എല്ലാം ഉപേക്ഷിക്കാൻ കോഹ്ലി 😱 ഇത്തവണ സർപ്രൈസ് തീരുമാനം

ലോകത്തെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും വീണ്ടും ഒരിക്കൽ കൂടി തന്റെ മറ്റൊരു വമ്പൻ സർപ്രൈസ് തീരുമാനം കാരണം ഞെട്ടിക്കുകയാണ് ഇന്ത്യൻ ടീം നായകനും നിലവിൽ ഐപിഎല്ലിലെ ആർസിബി ക്യാപ്റ്റൻ കൂടിയായ വിരാട് കോഹ്ലി. തന്റെ ഐപിൽ ടീമായ ബാംഗ്ലൂരിന്റെ ക്യാപ്റ്റൻസി റോൾ ഒഴിയുന്നുവെന്ന് ഇന്നലെ തുറന്നുപറഞ്ഞ വിരാട് കോഹ്ലി ബാംഗ്ലൂർ ടീം ക്യാപ്റ്റൻ എന്നുള്ള നിലയിൽ ഇത് തന്റെ അവസാനത്തെ സീസനാണ് എന്നും വിശദമാക്കി. കൂടാതെ വരുന്ന ഐപിൽ സീസണുകളിൽ താൻ ബാംഗ്ലൂർ ടീം താരമായി തുടരുമെന്നുള്ള ഉറപ്പും കോഹ്ലി നൽകി. താരം ബാംഗ്ലൂർ ടീം ഷെയർ ചെയ്ത ഒരു വീഡിയോയിൽ കൂടി കഴിഞ്ഞ ദിവസമാണ് ഈ സുപ്രധാനമായ അറിയിപ്പ് എല്ലാവരെയും അറിയിച്ചത്.

നിലവിൽ ബാംഗ്ലൂർ ടീം നായകനായ താരം അടുത്ത സീസണിൽ കളിക്കാരനായി മാത്രം താൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ സ്‌ക്വാഡിൽ തന്നെ തുടരും എന്നും വിശദമാക്കി.”ബാംഗ്ലൂർ ടീമിന്റെ നായകൻ എന്നുള്ള റോളിൽ ഇത് എന്റെ അവസാനത്തെ കൂടി ഐപിൽ സീസനാണ്. പക്ഷേ ഐപിഎല്ലിൽ ഞാൻ കളിക്കുന്ന കാലത്താളം ബാംഗ്ലൂർ ടീമിൽ മാത്രമാകും തുടരുക. അക്കാര്യം കൂടി ഞാൻ ഇതിനും ഒപ്പം തീർച്ചയാക്കുവാൻ ആഗ്രഹിക്കുന്നു “കോഹ്ലി വിശദമാക്കി.


കരിയറിൽ അവസാനത്തെ ഐപിഎൽ മത്സരം കളിക്കുന്നതുവരെ താൻ ഒരു ആർസിബി കളിക്കാരനായി തുടരുമെന്ന് ഉറപ്പ് നൽകിയ വിരാട് കോഹ്ലി തന്നെ എക്കാലവും വിശ്വസിച്ചതിനും കൂടാതെ വളരെ അധികം പിന്തുണച്ചതിനും എല്ലാ ആർസിബി ആരാധകർക്കും ഏറെ നന്ദി പറയുന്നണ്ട് എന്നും വീഡിയോയിൽ കൂടി വിരാട് കോഹ്ലി വിശദമാക്കി. നേരത്തെ ടീം ഇന്ത്യയുടെ ടി :20 ക്യാപ്റ്റൻസി സ്ഥാനവും കോഹ്ലി ഒഴിഞ്ഞിരിന്നു.

യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോലി അടുത്തിടെ പ്രഖ്യാപിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.