ആരും കരുതിയില്ല മാർഷ്യൽ നെ ബെഞ്ചിലേക്ക് കയറ്റുംവിധം കവാനി ഈ വയസ്സിൽ ഇവിടെ തന്റെ മികവ് പുറത്തെടുക്കും എന്നു. ഒരുപക്ഷേ മാർഷ്യൽ പരുക്ക് പറ്റിയില്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഈ കണ്ടതെല്ലാം നടന്നില്ലെക്കമായിരുന്നു.


2020/21 സീസൺ ഇതുവരെ നോക്കിയാൽ 36 കളികളിൽ 15 ഗോൾസ്, 4 അസ്സിസ്റ് എല്ലാം 7 ആം നമ്പർ താരത്തിന്റെ പേരിൽ ഉണ്ട്. 23 premier ലീഗ് മത്സരങ്ങളിൽ നിന്നും 9 ഗോളുകളും നേടിയിട്ടുണ്ട് . യൂറോപ്പ ലീഗ് ഫൈനൽ, ലീഗിൽ നിലവിൽ 2 ആം സ്ഥാനം എന്നിവ നിലനിർത്തുന്നതിൽ താരത്തിന്റെ പങ്ക് ചെറുതല്ല. രോമക്കെതിരെയുള്ള സെമിയിൽ ഇരു പാദങ്ങളിലുമായി രണ്ടു ഗോളുകൾ നേടിയ കവാനി യുണൈറ്റഡിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കും വഹിച്ചു. എന്തായാലും 2021 മേയ് 27 നു പോളണ്ട് ൽ നടക്കുന്ന യൂറോപ്പ ലീഗ് ഫൈനൽ ജയിച്ചു യുണൈറ്റഡിന്റെ 3 വർഷത്തെ കിരീടവരൾച്ച നികത്തിതരാൻ എഡിൻസൻ കവാനിക്ക് സാധിക്കട്ടെ. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം താരം മാഞ്ചസ്റ്റർ യൂണൈറ്റഡുമായി ഒരു വർഷത്തെ പുതിയ കരാർ ഒപ്പു വെച്ചിരിക്കുകയാണ്. മാഞ്ചസ്റ്റർ ഇത് ഔദ്യോഗികമായി സ്ഥിതീകരിക്കുകയും ചെയ്തു..

അർജന്റീനിയൻ ക്ലബ് ബൊക്ക ജൂനിയേഴ്സിലെക്ക് താരം മടങ്ങി പോകും എന്ന തരത്തിലുള്ള വാർത്തകളും ആദ്യം ഉയർന്നു വന്നിരുന്നു. യൂണൈറ്റഡിലെത്തിയ കാലങ്ങളിൽ ആദ്യ പതിനൊന്നിൽ സ്ഥിര സാനിധ്യം ലഭിക്കാതിരുന്ന ഉറുഗ്വേൻ സ്‌ട്രൈക്കർ തന്റെ പരിചയസമ്പത്ത് യുണൈറ്റഡിന് മുതൽ കൂട്ടാക്കി മാറ്റിയരിക്കുമായാണ്. ആസ്റ്റൺ വില്ലയ്‌ക്കെതിരായ ഇന്നലെ നേടിയ ഗോളോടെ ഈ സീസണിൽ പകരക്കാരനായി കവാനി നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു .1998/99 ൽ സോൽസ്‌ജെയർ ,2010/11 ൽ ജാവിയർ ഹെർണാണ്ടസ് നേടിയ നേട്ടത്തിനും ഒപ്പമെത്തി.

(കടപ്പാട് )