❝ഏകദിന ക്രിക്കറ്റിൽ ഇന്നും സിക്സ് അടിക്കാൻ കഴിഞ്ഞില്ലേ 😱 നാണക്കേടിന്റെ നേട്ടം ഇവർക്ക് സ്വന്തം❞

ആധുനിക  ഏകദിന ക്രിക്കറ്റിൽ ഇന്ന്‌ മിക്ക ബാറ്റ്‌സ്മാന്മാരും അനായാസം സിക്സുകളും, ബൗണ്ടറികളും നേടുന്നത് നാം കാണാറുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ  നിരവധി കളിക്കാർ അവരുടെ കരിയറിൽ നൂറിൽ കൂടുതൽ സിക്സറുകൾ അടിച്ചതായി നമുക്ക് കാണുവാൻ സാധിക്കും.ധാരാളം മത്സരങ്ങൾ കളിച്ചിട്ടും ഒരു സിക്‌സർ പോലും അടിക്കാൻ സാധിക്കാത്ത ഏതാനും ക്രിക്കറ്റ് താരങ്ങളുണ്ട്. അവരിൽ ചിലർ സ്വന്തം കരിയറിൽ പക്ഷേ നൂറിലധികം ഏകദിന മത്സരങ്ങൾ കളിച്ച താരങ്ങളാണ് എന്നത് അത്ഭുതം സൃഷ്ടിക്കുന്നതാണ്  ഏകദിന ക്രിക്കറ്റിൽ സിക്സുകൾ നേടുന്നതിൽ പരാജയപ്പെട്ട 5 താരങ്ങൾ ആരാണെന്ന് നോക്കാം.

കാലം ഫെർഗൂസൺ (ഓസ്‌ട്രേലിയ); ഓസ്ട്രേലിയൻ ക്രിക്കറ്റിൽ എക്കാലവും ഇതിഹാസ താരങ്ങൾ പിറക്കാറുണ്ട്.2009 കാലയളവിൽ ഓസ്‌ട്രേലിയയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ കാലം ഫെർഗൂസൺ അവർക്കായി 30 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 40 പ്ലസ് ശരാശരിയിൽ 663 റൺസ് നേടിയ ഫെർഗൂസൺ 5 അർദ്ധസെഞ്ച്വറികൾ നേടി. സ്‌ട്രൈക്ക് റേറ്റ് 85 ,പക്ഷെ ദക്ഷിണ ഓസ്‌ട്രേലിയൻ കളിക്കാരന് ഒരു സിക്‌സർ പോലും ഏകദിന കരിയറിൽ നേടാൻ സാധിച്ചില്ല . പലപ്പോഴും സിക്സ് പോലും അടിക്കാതെ സ്കോറിങ് ഉയർത്തുന്ന താരം പല ക്രിക്കറ്റ്‌ ആരാധകർക്കും ഒരു അത്ഭുതമാണ്.

മനോജ്‌ പ്രഭാകർ (ഇന്ത്യ ):1984 നും 1996 നുമിടയിൽ ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഓൾ റൗണ്ടറാണ് മനോജ് പ്രഭാകർ. 130 ഏകദിനങ്ങളിൽ കളിച്ച പ്രഭാകർ 98 ഇന്നിംഗ്‌സുകളിൽ നിന്ന് 1858 റൺസ് നേടി അതിൽ 2 സെഞ്ച്വറികളും 11 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു . 1987, 1992, 1996 ലോകകപ്പുകളിലും അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ സമർത്ഥനായ ഓൾ റൗണ്ടറിന് പക്ഷേ ഏകദിനത്തിൽ ഒരു സിക്സർ നേടാൻ സാധിച്ചിട്ടില്ല.ഇന്നും അദ്ദേഹത്തിന്റെ അപൂർവ്വ നേട്ടങ്ങൾ ആരാധകർ പലരും ഓർമ്മിക്കാറുണ്ട്.

ജെഫ്രി ബോയ്കോട്ട് ( ഇംഗ്ലണ്ട് ) :ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറായ ജെഫ്രി ബോയ്‌കോട്ട് ഇംഗ്ലണ്ടിനായി 36 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി അദ്ദേഹം 36 ഏകദിനങ്ങൾ മാത്രമാണ് കളിച്ചത് എങ്കിലും ബോയ്‌കോട്ട് 53.56 എന്ന സ്ട്രൈക്ക് റേറ്റിൽ 1000ൽ അധികം റൺസ് നേടി. ഏകദിന കരിയറിൽ ഒരു സെഞ്ച്വറിയും 9 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. എന്നാൽ ഏകദിനത്തിൽ ഒരു സിക്സർ നേടാൻ സാധിച്ചിട്ടില്ല.

തിലൻ സമരവീര : മറ്റുള്ള പല ക്രിക്കറ്റ്‌ താരങ്ങൾക്കും ഏറെ ചെറിയ കാലയളവിലാണ് ക്രിക്കറ്റിൽ സജീവമാകുവാൻ കഴിഞ്ഞത് എങ്കിൽ സമരവീര അതിൽ നിന്നെല്ലാം ഭിന്നമാണ്. ശ്രീലങ്കക്കായി  അദ്ദേഹം 81 ടെസ്റ്റുകൾ കളിക്കുകയും നാല്പത്തിയൊൻപത് എന്നുള്ള ശരാശരിയിൽ 5000 റൺസ് നേടുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ പക്ഷേ ടെസ്റ്റിന് സമാനമായ വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 12 വർഷത്തിനിടെ വെറും 53 മത്സരങ്ങളിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ചു. 42 ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ച്വറി ഉൾപ്പെടെ 862 റൺസ് നേടിയ സമരവീര പക്ഷേ കരിയറിൽ ഒരു സിക്സ് പോലും നേടിയിട്ടില്ല.

ഡിയോൺ ഇബ്രാഹിം (സിംബാബ്‌വെ); 2001 മുതൽ സിംബാബ്‌വെയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ഭാഗമായ താരമാണ് ഡിയോൺ ഇബ്രാഹിം.ടെസ്റ്റ്, ഏകദിന ടീമുകളുടെ ഭാഗമായി മുൻ സിംബാബ്‌വെ ബാറ്റ്സ്മാൻ ഡിയോൺ ഇബ്രാഹിം 2001 ൽ ക്രിക്കറ്റിലെത്തി.29 ടെസ്റ്റുകൾ കളിച്ചതിന് പുറമെ 82 ഏകദിനങ്ങളിൽ ഇബ്രാഹിം തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. 20 ശരാശരിയിൽ 1443 റൺസ് നേടി. ഇതിൽ ബംഗ്ലാദേശിനെതിരെ നേടിയ 121 റൺസും 4 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഏകദിന കരിയറിൽ ഡിയോൺ ഇബ്രാഹിമിനു ഒരു സിക്സർ നേടാൻ സാധിച്ചില്ല.