❝കോപ അമേരിക്ക കിരീടം വീണ്ടും ചിലിയൻ മണ്ണിലേക്കെത്തിക്കാനൊരുങ്ങി വർഗാസ്❞

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചാമ്പ്യൻഷിപ്പിന് ആര് ആതിഥേയത്വം വഹിക്കും എന്ന ചോദ്യത്തിന് ബ്രസീൽ എന്ന് ഉത്തരം ലഭിച്ചിരിക്കുകയാണ്. എന്നാൽ ചാമ്പ്യൻഷിപ്പിൽ ആര് കിരീടം നേടും എന്ന അടുത്താത്ത ചോദ്യ ഉയർന്നിരിക്കുകയാണ്. ശക്തരായ ബ്രസീൽ അർജന്റീന എന്നിവർക്ക് തന്നെയാണ് കിരീട സാധ്യത കല്പിക്കുന്നതെങ്കിലും തുടർച്ചയായ രണ്ടു തവണ അർജന്റീനയെ പരാജയപ്പെടുത്തി കിരീടം നേടിയ ചിലിയെ എഴുതി തള്ളാൻ സാധിക്കില്ല. 2015 ,2016 ളെയും കിരീട നേട്ടം 2021 ലും അവർക്ക് ആവർത്തിക്കാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും കിരീടം നേടിയപ്പോഴും ചിലി നിരയിൽ നിറഞ്ഞു നിന്ന താരമാണ് എഡുവാർഡോ വർഗാസ്.

ബ്രസീലിയൻ മണ്ണിൽ ഒരിക്കൽ കൂടി കിരീടം നേടാൻ ഉറപ്പിച്ചു തന്നെയാണ് വർഗാസും എത്തുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചിലിയൻ ഫുട്ബോൾ ഒരു തകർച്ച നേരിട്ടു. ദുർബലമായ ആ കാലത്തിനു ശേഷം വൻ തിരിച്ചു വരവാണ് ചിലി നടത്തിയത്.അർതുറോ വിഡാൽ, എഡ്വേർഡോ വർഗാസ്, അലക്സിസ് സാഞ്ചസ് തുടങ്ങിയ കളിക്കാർ ചിലിയിൽ പുതിയിൽ പുതിയ ഫുട്ബോൾ വിപ്ലവം കൊണ്ട് വന്നപ്പോൾ ചാരത്തിൽ നിന്നും ഉയർന്ന ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്നു. ചിലിയുടെ ലോക ഫുട്ബോളിലെ ഇ മുന്നേറ്റത്തിൽ വർഗാസിനെ പങ്ക് വില മതിക്കാനാവാത്തതാണ്.

ആഭ്യന്തര ക്ലബ്ബായ കോബ്രെലോവയിലൂടെ കരിയർ തുടങ്ങിയ വർഗാസ് ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. 2009 ൽ 19 വയസ്സിൽ ചിലിയുടെ ദേശീയ ടീമിൽ എത്തിയ വർഗാസ് 94 തവണ ചുവന്ന ജേഴ്സി ധരിക്കുകയും 38 ഗോളുകളും നേടിയിട്ടുണ്ട്.43 ഗോളുകൾ നേടിയ സഹതാരം അലക്സിസ് സാഞ്ചസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. സാഞ്ചസും വർഗാസും മുന്നിൽ നിന്നും നയിച്ചാൽ ഈ വർഷം ചിലി തെക്കേ അമേരിക്കയെ കീഴടക്കുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്. വേഗതയും ,സ്കില്ലും ,അഭിനിവേശവും, മസ്ക്കുലാർ ശരീരഘടനയും ,ക്ലിനിക്കൽ ഫിനിഷിംഗും എല്ലാം ചേർന്ന ഒത്ത താരമാണ് വർഗാസ്. തന്റെ ഡഉയരക്കുറവിനെ വേഗതകൊണ്ട് കളിയോടുള്ള അഭിനിവേശം കൊണ്ടും മറികടന്ന താരം കൂടിയാണ് വർഗാസ്. വർഗാസിന്റെ കളിമികവ് പലപ്പോഴും ചിലിയുടെ രക്ഷക്കെത്തിയിട്ടുണ്ട്.

കോപ അമേരിക്കയുടെ നൂറുവർഷം ആഘോഷിക്കുന്ന ടൂർണമെന്റായ കോപ അമേരിക്ക സെന്റിനാരിയോ, വർഗസിന്റെ വീരഗാഥകളെ ഓർമ്മിപ്പിക്കുന്ന ചാംപ്യൻഷിപ്പായിരുന്നു. മെക്‌സിക്കോക്കെതിരെ നേടിയ നാല് ഗോളുൾപ്പെടെ ചാമ്പ്യൻഷിപ്പിൽ ടോപ് സ്‌കോറർ ആയ വർഗാസ് ലാ റോജയെ അവരുടെ രണ്ടാമത്തെ കോപ്പ കിരീടത്തിലേക്ക് നയിച്ചു. 2015 ലെ കോപ്പയിലും വർഗാസ് തന്നെയായിരുന്നു ടോപ് സ്‌കോറർ .തെക്കേ അമേരിക്കൻ ഫുട്ബോളിൽ വീണ്ടും ഒരു ഫുട്ബോൾ വസന്തം വരുമ്പോൾ പരിശീലകൻ മാർട്ടിൻ ലസാർട്ടെയുടെ പദ്ധതികളിൽ വർഗസിന്റെ പങ്ക് പ്രധാനമാണ്. ആക്രമ ണാത്മക ഫുട്ബോളിലൂടെ വർഗാസ് ഗോളുകൾ നേടി മുന്നോട്ട് വന്നത് ബ്രസീലിൽ ചിലി അത്ഭുതം കാണിക്കും എന്നുറപ്പാണ്.

ഒരു അന്താരാഷ്ട്ര ട്രോഫിക്ക് വേണ്ടിയുള്ള അർജന്റീനയുടെ കാത്തിരിപ്പ് ,ക്വാർട്ടർ ഫൈനൽ ശാപം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു ഉറുഗ്വേ ടീം, ഒരു പോയിന്റ് തെളിയിക്കാൻ ആഗ്രഹിക്കുന്ന രണ്ട് അണ്ടർ‌ഡോഗ് ബൊളീവിയയും പരാഗ്വേയും എന്നിവരെ മറികടന്നു വേണം ചിലിക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാൻ.പരിചയസമ്പന്നരായ ജോഡികളായ വർഗാസ്, സാഞ്ചസ് ക്ലിക്കു ചെയ്യുകയാണെങ്കിൽ, മൂന്നാമത്തെ കോപ്പ അമേരിക്ക കിരീടം സാന്റിയാഗോയിലെത്തും. എന്നാൽ എഡ്വേർഡോ വർഗാസ് മാത്രമല്ല ചിലിയുടെ സുവർണ നിരയുടെ ഭാഗമായ എല്ലാ താരങ്ങളും അവരുടെ മുപ്പതുകൾ കടന്നിരിക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷമായി 31 കാരൻ സ്‌ട്രൈക്കറുടെ ഗുണനിലവാരം ഗണ്യമായി കുറഞ്ഞതായി കാണാം.ഈ വർഷം ബ്രസീലിൽ അറ്റ്ലാറ്റിക്കോ മിനീറോയ്‌ക്കായി കളിക്കുന്ന വർഗാസിന്റെ സ്ഥാനം ബെഞ്ചിലാണ്.ഒരു സീസണിൽ രണ്ടു ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ ക്ലബ്ബിൽ പലപ്പോഴും തിളങ്ങാൻ സാധിക്കാതിരുന്ന വർഗാസ് പക്ഷെ ചിലിയുടെ ചുവന്ന ജേഴ്സിയിൽ അപാര ഫോം പുറത്തെടുക്കാറുണ്ട് .വർ‌ഗാസ് അവരുടെ ടീമിലുണ്ടെങ്കിൽ‌, ചിലിയുടെ സാധ്യതകൾ‌ ശക്തമാകും എന്നുറപ്പാണ്. കഴിഞ്ഞ തവണ സെമിഫൈനലിൽ പെറുവിനോട് പരാജയപ്പെട്ട ചിലി ഈ വർഷം കിരീടം ഉറപ്പിച്ചു തന്നെയാണ് ബ്രസീലിലേക്ക് വണ്ടി കയറുന്നത്.