തൊഴിൽരഹിതനിൽ നിന്നും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളിലേക്കുള്ള എഡ്വാർഡ് മെൻഡിയുടെ വളർച്ച |Edouard Mendy

ഇന്ന് യൂറോപ്പിലെ പല എലൈറ്റ് ക്ലബ്ബുകളുടെയും പ്രധാന താരങ്ങളായി പല ആഫ്രിക്കൻ കളിക്കാരെയും കാണാൻ കഴിയും. ആഫ്രിക്കൻ ഫുട്ബോൾ താരങ്ങൾ യൂറോപ്യൻ ഫുട്ബോളിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ സെനഗൽ ഗോൾകീപ്പറാണ് എഡ്വാർഡ് മെൻഡി. 30 കാരനായ മെൻഡി ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്.

1999-ൽ 7 വയസ്സുള്ളപ്പോൾ മെൻഡി ലെ ഹാവ്രെയുടെ യൂത്ത് അക്കാദമിയിൽ ചേർന്നു. പിന്നീട് 2011-ൽ 19-ആം വയസ്സിൽ അഞ്ചാം നിര ഫ്രഞ്ച് ക്ലബ്ബായ ചെർബർഗുമായി ഒപ്പുവച്ചു. മെൻഡി 2014 വരെ ചെർബർഗിനായി കളിച്ചു, പിന്നീട് ഒരു വർഷം ക്ലബ്ബില്ലാതെ ചെലവഴിച്ചു. തുടർന്ന് മെൻഡി 22-ാം വയസ്സിൽ തൊഴിലില്ലാത്ത ആളായി രജിസ്റ്റർ ചെയ്തു, ഫുട്ബോളിന് പുറത്ത് ജോലി തേടി.അപ്പോഴാണ് മെൻഡിയെ അദ്ദേഹത്തിന്റെ സുഹൃത്തും പഴയ സഹതാരവുമായ ടെഡ് ലാവി മാഴ്സെയിലേക്ക് എത്തിച്ചത്.

അങ്ങനെ എഡ്വാർഡ് മെൻഡി 2015-ൽ ഫ്ലോറിയൻ എസ്കെയിൽസിന്റെ ബാക്കപ്പ് ഗോൾകീപ്പറായി മാർസെയിൽ ചേർന്നു. 2016-ൽ മാർസെയ്‌ലിനായി നിരവധി തവണ കളിച്ചതിന് ശേഷം മെൻഡിയെ ലിഗ് 2 സൈഡ് റീംസ് ഒപ്പുവച്ചു. 2017-18 സീസണിൽ റെയിംസിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി മെൻഡി ഉയർന്നു. 2019 ൽ റീംസ് ലിഗ് 1 ലേക്കുള്ള പ്രമോഷൻ നേടി.

ലിഗ് 1 ലെ റെയിംസിന് വേണ്ടി മെൻഡിയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ വലിയ ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചു. ഇതോടെ 2020-ൽ ചെൽസി മെൻഡിയുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. 22 മില്യൺ പൗണ്ടിനാണ് ചെൽസി മെൻഡിയെ ഒപ്പുവെച്ചത്. പിന്നീട് പ്രീമിയർ ലീഗിൽ മെൻഡി തന്റെ മികവ് തെളിയിച്ചു. 2014-15 കാലഘട്ടത്തിൽ തൊഴിൽ രഹിതനായിരുന്ന 22 കാരനായ എഡ്വാർഡ് മെൻഡി 30 വയസ്സിൽ 8 വർഷം വളർന്ന് പ്രീമിയർ ലീഗിലെ ഒരു പ്രധാന ടീമിന്റെ ഗോൾകീപ്പറായി മാറിയത് എല്ലാ കളിക്കാർക്കും പ്രചോദനമാണ്.

Rate this post