❝മൂന്നു ദിവസത്തിനുള്ളിൽ മൂന്നു ട്രാൻസ്ഫറുകൾ ; ബ്രസീലിയൻ താരവും ബാഴ്‌സലോണയിൽ❞

മൂന്നു ദിവസത്തിനുള്ളിൽ മൂന്നു താരങ്ങളെ സ്വന്തമാക്കി അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ് ബാഴ്‌സലോണ . സൂപ്പർ താരം മെസ്സിയെ നില നിർത്തുന്നതോടൊപ്പം മികച്ച താരങ്ങളെ ടീമിലെത്തിച്ച സ്‌ക്വാഡ് ശക്തിപ്പെടുത്താന് ബാഴ്സ പ്രസിഡണ്ട് ലപോർട്ടയുടെ ശ്രമം.യൂറോപ്പിൽ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അർജന്റീന സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയെയും ,സ്പാനിഷ് യുവ ഡിഫൻഡർ എറിക് ഗാർഷ്യ എന്നിവർക്ക് പിന്നാലെ റയൽ ബെറ്റിസിന്റെ ബ്രസീലിയൻ റൈറ്റ് ബാക്കായ എമേഴ്സൺ റോയലിനെ ബാഴ്സലോണ സ്വന്തമാക്കി .

ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ബാഴ്സലോണയ്ക്കും റയൽ ബെറ്റസിനും സംയുക്ത ഉടമസ്ഥതയുള്ള താരമാണ് എമേഴ്സൺ. ബെറ്റിസിൽ നല്ല പ്രകടനം കാഴ്ചവെച്ച താരത്തെ 9 മില്യൺ നൽകി തങ്ങളുടേത് മാത്രമാക്കാൻ ആണ് ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. 22കാരനായ താരം ബാഴ്സലോണ സ്ക്വാഡ് ശക്തമാക്കും.ബ്രസീലിയൻ യുവതാരമായ എമേഴ്സണു വേണ്ടി നിരവധി ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്.


രണ്ട് സീസൺ മുമ്പാണ് എമേഴ്സൺ സ്പെയിനിൽ എത്തിയത്. അവസാന രണ്ടു സീസണിലും താരം ബെറ്റിസിൽ ആണ് കളിച്ചത്. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ മിനേരോയിൽ ആയിരുന്നു എമേഴ്സൺ നേരത്തെ കളിച്ചിരുന്നത്. ബ്രസീൽ ദേശീയ ടീമിനായി താരം അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ് എമേഴ്സൺ, ഡാനി ആൽവസിന് പേരുകേട്ടാൽ യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ എമേഴ്സൺ ഇടം പിടിച്ചിരുന്നു.

2019 ൽ റിയൽ ബെറ്റിസിലെത്തിയ ബ്രസീലിയൻ വെറും രണ്ട് വർഷത്തിനുള്ളിൽ ടീമിലെ സ്ഥിരം റൈറ്റ് ബാക്കായി മാറി.ഈ സീസണിൽ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടാൻ ക്ലബ്ബിനെ സഹായിക്കുകയും ചെയ്തു. രണ്ടു സീസണുകളിലായി ബെറ്റിസിനായി 79 മത്സരങ്ങൾ കളിച്ച എമേഴ്സൺ 5 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ 20 മില്യൺ ഡോളറിന് അയാക്സിൽ നിന്ന് ചേർന്ന സെർജിനോ ടെസ്റ്റിനെതിരെ സ്ഥാനത്തിനായി കടുത്ത മത്സരം താരം നേരിടേണ്ടി വരും. ലിവർപൂൾ മിഡ്ഫീൽഡർ ജോർജീനിയോ വിജ്നാൽഡും ലിയോൺ സ്‌ട്രൈക്കർ മെംഫിസ് ഡെപേയെയും എന്നിവർ സൗജന്യ ട്രാൻസ്ഫറിൽ ബാഴ്സയിലേക്കുള്ള വഴിയിലാണ്.