സ്വദേശത്തോടുള്ള ആദരസൂചകമായി ദേശീയ പതാക പതിപ്പിച്ച ആദ്യ ക്രിക്കറ്റർ😱 അതേ അപൂർവ്വ നേട്ടവും ഈ താരത്തിന് സ്വന്തം

ക്രിക്കറ്റിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലാം അനേകം റെക്കോർഡുകൾ പിറക്കാറുണ്ട്. ഇന്നും അനവധി ക്രിക്കറ്റ്‌ താരങ്ങൾ റെക്കോർഡുകൾ വളരെ ഏറെ അനായാസം മറികടക്കുകയും പുത്തൻ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ലോകക്രിക്കറ്റിൽ ഇന്നും ബാറ്റിങ് റെക്കോർഡുകൾ എന്നൊക്കെ നമ്മൾ പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന പേര് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്റേത് മാത്രമാകും. റെക്കോർഡുകൾ കൊണ്ട് കരിയറിനെ തന്നെ മറ്റ് ഒരു തലത്തിലേക്ക് കൊണ്ട് എത്തിക്കുവാൻ സാധിച്ച എല്ലാ ക്രിക്കറ്റ്‌ ആരാധകരുടെയും ഇതിഹാസ താരമായ സച്ചിന്റെ ചില നേട്ടങ്ങൾ ഏറെ കഥകൾ സംസാരിക്കാറുണ്ട്.

ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ കളിക്കാരിൽ ഒരാളും ഒപ്പം ഇന്ത്യയിലെ ഒരു പ്രധാന പാർലമെന്റ് മെമ്പറുമായിരുന്ന സച്ചിനെ ആരാധകർ എല്ലാവരും ക്രിക്കറ്റ്‌  ദൈവമെന്നാണ് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്.  2002ൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റിലെ ഒരു കളിക്കാരനായും സച്ചിനെയാണ് അന്ന് തിരഞ്ഞെടുത്തത്. സച്ചിന്റെ കരിയർ അനേകം നേട്ടങ്ങളാൽ അനുഗ്രഹീതമാന് എങ്കിലും താരത്തിന്റെ ഒരു അത്യപൂർവ്വ പ്രവർത്തിയാണ് ഇപ്പോൾ വളരെ അധികം കയ്യടികൾ നേടുന്നത്. താരത്തിന്റെ ഈ പ്രവർത്തിയും നേട്ടവും ഏതൊരു ഇന്ത്യൻ ജനതക്കും അഭിമാനവും അതിലേറെ രോമാഞ്ചവുമാണ്.

അതേ പലർക്കും ഇന്ന് അറിവില്ലാത്ത ഒരു സംഭവത്തിനാണ് സച്ചിൻ സ്വയം തുടക്കം കുറിച്ചത്.സ്വദേശത്തോടുള്ള തന്റെ വൻ ആദരസൂചകമായി ശിരോകവചത്തിൽ ദേശീയ പതാക പതിപ്പിച്ച ആദ്യ ഇന്ത്യൻ ടീം ക്രിക്കറ്റർ അത് സച്ചിനാണ്. അതേ ഇന്ന് പലരും പലവിധ ഉദ്ദേശത്തിൽ പല രീതിയിൽ കളിയാക്കുന്ന സച്ചിൻ തന്നെ. “ഞാൻ എപ്പോഴും അഭിമാനത്തോടെ എന്റെ ഹെൽമെറ്റിൽ ദേശീയ പതാക ധരിച്ചിട്ടുണ്ട് “സ്വാതന്ത്ര്യ ദിനത്തിൽ സച്ചിൻ ആരാധകർക്ക് ആശംസകൾ നേർന്ന് ഇപ്രകാരമാണ് പറഞ്ഞത്