❝ 💪🔵 ചെൽസിയുടെ അഭിമാനവും 🧤⚽ എതിരാളികളുടെ
ഉൾ ഭയവും ദി മിസ്റ്റർ ക്ലീൻ ⚡👌 മെൻഡി ❞

ഈ സീസണിൽ സ്വപ്ന കുതിപ്പ് നടത്തിയാണ് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി റയൽ മാഡ്രിഡിനെ കീഴടക്കി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സീസണിന്റെ തുടക്കകത്തിൽ മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകൻ ലാംപാർഡിനെ പുറത്താക്കുകയും മുൻ പിഎസ്ജി പരിശീലകൻ തോമസ് ട്യുച്ചലിനെ നിയമിക്കുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലും ചെൽസിയുടെ ഈ നേട്ടം അഭിനന്ദനമർഹിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എഡ്വേർഡോ മെൻഡി.

ആഫ്രിക്കൻ ഫുട്​ബാളി​ൻറ നഴ്​സറിയായ സെനഗലിൽ നിന്നാണ് മെൻഡി ചെൽസിയിലെത്തുന്നത് . ചാമ്പ്യൻസ്​ ലീഗ്​ സെമിയുടെ രണ്ടാം പാദത്തിൽ കരിം ബെൻസേമയുടെ ഗോളെന്നുറപ്പിച്ച ഒരു ഹെഡർ പറന്നുയർന്ന്​ ഒറ്റകൈകൊണ്ട്​ തട്ടിത്തെറിപ്പിച്ച മെൻഡിയുടെ നീക്കത്തിൽതന്നെയുണ്ട്​ പ്രതിഭയുടെ വിസ്​മയം.ആദ്യ പകുതിയിൽ ബെൻസിമയുടെ ഗോളെന്നുറച്ച രണ്ടു ഷോട്ടുകളാണ് മെൻഡി തടുത്തിട്ടത്.കഴിഞ്ഞ ഏതാനും മാസങ്ങളായി ​ഇംഗ്ലീഷ്​ ഫുട്​ബാളിലെ ചുറ്റുവട്ടങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ട്​ മെൻഡിയുടെ കഥകൾ. കെപ അരിസബലാഗയും, വില്ലി കബല്ലെറോയും കാത്തുസൂ​ക്ഷിച്ച വലക്ക്​ മുന്നിലേക്കാണ്​ ഇ 29കാരൻ ഫ്രാൻസിൽനിന്നും പറന്നിറങ്ങുന്നത്​.


ഫ്രഞ്ച്​ ലീഗ്​ ക്ലബ്​ റെന്നസിൽനിന്നും കഴിഞ്ഞ സെപ്​റ്റംബറിൽ മാത്രം ചെൽസിയിലെത്തിയ മെൻഡിക്ക്​ ലീഗ്​ കപ്പിലായിരുന്നു തുടക്കം. ആദ്യ കളിയിൽ പെനാൽറ്റിയിൽ തോറ്റെങ്കിലും അടുത്ത മാസം പ്രീമിയർ ലീഗിൽ അര​ങ്ങറ്റം കുറിച്ചു. തുടർന്ന്​ തുടർച്ചയായി മൂന്ന്​ ലീഗ്​ മാച്ചിൽ ക്ലീൻ ഷീറ്റ്​. 2004ൽ പീറ്റർ ചെക്കിനു​ ശേഷം ചെൽസിയിൽ അതൊരു ആദ്യ സംഭവമായിരുന്നു. മുൻ ചെൽസി ഗോൾ കീപ്പറും ടെക്​നിക്കൽ അഡ്വൈസറുമായ പീറ്റർ ചെക്കാണ്​ റെന്നസിൽ നിന്നും ഈ സെനഗലുകാരനെ ചെൽസിയിലെത്തിക്കുന്നത്​.ചാമ്പ്യൻസ്​ ലീഗിലും അതേ പ്രകടനം തുടർന്നു. പതിറ്റാണ്ടിനിടെ അഞ്ചു​ കളിയിൽ ചെൽസിയുടെ ക്ലീൻഷീറ്റുമായി എഡ്വേർഡോ മെൻഡി ബെഞ്ചിൽനിന്ന്​ കയറി മുൻനിരയിലായി. അരിസബലാഗയും വില്ലി ക​ബല്ലെറോയും കോച്ചി​ൻറ ഗുഡ്​ബുക്കിന്​ പുറത്ത്​.

പൊതുവെ ആഫ്രിക്കൻ ഗോൾകീപ്പർമാരിൽ വിശ്വാസമില്ലാത്ത ഇംഗ്ലണ്ടിൽ മെൻഡിയുടെ വരവും പ്രകടനവും സംഭവബഹുലംതന്നെയായി. ഇപ്പോൾ ചെൽസി ​ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിലെത്തു​മ്പാൾ 11 കളിയിൽ എട്ട്​ ക്ലീൻഷീറ്റുകളാണ്​ മെൻഡിയുടെ നേട്ടം.അതാവ​ട്ട, ഇംഗ്ലീഷ്​ ക്ലബുകളുടെ കാര്യത്തിൽ റെക്കോഡും. വഴങ്ങിയതാവ​ട്ട വെറും മൂന്ന്​ ഗോളുകൾ മാത്രം. ഇനി ഫൈനലിൽ മാഞ്ചസ്​റ്റർ സിറ്റി നേരിടുന്ന ഏറ്റവും വലിയ തലവേദനയും ഗോൾപോസ്​റ്റിനു കീഴെ വന്മതിൽ പോലെ പടർന്നു നിൽക്കുന്ന ഇ ആറടി ആറിഞ്ചുകാരൻ തന്നെയാവും. മെയ് 29 നു ഇസ്താൻബൂളിൽ സിറ്റിയെ നേരിടാനൊരുന്ന ചെൽസി നിരയിൽ ഏവരും ഉറ്റു നോക്കുന്ന താരം കൂടിയാണ് മെൻഡി.